ഗുരുതര പ്രത്യഘാതങ്ങൾ സൃഷ്ടിക്കാവുന്ന ഒരു അനധികൃത കയ്യേറ്റം നമ്മുടെ കണ്മുൻപിൽ നടക്കുന്നു

106

Adv Sreejith Perumana

പൗരത്വ സമരത്തെ അട്ടിമറിക്കുന്ന ജനത മനസിലാക്കാൻ….

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിൽ പൗരത്വ നിയമത്തിനെതിരെ സമസ്തയുടെ ബാനറിൽ ഒരു പ്രതിഷേധ പരിപാടി തീരുമാനിച്ചിരുന്നു. സമസ്ത നേതാക്കൾ നേരിട്ട് വിളിച്ച് അഭ്യർത്ഥിച്ച ശേഷമാണ് പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റത്. എന്നാൽ ബാനറുകൾ ഉൾപ്പെടെ പ്രിന്റ് ചെയ്ത് പ്രചരിപ്പിച്ച ശേഷം പരിപാടിയുടെ ഒരു ദിവസം മുൻപാണ് പരിപാടിയിൽ നിന്നും സമസ്ത പിന്മാരുന്നത്.

സംഭവം ഔദ്യോദികമായി അടിയിച്ചില്ല, കേവലം ഒരു വാട്‌സ്ആപ്പ് മെസേജ് അയച്ചു. പക്ഷെ ജനാധിപത്യ മതേതര വിശ്വാസികളായ ഈങ്ങാപ്പുഴയിലെ ജനങ്ങൾ “സേവ് ഭരണഘടന ” എന്ന പേരിൽ ഒരു ഫോറം രൂപീകരിക്കുകയും സമസ്ത ഉപേക്ഷിച്ച പരിപാടി പ്രസ്തുത സ്ഥലത്തു തന്നെ നടത്താൻ തീരുമാനിച്ചു.

കാരണം അറിയിക്കാതെ സമസ്ത എന്ന സംഘാടകർ ഏകപക്ഷീയമായി ഉപേക്ഷിച്ച പരിപാടിയിൽ എല്ലാ പരിപാടികളും മാറ്റിവെച്ച് പങ്കെടുക്കുകയും പതിവിനു വിപരീതമായി 3 മണിക്കൂറുകളിലേറെ സംവദിക്കുകയും ചെയ്തു.  പരിപാടിക്ക് ശെഷം പിന്നീടാണ് അറിയുന്നത് ഞാൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും സമസ്ത പിന്മാറിയത് ഞാനിടപെട്ട ഒരു മഖാമിന്റെ നിയമവിരുദ്ധ പ്രവൃത്തിയിമായി ബന്ധപ്പെട്ടു നൽകിയ പരാതിയുടെ ഭാഗമായാണെന്ന്. പ്രസ്തുത പരാതിയുടെ പൂർണ്ണ രൂപം ഇങ്ങനെ വീണ്ടാമതും പൊങ്കാല നൈവേദ്യമായി ലഭിക്കാവുന്ന ഒരു വിഷയമാണ്.

ഗുരുതര പ്രത്യഘാതങ്ങൾ സൃഷ്ടിക്കാവുന്ന ഒരു അനധികൃത കയ്യേറ്റം നമ്മുടെ കണ്മുൻപിൽ നടക്കുന്നു.
കോഴിക്കോട്‌ – കൊല്ലഗൽ ദേശീയ പാതയിൽ NH- 766 ൽ വയനാട് താമരശ്ശേരി ചുരത്തിന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒടുങ്ങാക്കാട് മഖാം പുതുക്കി പണിയുന്നത് തീർത്തും അനധികൃതമായാണ്. ദേശീയ പാതയിൽ നിന്നും നിഷ്കർഷിച്ച അകലാമില്ലാതെ സ്ഥിതി ചെയ്യുന്ന മഖാം നിയമങ്ങൾ പാലിക്കാതെ മുൻഭാഗം പൂർണ്ണമായും മറച്ചുകൊണ്ടാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ദേശീയപതായിലേക്ക് കയറിയാണ് ബിൽഡിങ് പണിതിട്ടുള്ളത് എന്ന് മനസ്സിലാക്കാം. ബിൽഡിങ് നിയമങ്ങളും ദേശീയപാത നിയമങ്ങളും നഗ്നമായി ലംഘിച്ച മഖാം അധികൃതർ ദേശീയ പാതയിൽ നിന്നും നിയമം അനുശാസിക്കുന്ന അകാലത്തിൽ മാറ്റിപ്പണിയാണുള്ള സാഹചര്യം നിലനിൽക്കെയാണ് ഈ നിയമലംഘനം നടത്തിയിട്ടുള്ളതെന്നത് ഗുരുതരമായ വസ്തുതയാണ്.

