പാമ്പ് മാത്രമല്ല ; കുരുന്നു ജീവനുകളെ കൊല്ലുന്ന മറ്റുചിലതുകൂടിയുണ്ട് അറിയാതെ പോകരുത് ഈ കാര്യങ്ങൾ

307

Adv Sreejith Perumana

പാമ്പ് മാത്രമല്ല ; കുരുന്നു ജീവനുകളെ കൊല്ലുന്ന മറ്റുചിലതുകൂടിയുണ്ട് അറിയാതെ പോകരുത് ഈ കാര്യങ്ങൾ

സ്‌കൂൾ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗിന്റെ ഭാരവുമായി ബന്ധപ്പെട്ടും, ഹോംവർക്കുമായി ബന്ധപ്പെട്ടും എന്തെങ്കിലും നിയമങ്ങൾ നിലവിലുണ്ടോ എന്ന നിരവധി മാതാപിതാക്കൾ ഉന്നയിച്ച ഒരു വിഷയത്തിൽ വ്യക്തത വരുത്തുകയാണ് share Maximum

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 2018 ഒക്ടോബർ 10 ലെ D.O.No..1-4/2018-is-3 mhrd ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും 1 മുതൽ 10 ക്ലാസ്സുവരെയുള്ള സ്‌കൂൾ വിദ്യാർത്ഥികളുടെയും സ്‌കൂൾ ബാഗുകളുടെ തൂക്കം താഴെപ്പറയുന്ന അളവിൽ നിജപ്പെടുത്തിയിരിക്കുന്നു. യാതൊരു കാരണവശാലും താഴെ പറയുന്ന അളവിൽ കൂടുതൽ സ്‌കൂൾ ബാഗുകളും തൂക്കം കൂടാൻ പാടുള്ളതല്ല.

1 -2 ക്ലാസുകളിലെ ബാഗുകളുടെ പരമാവധി ഭാരം : 1.5 കിലോ ഗ്രാം

3-5 ക്ലാസുകളിലെ ബാഗുകളുടെ പരമാവധി ഭാരം : 2.3 കിലോ ഗ്രാം

6 -7 ക്ലാസുകളിലെ ബാഗുകളുടെ പരമാവധി ഭാരം : 4 കിലോ ഗ്രാം

8 -9 ക്ലാസുകളിലെ ബാഗുകളുടെ പരമാവധി ഭാരം: 4.5 കിലോ ഗ്രാം

10 th ക്ലാസ്സിലെ ബാഗുകളുടെ പരമാവധി ഭാരം : 5കിലോ ഗ്രാം

ബന്ധപ്പെട്ട മറ്റ് നിയമങ്ങൾ ഇങ്ങനെ ..,

1 -2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും ഹോംവർക്കുകൾ നല്കാൻ പാടുള്ളതല്ല.

1 -2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഭാഷ വിഷയവും , കണക്കും മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ.

3 -5 വരെയുള്ള ക്ലാസ്സുകളിൽ , ഭാഷ വിഷയം, EVS , കണക്ക് എന്നീ വിഷയങ്ങൾ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ.

മേൽ നിഷ്കർഷിച്ച തൂക്കത്തിൽ കൂടുതൽ എന്തെങ്കിലും പുസ്തകങ്ങളോ, മറ്റ് സാധനങ്ങളോ കൊണ്ടുവരാൻ വിദ്യാർത്ഥികളെ യാതൊരു കാരണവശാലും നിർബന്ധിക്കരുത്.

മേൽ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്നപക്ഷം സ്‌കൂൾ അധികൃതർക്കെതിരെ നടപടികൾ സ്വീകരിക്കാവുന്നതാണ്.

👉ഓരോ പ്രായത്തിനനുസരിച്ചുള്ള പ്രായോഗിക വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടത് അല്ലാത്തപക്ഷം അവരുടെ കഴിവിനെ ഇല്ലായ്മ ചെയ്യുകയാണ് നാം ചെയ്യുന്നത്. കൂടാതെ അവരുടെ മാനസികവും ശാരീരികവുമായ ആരോഹ്യത്തിനെയും അത്തരം പ്രവണതകൾ ബാധിക്കും.

👉ഭാരമേറിയ ബാഗിനുള്ളിൽ ആവശ്യമില്ലാത്ത പാഠപുസ്തകങ്ങളും, നോട്ട് ബുക്കുകളും എടുത്ത് സ്‌കൂളിലേക്ക് പോകേണ്ട അവസ്ഥ അത്യന്തം വേദനാജനകവും, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതുമാണ്.

👉കുട്ടികൾക്ക് എല്ലാ മനുഷ്യാവകാശവും, ബാല്യകാലം സന്തോഷത്തോടെയും ആഹ്ലാദകരവുമായി ആഘോഷിക്കാനുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും ഉണ്ട്

👉കുട്ടികളെ കൂടുത വിഷയങ്ങൾ പഠിപ്പിച്ച് കൂടുതൽ മാനസിക ശാരീരിക ബാധ്യതകളിലേക്ക് തള്ളിവിടരുത്

👉കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് ആവശ്യമുള്ള സമയം ഉറങ്ങാനുള്ള ഭരണഘടനയുടെ 21 വകുപ്പനുസരിച്ചുള്ള മൗലികാവകാശമുണ്ട്

👉ഉറക്കക്കുറവ് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

👉കുട്ടികൾക്ക് പഠിക്കാനുള്ള ഉചിതമായ പരിസ്ഥിതി ഉണ്ടാകേണ്ടതുണ്ട്

👉കുട്ടികൾക്ക് മറ്റു യാതൊരുവിധ സമ്മർദ്ദങ്ങളോ, വിഷമതകളോ ഇല്ലാതെ പഠിക്കാനുള്ള അവകാശമുണ്ട്

👉ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് ഹോം വർക്ക് നൽകുന്നത് അവരുടെ സ്വാഭാവികമായ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും

👉പ്രായത്തിനനുസരിച്ചുള്ള വിഷയങ്ങൾ പഠിക്കുന്നത് വിപരീതഫലം ഉളവാക്കും

👉കുട്ടികൾ ഭാരമേറിയ ബാഗുകളുടെ നടക്കേണ്ടതില്ല.

👉മേൽ ഉത്തരവുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത് വായിക്കുന്ന ഏതൊരു രക്ഷിതാവിനും പൗരനും ബാധ്യതയുണ്ട് . നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുമല്ലോ കാരണം നമ്മുടെ കുട്ടികളുടെ ഭാവിയും രാഷ്ട്രത്തിന്റെ പ്രതീക്ഷയുമാണ് അതിൽ കരുതലോടെ കത്ത് സൂക്ഷിക്കണം. ഔദ്യോദിക സംവിധാനങ്ങളിൽ പരാതിപ്പെടാൻ ഭയമുളവർ അഭിഭാഷകരെയോ, പൊതുപ്രവർത്തകരെയോ വിവരമറിയിക്കണം.

(കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് പ്രകാരം ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറാണ് ഈ പോസ്റ്റിനോടൊപ്പമുള്ളത്. ഈ നിയമങ്ങൾ കേരളമുൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ് )

അഡ്വ ശ്രീജിത്ത് പെരുമന