സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശന വിലക്കില്ല

110
അഡ്വ ശ്രീജിത്ത് പെരുമന
സംഘികളുടെയും, കാക്ക കൊത്താതിരിക്കാൻ കുങ്കുമം തൊടുന്നവരുടെയും നെഞ്ചിൽ ഇടിത്തീ വീഴ്ത്തികൊണ്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ! സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശന വിലക്കില്ല.
പ്രാർത്ഥനകൾക്കും, നിസ്‌ക്കാരത്തിനുമായി സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാമെന്നും, സ്ത്രീ പ്രവേശനത്തിന് മതപരമായി യാതൊരു വിലക്കുമില്ലെന്നും, പള്ളികളിലെ സ്ത്രീ പ്രവേശന വിലക്കുകൾ പ്രഖ്യാപിച്ചുള്ള ഫത്വകൾ തള്ളിക്കളയണമെന്നും മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമപ്രർപ്പിച്ചു.
പ്രാർത്ഥനകൾക്കും, നിസ്‌ക്കാരത്തിനുമായി സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാമെന്നും,ഒരു മുസ്‌ലിം സ്ത്രീക്ക് സ്വതന്ത്രമായി പള്ളിയിൽ പ്രവേശിച്ച് നമസ്കരിക്കുകയും പ്രാർത്ഥനകൾ നടത്താമെന്നും അത് തീർത്തും സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുസ്‌ലിം സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം തുല്യമായ അവകാശത്തോടെ പള്ളികളിൽ പ്രാർത്ഥനകൾ നടത്താൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹര്ജിയിലാണ് മുസ്‌ലിം ബോർഡ് മറുപടി അറിയിച്ചത്.
“മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്നു അവകാശപ്പെടാൻ അഖില ഭാരതീയ ഹിന്ദു മഹാ സഭയ്ക്ക് അവകാശമില്ലെന്നും, മുസ്‌ലിം സ്ത്രീകളോട് വിവേചനം കാണിക്കുന്നുണ്ടെന്നു തെളിയിക്കാൻ സാധിച്ചില്ലെന്നും” മുസ്‌ലിം സ്ത്രീകളെ പള്ളിയിൽ കയറ്റണമെന്നു ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നൽകിയ ഹര്ജി തള്ളിക്കൊണ്ട് കേരളം ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു!
ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന് വേണ്ടി അഡ്വക്കേറ്റ് എം ആർ ഷംഷാദാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
വാൽ ; “മുസ്‌ലിം സ്ത്രീകളെ പള്ളിയിൽ കയറ്റിയിട്ട് വന്നാൽ ശബരിമലയിൽ യുവതികളെ കയറ്റാമെന്നു” പ്രഖ്യാപിച്ച ഹിന്ദു രക്ഷ, ഗോരക്ഷാ, ജയ്‌ശ്രീറാം ക്വോട്ടേഷൻ സംഘങ്ങൾക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയാണീ സത്യവാങ്മൂലം. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടുന്ന ഹർജ്ജിയിൽ മുസ്‌ലിം പള്ളികളുടെ പ്രധാന വാതിലുകൾ മുസ്‌ലിം സ്ത്രീകൾക്കായി തുറന്നിടേണ്ടിവരും എന്നതിൽ യാതൊരു സംശയവുമില്ല. മുസ്‌ലിം സംഘനകൾ ഇറക്കിയ ഫത്വ ഭരണഘടനാ വിരുദ്ധമാണെന്നും, ലിംഗപരമായ അനീതിയാണെന്നും ഖുറാനിലെവിടെയും ലിംഗവിവേചനമില്ലെന്നും ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി സുപ്രീംകോടതി നേരത്തെ ശരിവെച്ചിരുന്നു
**
Previous articleആരാണ് ഇന്ത്യക്കാര്‍
Next articleഅറിയാതെ പോകരുതീ പൗരത്വ ക്രൂരതകൾ !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.