ചങ്കുറപ്പിന്റെ പ്രതിപുരുഷന് പിറന്നാൾ വാഴ്ത്തുക്കൾ

47

അഡ്വ ശ്രീജിത്ത് പെരുമന

ഭരണകൂട ഫാസ്സിസത്തിന്റെ ജീവിച്ചിരിക്കുന്ന ധീര രക്തസാക്ഷി സഞ്ജീവ് ഭട്ടിന്റെ ജന്മ ദിനമാണിന്ന് ; നെഞ്ചുറപ്പിന്റെ ദിനം 💪പതിവുപോലെ അല്പം മുൻപ് “ശ്വേതാ സഞ്ജീവ് ഭട്ടു”മായി സംസാരിച്ചു. ജന്മദിനാശംസകൾക്ക് പകരം, പതിവുപോലെ വിപ്ലവാഭിവാദ്യങ്ങളും, പിന്തുണയുമാണ് അവരെ അറിയിച്ചത്.

ജീവപര്യന്തം ശിക്ഷാ വിധിക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ സംസാരിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസത്തോടെ സംസാരിച്ചിരുന്ന ശ്വേത ഭട്ട് പിന്നീട് പലപ്പോഴും വികാരാധീനയായി മാറിയതായി സംസാരത്തിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ ഇന്ന് അവളരെ ആത്മവിശ്വാസത്തോടെയും മനക്കരുത്തോടെയുമാണ് സംസാരിച്ചത് എന്നത് ഏറെ സന്തോഷം നൽകുന്നു. സഞ്ജീവിന്റെ സഹപ്രവർത്തകരായ സിവിൽ സർവീസുകാരും, രാഷ്ട്രീയ നേതാക്കളും, സെലിബ്രറ്റികളും, സൊ കോൾഡ് സാംസ്‌കാരിക നായകരും ഭരണകൂട തലവനായ ഏകാധിപതിയുടെ കോപമുണ്ടാകുമോ എന്ന് ഭയന്ന് പിന്മാറിയപ്പോഴും എന്തിനേറെ ജാമ്യ ഹർജ്ജി കേൾക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജിമാർ വരെ ” not before me ” എന്ന് പറഞ്ഞു പേടിച്ചോടുമ്പോഴും രാജ്യത്തിൻറെ യഥാർത്ഥ പൊതുബോധം സഞ്ജീവിനോടപ്പം അടിയുറച്ചു നിൽക്കുകയാണ്..

Gujarat Police didn't let me appeal arrest: Sanjiv Bhattരാഷ്ട്രത്തിന്റെ താത്പര്യങ്ങളെ മുറുകെപ്പിടിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ നിലകൊണ്ടതിനു “ജീവപര്യന്തം” സമ്മാനിക്കപെട്ട സഞ്ജീവിന്റെ മുഖത്ത് പക്ഷെ ജന്മദിനത്തിന്റെ ഓർമ്മകളേക്കാൾ കൂടുതൽ കുടുംബത്തെ ചേർത്ത് നിർത്താൻ സാധിച്ചതിലുള്ള അളവറ്റ സ്നേഹമായിരുന്നു പ്രകടമായത്. കോടതികളെത്തുന്ന സന്ദര്ഭങ്ങളിലെല്ലാം “ഒരുമിച്ചു നിൽക്കണം, ആരും തളരരുത്” എന്ന സന്ദേശം നൽകുന്ന സഞ്ജീവ് ഭട്ട് ഒരുപക്ഷെ സ്വതന്ത്രരായ നമ്മളെക്കാൾ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ് .

അതുകൊണ്ടുതന്നെ സീസണൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കുമപ്പുറം ഓരോരുത്തരുടെയും ഉള്ളിൽതട്ടിയ മാനസികവും, ശാരീരികവുമായ പിന്തുണ അഴിക്കുള്ളിൽ തളയ്ക്കപ്പെട്ട സഞ്ജീവിനും, അതിനേക്കാൾ വീര്യത്തോടെ ഈ രാഷ്ട്രത്തിലും അതിലെ ജനങ്ങളിലും വിശ്വാസം അർപ്പിച്ച് പോരാടുന്ന ശ്വേതാ ഭട്ടിനും മക്കൾക്കും ഈ ഘട്ടത്തിൽ ആവശ്യമായിട്ടുണ്ട് .കാലം ഇനിയും ഉരുളും, ഉത്തരേന്ത്യൻ മദനിയായി സഞ്ജീവ് ഭട്ട് ജയിലുകളിൽ നിന്നും ജയിലുകളിലേക്ക് സഞ്ചരിക്കപ്പെടും.. ജഡ്ജിമാർ മുഖംതിരിച്ചു നില്കും …ഒടുവിലൊരുന്നാൽ ഫാസിസം നമ്മളെത്തന്നെ വിഴുങ്ങുമ്പോൾ സഞ്ജീവ് ഭട്ടിന് ഇന്ന് നൽകാൻ സാധികാത്ത പിന്തുണ ഒരു ചരിത്രപരമായ നീതികേടായി നമുക്ക് മുൻപിലുണ്ടാകുംഅതെ, കെട്ട കാലമാണ് …നാളെയെന്നതില്ല, നമ്മൾ ഇന്നുതന്നെ പ്രതികരിക്കണം, പിന്തുണ നല്കണം ..പ്രതിഷേധിക്കണം ..ചങ്കുറപ്പിന്റെ പ്രതിപുരുഷന് വാഴ്ത്തുക്കൾ ❤️❤️