വയനാട്ടിലേക്കും , അവിടെ നിന്ന് കര്ണാടകയിലേക്കും, തമിഴ്നാട്ടിലേക്കും നീളുന്ന ദേശീയ പാതയായതിനാൽ തന്നെ അനുദിനം കൂടിവരുന്ന ട്രാഫിക്കാണ് ഈ റോഡിലുള്ളത്. വളരെ ഇടുങ്ങിയ സ്ഥലത്ത് റോഡിലേക്ക് ഇറങ്ങിയാണ് മഖാമിന്റെ സ്ഥാനമുള്ളത്. ഒരു മെഡിക്കൽ കോളേജുപോലുമില്ലാതെ അത്യാസന്ന രോഗികളെ ഉൾപ്പെടെ ചുരമിറക്കി അമിതവേഗത്തിൽ ഈ വഴിയിലൂടെയാണ് കൊണ്ടുവരേണ്ടത്. എന്നാൽ പള്ളിയിൽ നേർച്ച പണം നൽകാൻ വരുന്നവരും, നേർച്ചയ്ക്കായി എത്തുന്നവരും മഖാമിനു സമീപം വാഹനം നിർത്തുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതും പതിവാണ്. അന്യസംസ്ഥാന ബസ്സുകളും, വലിയ ട്രാക്കുകളും ഉൾപ്പെടെ ഇടതടവില്ലാതെ സഞ്ചരിക്കുന്ന ദേശീയ പാതയിൽ ബഹുനില കെട്ടിടം അനധികൃതമായി പണിത്തുയർത്തിയത് അങ്ങേയറ്റത്തെ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. നേർച്ച പണം വാഹനത്തിലിരുന്നു തന്നെ മഖാമിനുള്ളിലേക്ക് എറിയുന്ന വിശ്വാസികളും, പണം എടുക്കാൻ റോഡിൽ നിൽക്കുന്ന മഖാം ഭാരവാഹികളും വാഹനങ്ങൾക്കും സ്വൈര്യ വിഹാരത്തിനും വലിയ മാർഗ്ഗ തടസ്സമാണ് സൃഷ്ടിക്കുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊതുസ്ഥലം കയ്യേറി നിർമ്മിച്ച ക്ഷേത്രങ്ങളും, പള്ളികളും, ദേവാലയങ്ങളും ഉൾപ്പെടെയുള്ള എല്ലാ അനധികൃത മതപരമായ നിർമ്മാണങ്ങൾക്കും പൊളിച്ച് നീക്കണമെന്ന് 2009 സെപ്റ്റംബർ 29 ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കൂടാതെ 2013 ജനുവരി 15 നു പൊതു റോഡ് കയ്യേറിയതും, പൊതുസ്ഥലങ്ങൾ കയ്യേറിയതുമായ എല്ലാ അമ്പലങ്ങളും, പള്ളികളും, ദേവാലയങ്ങളും പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതിയുടെ ജസ്റ്റിസ് ആർ എം ലോധ എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി നിലവിലുണ്ട്.

