വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ തുടങ്ങി മോദി സഫലീകരിക്കുന്ന ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിൽ നിങ്ങളറിയാതെ നടന്ന ചില ഇടപാടുകളുടെ വിവരങ്ങൾ

0
258
Adv Sreejith Perumana
മിത്രങ്ങൾക്കൊരു ഷുവർണ്ണാവസരം !
10 ലക്ഷം രൂപ സമ്മാനം
പൗരത്വ ഭേദഗതിക്കും മുൻപ് തുടങ്ങിയതാണീ മുസ്ലീം വംശീയ വർഗ്ഗീയ വിവേചനവും ഉമൂലന നടപടികളും. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ തുടങ്ങി മോദി സഫലീകരിക്കുന്ന ഹിന്ദുരാഷ്ട്ര പ്രൊജക്ക്റ്റിൽ നിങ്ങളറിയാതെ നടന്ന ചില ഇടപാടുകളുടെ വിവരകളാണ് രേഖാമൂലം താഴെ കൊടുക്കുന്നത്.
ഈ പോസ്റ്റിലെ വസ്തുതകളെ യുക്തിസഹമായും നിയമപരമായും ന്യായീകരിക്കാൻ സാധിക്കുന്ന മിത്രങ്ങൾക്ക് 10 ലക്ഷം രൂപ ഇനാമായി പ്രഖ്യാപിക്കുന്നു.
താഴെക്കൊടുത്തിരിക്കുന്ന നിയമങ്ങൾ വർഗീയമോ, വിവേചനപരമോ അല്ല എന്ന് തെളിവുകൾ സഹിതം സ്ഥാപിക്കുന്നവർക്കാണ് സമ്മാനം.
വെറുമൊരു പൗരത്വ ഭേദഗതി നിയമത്തിൽ ഒതുങ്ങുന്നതല്ലിത് ; നടപ്പിലാക്കപ്പെട്ടതും, കാത്തിരിക്കുന്നതുമായ ചതികൾ ഇങ്ങനെ ..
താഴെപ്പറയുന്ന മുസ്‌ലിം വിവേചനത്തിന്റെ സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ക്രമത്തിൽ ഈ പോസ്റ്റിനോടൊപ്പം)
1 . ഇന്ത്യൻ പൗരത്വം ; ചരിത്രപരമായ വിവേചനം
പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പ്രവേശിച്ച ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യൻ എന്നീ അനധികൃത ന്യുനപക്ഷ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകും. അതിൽ ഉൾപ്പെട്ട മുസ്ലീങ്ങൾക്ക് നൽകില്ല. അതായത് ഇന്ത്യയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് വന്ന ആളുകളാണെങ്കിലും മുസ്ലീങ്ങളല്ലെങ്കിൽ അവർക്ക് പൗരത്വം പുതിയ നിയമം ഉറപ്പുവരുത്തുന്നു.
2 . ഭൂമി -വസ്തുക്കൾ വാങ്ങാനുള്ള അവകാശം
പൗരത്വ നിയമം പാസ്സാക്കുന്നതിനും 22 മാസങ്ങൾക്ക് മുൻപാണ് Foreign Exchange Management (Acquisition and Transfer of Immovable Property in India) ആക്റ്റ് പ്രകാരം നിർമ്മിച്ച ചട്ടങ്ങളിൽ കേന്ദ്രത്തിന്റെ ഈച്ചയുടെ ഭാഗമായി റിസർവ്വ് ബാങ്ക് വിവേചനപരമായ മാറ്റങ്ങൾ വരുത്തിയത്.
പുതുതായി കൂട്ടിച്ചേർത്ത ചട്ടം ഇങ്ങനെ..,
പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും ‘long-term visas’ (LTVs) അഥവാ ദീർഘ കാലത്തേക്ക് സമയം ഇന്ത്യയിൽ താമസിക്കാനുള്ള വിസയുമായി ഇന്ത്യയിലെത്തിയ ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യൻ എന്നീ ന്യുനപക്ഷ മതവിഭാഗക്കാർക്ക് ഇന്ത്യയിൽ താമസത്തിനായി ഒരു ഭൂമിയും, സ്വയം തൊഴിൽ ചെയ്യാനായി മറ്റൊരു ഭൂമിയും മേടിക്കാനുള്ള അവകാശം നൽകി. എന്നാൽ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും ‘long-term visas’ (LTVs) അഥവാ ദീർഘ കാലത്തേക്ക് സമയം ഇന്ത്യയിൽ താമസിക്കാനുള്ള വിസയുമായി എത്തിയ മുസ്ലീങ്ങൾക്ക് ഈ അവകാശം മതത്തിന്റെ പേരിൽ നിഷേധിച്ചു.
അഞ്ച് വർഷത്തേക്ക് ലീസിനു LEASE എടുക്കാം എന്നല്ലാതെ പാകിസ്ഥാൻ, ബംഗ്ളാദേശ് , ശ്രീലങ്ക , അഫ്‌ഗാനിസ്ഥാൻ, ചൈന, ഇറാൻ, നേപ്പാൾ , ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയമാനുസൃത വിസയുണ്ടെങ്കിലും ഇന്ത്യയിൽ എത്തി താമസിക്കാൻ സ്വന്തമായി ഭൂമിയോ, മറ്റു ഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളോ റിസർവ്വ് ബാങ്കിന്റെ പ്രത്യേക അനുമതിയില്ലാതെ സ്വന്തമായി വാങ്ങാൻ സാധിക്കുമായിരുന്നില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ നിയമത്തിൽ നിന്നുമാണ് പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും ‘long-term visas’ (LTVs) അഥവാ ദീർഘ കാലത്തേക്ക് സമയം ഇന്ത്യയിൽ താമസിക്കാനുള്ള വിസയുമായി ഇന്ത്യയിലെത്തുന്ന ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യൻ എന്നീ ന്യുനപക്ഷ മതവിഭാഗക്കാർക്ക് ഇന്ത്യയിൽ താമസത്തിനായി ഒരു ഭൂമിയും, സ്വയം തൊഴിൽ ചെയ്യാനായി മറ്റൊരു ഭൂമിയും മേടിക്കാനുള്ള അവകാശം നൽകിയത്. എന്നാൽ ഈ അവകാശത്തിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുകയും ചെയ്തു.
