അറിയാതെ പോകരുതീ പൗരത്വ ക്രൂരതകൾ !

233
Adv Sreejith Perumana
അറിയാതെ പോകരുതീ പൗരത്വ ക്രൂരതകൾ !
70 വർഷമായി ജീവിക്കുന്ന നാട്ടിൽ നിന്നും വിദേശായിയായി മുദ്രകുത്തികൊണ്ട് ആട്ടിയോടിക്കാൻ ജനാധിപത്യ രാജ്യം പുറപ്പെടുവിച്ച ഉത്തരവാണ് ഈ പോസ്റ്റിനോടൊപ്പം.
പേര് പ്രഭതി കുമാരി , വയസ്സ് 70 ജനിച്ചു ജീവിക്കുന്നത് ഇന്ത്യയിൽ. പുര്ത്വം തെളിയിക്കാൻ പറഞ്ഞപ്പോൾ സാധ്യമായ എല്ലാ രേഖകളും നൽകി. എന്നാൽ അപ്പൂപ്പന്റെ രേഖകളിലെ പേരിൽ സ്പെല്ലിങ് മിസ്റ്റേക്കുകൾ ഉള്ളതിനാൽ സ്വന്തം പിതാവിന്റെ അസ്തിത്വം പോലും സ്ഥാപിക്കാൻ ഈ വയോധികയ്ക്ക് ആയില്ല എന്ന് ഫോണിവേഴ്‌സ് ട്രൈബ്യുണലിന്റെ വിഖ്യാത വിധി.
70 വയസ്സുകാരിയായ ഈ അമ്മയെ നാടുകടത്തണം എന്നും വിദേശിയാണ് എന്നും ട്രൈബ്യുണൽ വിധിയിൽ പറയുന്നു. (വിധി പകർപ്പ് ഈ പോസ്റ്റിനോടൊപ്പം)
പ്രഭതി കുമാരി എന്ന അസുഖബാധിതയായ ഈ ‘അമ്മ ഇപ്പോൾ കോഖ്‌റാജാർ തടവറയിലാണ്. 2 വർഷവും എട്ടുമാസവുമായി ജനിച്ചമണ്ണിൽ പൗരത്വം നഷ്ട്ടപ്പെട്ട് രണ്ടാംതരം പൗരയായി തടവറയിൽ തളയ്‌ക്കപ്പെട്ടു.
പിതാവിന്റെ പേരുള്ള 1947 ലെ റേഷൻ കാർഡും, 1970 ലെ വോട്ടേഴ്‌സ് ലിസ്റ്റിലുള്ള പിതാവിന്റെ പേരുള്ള രേഖകയും സമർപ്പിച്ചെങ്കിലും , ഇവരുടെ ലിങ്ക് വ്യക്തമാകുന്ന സർട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്ത് തലവൻ നൽകിയെങ്കിലും ട്രൈബ്യുണൽ കനിഞ്ഞില്ല.
തടവറയിൽ കഴിയുന്ന തന്റെ അമ്മയെ ജീവനോടെ സ്വാതന്ത്ര്യത്തോടെ തിരികെ ലഭിക്കുമെന്ന് വിശ്വാസമില്ല എന്ന് തിരിച്ചറിയുകയാണ് ഓട്ടോ ഡ്രൈവറായ മകൻ ബിശ്വനാഥ്.
ഈ പാപമൊക്കെ ഈ നാട് ഏതു ഗംഗയിലാണ് ഒഴികിക്കളയുക !
**