കുറ്റ്യാടിയിൽ പ്രകടനത്തിൽ മുദ്രാവാക്യമായി തീവ്രവാദ ഭീഷണി മുഴക്കിയ ബിജെപിക്കാർ അറസ്റ്റിൽ

0
125

അഡ്വ ശ്രീജിത്ത് പെരുമന

കുറ്റ്യാടിയിൽ ബിജെപി നടത്തിയ പ്രകടനത്തിൽ തീവ്രവാദ ഭീഷണി മുദ്രാവാക്യത്തിൽ സംഘാടകർ അടക്കം ആറ് പേർ അറസ്റ്റിൽ. പ്രകടനത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച തിരിച്ചറിഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതും മാധ്യമങ്ങളിൽ വന്നതുമായ ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്ത്. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി നടത്തിയ രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് അങ്ങേയറ്റം പ്രകോപനപരവും, തീവ്രവാദ ഭീഷണിമുഴക്കുന്നതുമായ മുദ്രാവാക്യം വിളിച്ചത്.

സംഭവം ഉടനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ സർക്കിൾ ഇൻസ്പെക്റ്റർക്കും പരാതി നൽകിയിരുന്നു.

പ്രകടനത്തിന്റെ വീഡിയോ