3 . ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള പുതുക്കിയ അവകാശം
പുതുതായി തുടങ്ങുന്നതോ നിലവിലുള്ളതോ ആയ ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള് ചേര്ക്കേണ്ട കെ.വൈ.സി (know your customer) ഫോമില് മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്ത്ത് ആര്.ബി.ഐ. ഫോറിന് എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്സ് (ഫെമ) മാറ്റുകയും അതിൽ പാകിസ്ഥാൻ, ബംഗ്ളാദേശ് , ശ്രീലങ്ക , അഫ്‌ഗാനിസ്ഥാൻ, ചൈന, ഇറാൻ, നേപ്പാൾ , ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവ ഹിന്ദുക്കൾക്ക് ‘long-term visas’ (LTVs) വിസയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ NRO അക്കൗണ്ട് തുടങ്ങാൻ സാധിക്കും. ആറുമാസത്തേക്കാണ് അക്കൗണ്ടിന്റെ കാലാവധി അതിനുളിൽ ‘long-term visas’ (LTVs) വിസ ലഭിച്ചിട്ടില്ലെങ്കിൽ ലഭിക്കുന്നതുവരെ പുതുക്കേണ്ടതുമാണ്. എന്നാൽ ഈ അവകാശം മുസ്‌ലിം ‘long-term visas’ (LTVs) വിസയുള്ളവർക്ക് ലഭിക്കില്ല.
4 . ഇന്ത്യൻ വിസ കാലാവധി കഴിഞ്ഞാലുള്ള പിഴയിലെ വിവേചനം
നമ്മളറിയാതെ തന്നെ പൗരത്വ ഭദഗതി നിയമത്തിന്റെ മുന്നോടിയായി 2019 ആരംഭത്തിൽ വിദേശകാര്യ മന്ത്രാലയമാണ് വിസ കാലാവധി കഴിഞ്ഞാലുള്ള പിഴയുടെ വ്യവസ്ഥകൾ വിവേചനപരമായി മാറ്റിയത്.
പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും നിയമാനുസൃത വിസയുമായി ഇന്ത്യയിലെത്തുന്ന ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യൻ എന്നീ മതവിഭാഗത്തിൽപ്പെട്ടവരുടെ വിസ കാലാവധി കഴിഞ്ഞാൽ ഇന്ത്യയിൽ അധികം കഴിയുന്ന ഓരോ ദിവസത്തിനും പുതിയ FRRO (Foreigner Regional Registration Office) ചട്ടങ്ങൾ പ്രകാരം 90 ദിവസങ്ങൾ താമസിക്കാൻ 100 രൂപയും, 91 ദിവസങ്ങൾ മുതൽ 2 വർഷം വരെ താമസിക്കാൻ 200 രൂപയും, രണ്ട് വർഷത്തിൽ കൂടുതൽ താമസിക്കാൻ 500 രൂപയുമാണ് പിഴ.
എന്നാൽ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും നിയമാനുസൃത വിസയുമായി ഇന്ത്യയിലെത്തുന്ന മുസ്ലീങ്ങൾക്ക് പുതിയ FRRO (Foreigner Regional Registration Office) ചട്ടങ്ങൾ പ്രകാരം 90 ദിവസങ്ങൾ താമസിക്കാൻ $300 ഡോളർ (Rs 21,000) രൂപയും, 91 ദിവസങ്ങൾ മുതൽ 2 വർഷം വരെ താമസിക്കാൻ $400 ഡോളർ (Rs 28,000) രൂപയും, രണ്ട് വർഷത്തിൽ കൂടുതൽ താമസിക്കാൻ $500 ഡോളർ (Rs 35,000) രൂപയുമാണ് പിഴ. അതായത് മുസ്ലീങ്ങൾക്ക് മറ്റുള്ളവരെക്കാൾ 200 ഇരട്ടിയിലധികം കൂടുതൽ പിഴത്തുക നൽകേണ്ടിവരും. ഇതും വ്യക്തമായ വിവേചനമാണ് സൂചിപ്പിക്കുന്നത്.
വാൽ : പുസ്തകം വായിക്കാത്ത, ലൈബ്രറികൾ ബോംബിട്ടുതകർക്കുന്ന, ആൺമയിലിന്റെ കണ്ണുനീരിൽ നിന്നും ഗർഭം ധരിക്കുന്ന ആളുകളിലേക്ക് ഇക്കാര്യങ്ങൾ പരമാവധി എത്തിക്കാൻ ശ്രമിക്കുക. ഇതൊക്കെ വായിച്ച ശേഷം അവർക്ക് സ്വബോധം ഉണ്ടാകും എന്നൊന്നും കരുതിയിട്ടല്ല മറിച്ച് ഇങ്ങനത്തെ ഇടപാടുകളൊക്കെ ഈ നാട്ടിലുണ്ട് എന്നെങ്കിലും അറിഞ്ഞിരിക്കാൻ വേണ്ടിയിട്ടാണ്.
അഡ്വ ശ്രീജിത്ത് പെരുമന