അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവർക്ക് ചൊറിയുമ്പോൾ അറിയും

221
Adv Sreejith Perumana
അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവർക്ക് ചൊറിയുമ്പോൾ അറിയും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വ്യക്തിഗത അക്കൗണ്ടുകൾ തുടങ്ങാൻ തിരിച്ചറിയൽ രേഖകളായി NPR ലെറ്റർ അഥവാ നന്പർ വിവരങ്ങൾ നൽകിയാൽ മതിയെന്ന് പുതിയ മാറ്റം. Officially Valid Documents (OVDs) ഔദ്യോദിക രേഖകളുടെ കോളത്തിലാണ് NPR രേഖകൾ ചോദിച്ചിട്ടുള്ളത്.
പുനരത്വ രജിസ്റ്ററിലെ ഭാഗമായ NPR നടപ്പിലാക്കില്ല എന്ന് സംസ്ഥാനങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, NPR ൽ പിടിമുറുക്കി സർവ്വ സംവിധാനങ്ങളിലും വംശീയ ഫിൽറ്ററിങ് നടത്താൻ കിണഞ് പരിശ്രമിക്കുകയാണ് അമിത്ഷായും, ഫാസിസ്റ്റ് സർക്കാരും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്ബിഐയിലെ NPR അപ്‌ഡേഷൻ. ജനസംഘ്യ രജിസ്റ്ററിന്റെ പേരിൽ ശേഖരിക്കപ്പെടുന്ന രേഖകൾ പൗരത്വ ഫോൾട്ടാറിങ്ങിനും, വംശീയ കണക്കെടുപ്പിനും, ആത്യന്തികമായി ഹിന്ദുരാഷ്ട്ര നിർമ്മിതിക്ക് ഉപയോഗപ്പെടുത്തുമെന്നതിൽ ആർക്കും തർക്കം വേണ്ട.
ഇന്ത്യന് പൗരന്മാരാര്ക്കു പേടി വേണ്ടെന്നും അയല്രാഷ്ട്രങ്ങളില് നിന്നു നുഴഞ്ഞുകയറിയവര് മാത്രം പേടിച്ചാല് മതി എന്നുമാണ് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ഭാഷ്യം. പക്ഷെ, യാഥാര്ഥ്യം മറ്റൊന്നാണ്. സി.എ.എ-എന്.ആര്.സി ഒരു പെട്രോള്-തീ കോമ്പിനേഷനാണ്. തെളിവുകള് നിരവധിയാണ്. ‘സമയവും ക്രമവും നോക്കണം. ആദ്യം സി.എ.എ വരും. പിന്നെ, ദേശീയതലത്തില് എന്.ആര്.സി കൊണ്ടുവരുമെന്ന്’ അമിത്ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാന് ഉറപ്പ് തരുന്നു. ഇന്ത്യയില് ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനെയും വെച്ചുപൊറുപ്പിക്കില്ല. ഒരൊറ്റ കുടിയേറ്റക്കാരനും പുറത്തുപോകുകയുമില്ല. ഒരൊറ്റ ഹിന്ദു, സിക്ക്, ജൈന്, ബുദ്ധ മതസ്ഥനും പുറത്തു പോകില്ല. അവര്ക്കൊക്കെ സി.എ.എ വഴി പൗരത്വം കൊടുക്കും. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നാടുകടത്തുകയും ചെയ്യും’ എന്നൊക്കെ വെസ്റ്റ് ബംഗാളുള്പ്പടെ പലയിടങ്ങളിലും അമിത്ഷാ പ്രസംഗിച്ചിട്ടുണ്ട്. അകത്താക്കുന്നവരെ പറ്റി ‘കുടിയേറ്റക്കാര്’ (refugees) എന്നാണെങ്കില് പുറത്താക്കുന്നവരെക്കുറിച്ചു ‘നുഴഞ്ഞുകയറ്റക്കാര്’ (infiltrators) എന്നാണ് ഉപയോഗിക്കുന്നത്. അകത്താക്കുന്ന വിഭാഗങ്ങളെ എണ്ണിപ്പറഞ്ഞശേഷം നുഴഞ്ഞുകയറ്റക്കാരെ, വിഭവങ്ങള് തിന്നുതീര്ക്കുന്ന, രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ‘ചിതലായും’ അമിത്ഷാ താരതമ്യം ചെയ്യുന്നു. നാസി ജര്മനിയിലെ വിഭവങ്ങള് തിന്നു തീര്ക്കുകയും അതേസമയം പകര്ച്ചവ്യാധി കൊണ്ടുനടക്കുകയും ചെയ്യുന്ന എലികളായി് ജൂതര് താരതമ്യം ചെയ്യപ്പെട്ടിരുന്നുവെന്നത് ചരിത്രം.
Advertisements