സംഘപരിവാർ ഫാസിസ്റ്റ് ശക്തികളുടെ ഇന്ത്യൻ മണ്ണിലെ പ്രധാന ശത്രുവിഭാഗങ്ങളിലൊന്ന് ദളിതരാണ്

92

Adv Sreejith Perumana

മുസ്ലീങ്ങളെയും, ഇതര ന്യുനപക്ഷങ്ങളെയുംപോലെയോ അതിനേക്കാൾ വർഗ്ഗീയമായോ ഹിന്ദുത്വ തീവ്രാദികൾ സാമൂഹിക ഭീഷണിയായി കരുതുന്ന വർഗ്ഗമാണ് ദളിതർ. അതുകൊണ്ടുതന്നെ ഈ വാർത്തയിൽ ഒട്ടും അതിശയോക്തിയില്ല.
സംഘപരിവാർ ഫാസിസ്റ്റ് ശക്തികളുടെ ഇന്ത്യൻ മണ്ണിലെ പ്രധാന ശത്രു വശങ്ങളിലൊന്ന് ദളിതരാണ്. ഈ വാർത്ത ഇനu്ന് രാവിലെ വായിച്ചപ്പോൾത്തന്നെ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ അട്രോസിറ്റിസ് നിയമപ്രകാരം ജാമ്യല്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ വാർത്തയുടെ വിശദ വിവരങ്ങളും ഇരയുടെ മൊഴിയും മാത്രം മതി ഇത്തരം സാഹചര്യങ്ങളിൽ ജാമ്യമില്ലാത്ത കേസെടുക്കാൻ എന്നിരിക്കെ ഈ നടക്കുന്ന നാടകങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണ്.
അങ്ങേയറ്റത്തെ സാമൂഹിക പീഡനത്തിനും, ക്രൂരതയ്‌ക്കും ഇരയായ ഈ യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇത്തരം കേസുകളിൽ ഇരകളാക്കപ്പെടുന്നവരുടെ മൊഴികൾക്കനുസരിച്ച് മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ എന്നതാണ് വസ്തുത എന്നിരിക്കെ ഇദ്ദേഹത്തിന്റെ നിലപാടായിരിക്കും ഏറെ നിര്ണായകമാകുക. പ്രമാണിമാർ ഇടപെട്ട് കോമ്പ്ലിമെന്റസ് ആക്കിയില്ലെങ്കിൽ ഈ വിഷയത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകി സവർണ്ണ ഊളകളെ മാതൃകാപരമായി ശിക്ഷിക്കാൻ ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നു. ഇദ്ദേഹത്തെ അറിയുന്നവരോ, ബന്ധപ്പെട്ടവരോ ഈ കുറിപ്പ് കാണുന്നുണ്ടെങ്കിൽ ഞാനുമായി ബന്ധപ്പെടാവുന്നതാണ് .

ഈ വാർത്തയുടെ ലിങ്ക് ചിത്രത്തിൽ ക്ലിക് ചെയ്യുക
വാൽ : ഹിന്ദുയിസത്തിലെ സകല വ്യത്യസ്തതകളെയും ശ്രേണികളെയും, തട്ടു തട്ടുകളിലായി കിടക്കുന്ന ജാതികളെയും മറച്ചുവെച്ച് ഏകശിലാത്മകമായ ഹിന്ദുവിനെ സൃഷ്ടിച്ചെടുക്കാന്‍ ബി.ജെ.പി കാട്ടിപ്പേടിപ്പിക്കുന്ന ഒരു ‘ജന്തു‘വാണു മുസ്്‌ലിം. ഇത് പലപ്പോഴും വിജയം കണ്ടുവെന്നു പറയേണ്ടിവരും. പക്ഷെ, അയ്യായിരമോ അതിലധികമോ ജാതി-ഉപജാതികളുള്ള ഇന്ത്യ ഏകശിലാത്മകമായ ഒരു ഹിന്ദുവിന്റേതാകില്ല. അംബേദ്കര്‍ ഹിന്ദുയിസത്തെ വിളിച്ചത് ‘collection of castes’ എന്നാണ്. അത് ഒരൊറ്റ (monolithic) മതവും സംസ്‌കാരവുമാകുന്നത് ‘വിദേശ’ മതവും സംസ്‌കാരവുമായ ഇസ്്‌ലാമിന് നേര്‍ക്ക്‌നേര്‍ നിന്നിട്ടാണെന്നു സാമൂഹ്യനിരീക്ഷകര്‍ രേഖപ്പെടുത്തുന്നുണ്ട്.

മുസ്്‌ലിം അപരനെ ഇല്ലാതാക്കിയ അന്ന് ജാതി അപരര്‍ തലപൊക്കിത്തുടരും. സവര്‍ണ ബ്രാഹ്മണ്യം രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ രേഖകള്‍ തിരഞ്ഞു പിന്നോട്ടുപോകും തോറും അവര്‍ണരും ദളിതുകളും സ്ത്രീകളും ആദിവാസികളും ട്രാന്‍സ്‌ജെന്‍ഡേര്‍സും തെളിവില്ലാത്തവരാകും. സ്‌കൂളില്‍ പോകാനും ഭൂമി കൈവശം വെക്കാനും എന്നാണ് അവര്‍ണര്‍ തുടങ്ങിയത് എന്ന് ആലോചിച്ചാല്‍ മതി. അടിമുടി ജനാധിപത്യവിരുദ്ധവും തട്ടുതട്ടുകളിലായി നിലനിലനില്‍ക്കുന്നതുമായ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യം മുന്‍നിര്‍ത്തിയാല്‍, സി.എ.എ വഴി ഗവണ്‍മെന്റ് തങ്ങളെ അഭയാര്‍ഥികളായി പരിഗണിച്ചു രേഖകള്‍ ഉണ്ടാക്കിത്തരുമെന്ന ശുഭാപ്തിനിറഞ്ഞ ആശ്വാസപ്പെടലുകള്‍ വൃഥാവിലാകുന്നതായി മനസിലാക്കാം. 2019 ഏപ്രില്‍ 11-നു എന്‍.ആര്‍.സിയെക്കുറിച്ചുള്ള ബി ജെ പിയുടെ ഔദ്യോഗിക ട്വീറ്റില്‍ ഹിന്ദുവും ബുദ്ധനും സിക്കുമൊഴികെ മറ്റെല്ലാവരും നുഴഞ്ഞുകയറ്റക്കാരനാണെന്ന യാഥാര്‍ഥ്യവും ഇതോടു കൂടെ തിരിച്ചറിയപ്പെടണം.
ഏപ്രില്‍ മാസത്തിലൊന്നും ഗവണ്മെന്റിനു സി.എ.എ എന്ന ഐഡിയ ഉദിച്ചിട്ടേ ഇല്ലെന്നും എന്‍.ആര്‍.സി ഫൈനല്‍ ലിസ്റ്റ് വന്നു ദശലക്ഷം ഹിന്ദുക്കള്‍ പുറത്തായപ്പോള്‍ മാത്രമാണത് വന്നതെന്നും സെമിറ്റിക് മതങ്ങളിലൊന്നായ ക്രിസ്ത്യനിറ്റിയെ സി.എ.എയില്‍ ഉള്‍പ്പെടുത്തിയത് ‘മതേതര’ത്വമെന്നു തോന്നിപ്പിക്കാന്‍ വേണ്ടി മാത്രവുമാണെന്നും ഇതില്‍ നിന്ന് വ്യക്തം. ഇപ്പോള്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.