കണ്ണൻ ഗോപിനാഥൻ ആഹ്വാനം ചെയ്തതുപോലെ പൗരത്വ ഭേദഗതി ഉത്തരവ് പിൻലിച്ചില്ലെങ്കിൽ സഹികെട്ട ഒരു ജനതയിവിടുണ്ട് അവർ രാജധാനിയിലേക്ക് വരും വിഗ്രഹങ്ങളുടച്ച് സിംഹാസനങ്ങൾ ഭേദിക്കാൻ

166
അഡ്വ ശ്രീജിത്ത് പെരുമന
സെൻകുമാരൻ തുപ്പുന്ന വിഷവും, ഐസക്കിന്റെ മീൻ ചാറും ചോറും, ബിഗ് ബോസ്സിലെ ആത്മരതിയും കൂട്ടികുഴച്ച് ചർച്ചിച്ച് രാജ്യം കണ്ട ഏറ്റവ്വും വലിയ വർഗ്ഗീയ നിയമത്തിനെതിരായ പോരാട്ടത്തിൽനിന്നും വ്യതിചലിക്കരുത്.സുപ്രീംകോടതി കേന്ദ്രത്തിനനുവദിച്ച നാലാഴ്ച സമയം അക്ഷരത്തിൽ സത്യവാങ്മൂലത്തിനായുള്ള ഒരു സാവകാശമല്ല. മറിച്ച് ജനങ്ങളുടെ പ്രതികരണമറിയാനുള്ള ഒരു കൂളിംഗ് പിരീഡ് “cooling period ” ആണ്.
കശ്മീരിലെ സമരങ്ങൾ കെട്ടടങ്ങിയതുപോലെ പൗരത്വ പ്രതിഷേധങ്ങളും ക്രമേണ ഇല്ലാതെയാകും എന്ന് ഭരണകൂടം വിശ്വസിക്കുന്നു. കോടതികൾ അവരുടെ വിശ്വാസം കാക്കുന്നതുപോലെ ആവശ്യമായ സമയം നൽകികൊണ്ടിരിക്കുന്നു.പൗരത്വ വർഗ്ഗീയ നിയമത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാകുന്നതും, തമ്മിലടിക്കുന്നതും ഫാസിസത്തിന്റെ വിജയമായി ഭവിക്കുകയാണ്. ഇന്റലിജൻസ് റിപ്പോർട്ടുൾപ്പെടെയുള്ളവ പ്രതിഷേധങ്ങൾ കെട്ടടങ്ങുമെന്ന ശുഭ പ്രതീക്ഷയാണ് കേന്ദ്രത്തിനു നൽകുന്നത്.
അതുകൊണ്ടുതന്നെ ഈ ചരിത്രപരമായ പോരാട്ടം വർഗീയതയും, രാഷ്ട്രീയവും പറഞ്ഞുകൊണ്ട് ആത്മഹത്യാപരമായി പരാജയപ്പെടുത്താനാണ് ഇപ്പോൾ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ വർഗ്ഗീയ വംശീയ ഉന്മൂലന നിയമം ഗർഭത്തിലിരുന്നപ്പോൾ തുടങ്ങിയ പോരാട്ടമാണ് ഞാനുൾപ്പെടെയുള്ളവരുടേത്. ഏതെങ്കിലും സഹചര്യങ്ങളിൽ ഈ ഘട്ടത്തിലൊന്നിലും പിന്നോട്ട് പോയിട്ടുമില്ല ഇനി പോകുകയുമില്ല. ഏപ്രിൽ 1 മുതൽ ആഗസ്റ്റ് 30 വരെയാണ് NPR അഥവാ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ കേന്ദ്ര ഭരണകൂടം തീരുമാനിച്ച സമയക്രമം. അതിന് മുൻപ് ഈ ദുരന്തത്തെ നാം നേരിട്ട് പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.
വീട് വിട്ടിറങ്ങിയിട്ട് ഇനിക്ക് ആഴ്ഴ്ച്ചകളും മാസങ്ങളും തികയുന്നു. വീട്ടിലേക്ക് പച്ചരി മേടിക്കാനോ, വിനോദ സഞ്ചാരത്തിനോ ഇറങ്ങിയതല്ല. രാജ്യവും അതിലെ ജനതയും സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിട്ടപ്പോൾ സ്വമേധയാ ഇറങ്ങിതിരിച്ചതാണ് ഊണും ഉറക്കവുമെല്ലാം അതാതു ദിവസം എത്തിച്ചേരുന്നിടത്താണ്. രാത്രിയും പകലും ജനങ്ങളുമായി അവരുടെ ആശങ്കകളുമായി തെരുവിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഈ ചരിത്രപരമായ വിവേചന ഫാസിസ നയത്തിനെതിരായി തെരുവിൽ വെടിയുണ്ടകളേറ്റുവാങ്ങി ജീവൻ ബലിനൽകേണ്ടിവന്ന 28 ജീവനുകളുമായി ചേർത്തു വായിക്കുമ്പോൾ നമ്മുടെ ഇടപെടലുകൾ എത്രയോ നിസ്സരമായിരുന്നു എന്ന് മനസിലാക്കാം.നമ്മുടെ സഹജീവികളും സഹോദരന്മാരുമായ 28 മനുഷ്യരാണ് നമ്മുടെ നിലനിൽപ്പിനും അസ്തിത്വത്തിനും വേണ്ടി തെരുവിൽ ജീവൻ ഹോമിച്ചത്.
അവരുടെ ധീര രക്തസാക്ഷിത്വത്തിനൊടുള്ള ധാർമ്മികമായ ഉത്തരവാദിത്വവുമായെങ്കിലും ഈ പോരാട്ടത്തെ തോൽക്കാൻ അനുവദിക്കരുത്. അത്രയെങ്കിലും ഓർമ്മകളുണ്ടായിരിക്കണം, നന്ദിയും..
കണ്ണൻ ഗോപിനാഥൻ ആഹ്വാനം ചെയ്തതുപോലെ ഏപ്രിലിന് മുൻപായി ഈ വർഗ്ഗീയ ഹിത പരിശോധന ഉത്തരവ് പിൻലിച്ചില്ലെങ്കിൽ സഹികെട്ട ഒരു ജനതയിവിടുണ്ട് അവർ രാജധാനിയിലേക്ക് വരും വിഗ്രഹങ്ങളുടച്ച് സിംഹാസനങ്ങൾ ഭേദിക്കാൻ