എല്ലാത്തിലും ഉപരിയായി 2018 ജനുവരി 31 നു സുപ്രീംകോടതി പ്രകാരം എല്ലാ സംസ്ഥാനങ്ങളിലെയും പൊതുസ്ഥലം കയ്യേറിയുള്ള ആരാധനാലയങ്ങളുടെ നിർമ്മാണം പൊളിക്കണമെന്നും വിധി ശക്തമായി നടപ്പിലാക്കി അതാത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർ വിശദാoശങ്ങൾ ഹൈക്കോടതി മുഖാന്തരം സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും. അനാധികൃതവും, പൊതുസ്ഥലം കയ്യേറിയും നിർമ്മിച്ച ആരാധനാലയങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ ഹൈകോടതിക്ക് കൈക്കോളാമെന്നും സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. (വിധി പകർപ്പ് ഈ പോസ്റ്റിനോടൊപ്പം ചേർക്കുന്നു)

പ്രസ്തുത വിധി ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർണ്ണാടകയിലെ പൊതുസ്ഥലം കയ്യേറി നിർമ്മിച്ചിട്ടുള്ള ആർധനാലായങ്ങൾ മാറ്റി സ്ഥാപിക്കാൻ ഒരാഴ്ച മുൻപ് കർണ്ണാടക ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു.എല്ലാ മതങ്ങളെയും, മതവികാരങ്ങളെയും ആരാധനകളെയും ആരാധനാലായങ്ങളെയും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ പറയട്ടെ, ഒടുങ്ങാക്കാട് ഇപ്പോൾ നടന്നിരിക്കുന്നത് നഗ്നമായ നിയമലംഘനവും സൂപ്രീംകോടതി വിധിയുടെ ലംഘനവുമാണ്. ദേശീയ പാത കയ്യേറിക്കൊണ്ടാണ് ബഹുനില കെട്ടിടങ്ങൾ പണിതിട്ടുള്ളത്. പൂർണ്ണമായും പാലിക്കാൻ സാധിക്കില്ലെങ്കിൽപോലും റോഡിൽ നിന്നും മാന്യമായ അകലം പാലിക്കാതെ കെട്ടിടം പുതുക്കി പണികഴിപ്പിച്ചത്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കുകയുള്ളു.

വിഷയത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവർ ഗുരുതരമായ കൃത്യവിലോപവും അഴിമതിയുമാണ് കാണിച്ചിട്ടുളത്. മതവും, ആരാധനയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആയിരിക്കും ആക്ടിവിസ്റ്റുകളോ മറ്റേതെങ്കിലും സാമൂഹിക പ്രവർത്തകരോ ഈ നഗ്നമായ നിയമലംഘനത്തിനെതിരെ ഇതുവരെ സംസാരിച്ചിട്ടില്ല. മഖാം പൊളിക്കണം എന്നോ, മാറ്റി സ്ഥാപിക്കണം എന്നോ അല്ല പറഞ്ഞുവരുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും, ജീവനും സ്വത്തിനും സുരക്ഷയ്ക്കും വിഘാതമായി അനധികൃതമായി നിയമങ്ങൾ പാലിക്കാതെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റാൻ മഖാം ഭാരവാഹികൾ തയ്യാറാകണം. ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ള ചട്ടലംഘനം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്.

NB :- ഏതെങ്കിലും മതത്തിനോ ആരാധനാലായത്തിനോ എതിരായല്ല ഇത്രയും പറഞ്ഞത്. സഹിഷ്ണുതകയോടെ ഈ വിഷയത്തെ കാണാൻ സാധിക്കുമെന്ന് കരുതുന്നു. ശബരിമലയിൽ ലിംഗ നീതി ഉറപ്പാക്കി സ്ത്രീകളെ കയറ്റണം എന്നു പറഞ്ഞപ്പോൾ മുസ്ളീം പള്ളിയിൽ കയറ്റിയ ശേഷം പറയൂ എന്നു പറയുന്നതുപോലെ ആദ്യം പോയി പൊതുസ്ഥലങ്ങളിലെ അമ്പലങ്ങളും ദേവാലയങ്ങളും, കുരിശും പൊളിച്ചിട്ട് വാ എന്നു വാദിക്കുന്നവരോട് പറയട്ടെ എനിക്ക് അമ്പലവും പള്ളിയും, ദേവാലയവും തുല്യമാണ് എന്നതുമാത്രമാണ്.