ഒരു ഭരണാധികാരിയും വെറുതെ സ്വേച്ഛാധിപതിയാകുന്നില്ല, ചോദ്യം ചോദിയ്ക്കാൻ മടിച്ചും പേടിച്ചും നമ്മളവരെ അങ്ങനെ ആക്കുകയാണ്

0
124

അഡ്വ ശ്രീജിത്ത് പെരുമന

പ്രിയ മുസ്ലീങ്ങളോടാണ്,
രാജ്യ വിഭജന ശേഷം ദേശീയതയുടെയും മതേതരത്വത്തിന്റെയും പൊതുബോധത്തിന്റെയും എതിരായി അഥവാ ശത്രുവായി നിൽക്കുന്നത് ഇന്ത്യയിലെ മുസ്ലീമാണ്. മുസ്‌ലിമാണെങ്കിൽ തീവ്രവാദിയും വർഗീയവാദിയുമാണ് എന്നതാണ് പൊതുബോധ സൃഷ്ടി. ഈ യാഥാർഥ്യം മനസ്സിൽ വെച്ചുകൊണ്ടാകണം CAA, NRC, NPR എന്നിവയിലേക്ക് നാം സൂക്ഷിച്ചു നോക്കേണ്ടത്.
ഇന്ത്യയിലെ ദളിത്-ആദിവാസികൾ ‘sociological danger’ അഥവാ ഒരു സാമൂഹിക ദുരന്തമായിട്ടാണ് സംഘപരിവാർ കാണുന്നതെങ്കിൽ മുസ്ലീങ്ങളെ ഒരു ‘biological danger’ അഥവാ ജൈവിക ദുരന്തം/ ജനനം കൊണ്ടുണ്ടാകുന്ന വിപത്ത് ആയിട്ടാണ് സംഘപരിവാർ ആഭിമുഖ്യമുള്ള പൊതുസമൂഹം കാണുന്നത്.

സാമൂഹിക തലത്തിൽ അശുദ്ധ (impure) മായി തീണ്ടാപ്പാടകലം മാറ്റി നിർത്തപ്പെടേണ്ടവനാണ് ദളിതൻ അഥവാ ആദിവാസി എങ്കിൽ ജൈവികപരമായി ഹിന്ദു രാഷ്ട്രത്തിനു സംഘ രാഷ്ട്രത്തിനു ഭീഷണി (threat) ആണ് മുസ്ലീങ്ങൾ. സംശയം വേണ്ട !. മുസ്‌ലിങ്ങൾ ‘പെറ്റുപെരുകി’ ഹിന്ദുക്കളേക്കാൾ ജനസംഘ്യയാകുകയും അങ്ങനെ ഇന്ത്യ പിടിച്ചടക്കുകയും ചെയ്യുമോ എന്ന ഭയം ഇന്ത്യൻ പൊതുബോധത്തിൽ സംഘികൾ നിരന്തരം പടർത്തുന്ന ഒന്നാണ്. മുസ്‌ലിം സ്ത്രീയുടെ ‘പന്നിപ്രസവ’മെന്ന പരാമർശം വന്നതും, മുസ്ലീങ്ങളെ ഹോളോകോസ്റ്റ് നടത്തി തടവറകളിൽ പാർപ്പിക്കണമെന്നും പരസ്യമായി വിഷം വമിപ്പിച്ചത് ഒരു സ്ത്രീയാണ്. അവർ ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്, അവർ ഒരു സംഘപരിവാർ തീവ്രവാദിയും സാമൂഹിക വിപത്തുമാണ്.

Image result for modi and hitlerമനുഷ്യന്റെ ചരിത്രം കുടിയേറ്റത്തിന്റേതു കൂടിയാണ്. ജനാധിപത്യം ഒരിക്കലും പുറംതള്ളലല്ല. ഒരു രാജ്യം അങ്ങനെയാകുന്നുവോ അതുമുതൽ ജനാധിപത്യവുമല്ല. കുടിയേറ്റമെന്ന ആഗോള പ്രശ്നത്തിന് ജനാധിപത്യം കൂടുതല് മനുഷ്യത്വപരമായ സംവിധാനങ്ങൾ കാണുകയാണേണ്ടത്. ജനാധിപത്യം ജനങ്ങളിലാണ്. ഒരു ഭരണാധികാരിയും വെറുതെ സ്വേച്ഛാധിപതിയാകുന്നില്ല. ചോദ്യം ചോദിയ്ക്കാൻ മടിച്ചും പേടിച്ചും നമ്മളവരെ അങ്ങനെ ആക്കുകയാണ്. നോട്ട് നിരോധനവും കാശ്മീരും ബാബരിയും കഴിഞ്ഞു. അതുകൊണ്ട് ഇനിയെങ്കിലും ചോദിച്ചുകൊണ്ടിരിക്കുക.

Advertisements