റോഡിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുന്നത് തടയാൻ പോലീസിനെന്നല്ല ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പോലും അവകാശമില്ല

0
326
അഡ്വ ശ്രീജിത്ത് പെരുമന
റോഡിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുന്നത് തടയാൻ പോലീസിനെന്നല്ല ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പോലും അവകാശമില്ല; പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന പ്രചാരണം തെറ്റാണ്.രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് രാജ്യദ്രോഹമാണ് എന്ന് പറയുന്ന ഏതു ഉണ്ണാക്കന്റെയും അണ്ണാക്കിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച ഈ കോടതി വിധികൾ തള്ളിക്കൊടുക്കാൻ മറക്കരുത്
“സർക്കാരിനെ ആയാലും, ഉദ്യോഗസ്ഥരെ ആയാലും വിമർശിക്കാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ പരമാധികാരം മൗലികാവകാശമാണ്. ജനാധിപത്യത്തിന്റെ നട്ടെല്ലാണ് പ്രതിഷേധിക്കാനുള്ള അവകാശം , അത് നിരോധിക്കാനാകില്ല.”
കോടതികളായാലും, നിയമനിർമ്മാണ സഭകളോ , പാർലമെന്റോ ആയാലും ന്യായമായ വിമർശനങ്ങൾക്ക് അതീതരല്ല. അതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ മൗലികാവകാശം ജനങ്ങൾക്ക് നൽകുന്ന അധികാരം.
കൊൽക്കൊത്ത ഹൈക്കോടതിയുടെ വിധിന്യായത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ വാക്കുകളാണിത്
പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധിച്ചവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത കേസിൽ കൊൽക്കൊത്ത ഹൈക്കോടതിയുടെ വിധിന്യായത്തിൽ വാക്കുകളാണിവ. ഈ രാജ്യത്തെ നിയമമാണ് ഇതിലൂടെ കോടതി വ്യക്തമാക്കിയത്.
അതെ, സുഹൃത്തുക്കളെ, ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം അത് കേവലം ഭരണഘടനാ അവകാശം മാത്രമല്ല അതൊരു ആഗോള അവകാശവും, നാച്ചുറൽ അഥവാ പ്രകൃതി നിയമവും നീതിയുമാണ്. പ്രതിഷേധത്തിനിടയിൽ നിങ്ങളെ ഭീഷണിപ്പെടുത്തിയേക്കാം, അറസ്റ്റ് ചെയ്തേക്കാം, പീഡനങ്ങൾ നേരിട്ടേക്കാം പക്ഷെ പിന്തിരിയിയരുത്. സമാധാനപരമായ പ്രതിഷേധങ്ങൾ തുടരട്ടെ.
Advertisements