ഹിന്ദുരാഷ്ട്ര സംഘി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ വിളംബരം; പ്രതിഷേധിക്കുന്ന സ്വന്തം ജനതയെ തുറുങ്കിലടയ്ക്കാൻ ദില്ലി പൊലീസ് കമ്മീഷണർക്ക് പ്രത്യേകാധികാരം

247
അഡ്വ ശ്രീജിത്ത്‌ പെരുമന
ഹിറ്റ്ലറുടെ നാസി ജർമനി കമ്പനിയുടെ ബാനറിൽ ഹിന്ദുരാഷ്ട്ര സംഘി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ വിളംബരം പുറത്തിറങ്ങി.പ്രതിഷേധിക്കുന്ന പ്രതികരിക്കുന്ന സ്വന്തം ജനlനതയെ തുറുങ്കിലടയ്ക്കാൻ ദില്ലി പൊലീസ് കമ്മീഷണർക്ക് പ്രത്യേകാധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി
ജനുവരി 19 മുതൽ ഏപ്രിൽ 18 വരെ ദേശ സുരക്ഷക്കായും, ക്രമസമാധാന പാലനത്തിനായും ആരെയും കസ്റ്റഡിയിൽ എടുക്കാനും ജയിലിൽ തളയ്ക്കാനുമാണ് അനുമതി.12 മാസംവരെ കുറ്റങ്ങളൊന്നും ചുമത്താതെ തടവിൽ വെക്കാന് അധികാരം ലഭിക്കും.എന്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തികളെ 10 ദിവസത്തേക്ക് അറിയിക്കേണ്ടതില്ല. ️ദേശീയ സുരക്ഷനിയമപ്രകാരമാണ് നിർദ്ദേശമെന്നാണ് ഉത്തരവില് വ്യക്തമാക്കുന്നത്.
ഭരണഘടനാ മൗലികാവകാശങ്ങളും, മനുഷ്യവ്യവകാശങ്ങളും ലംഘിക്കുന്ന ഈ ഭീകര ഉത്തരവ് ജനാധിപത്യത്തോടും, ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്നതിനാൽ ഈ നിയമത്തെയും ലെഫ്റ്റനന്റ് ഗവർണറുടെ മുൻകാല ഉത്തരവുകളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ RTI പ്രകാരം ഇന്നുതന്നെ ആവശ്യപ്പെടും ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമായതിനാൽ 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെടും.ഫാസിസം അതിന്റെ ഉഗ്രരൂപം പൂണ്ടുകഴിഞ്ഞു ഇനിയും ആസനത്തിൽ വാലും ചുരുട്ടിയിരിക്കുന്ന അഭിനവ സഹജീവികൾക്ക് നല്ല നമസ്കാരം