പാകിസ്താനിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്വന്തം പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണകൂട ഭീകരതയുടെ നേർചിത്രമാണ്

288

Adv Sreejith Perumana

പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എത്ര എതിര്‍പ്പുകളുണ്ടായാലും സി.എ.എയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു, രാജ്യത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മോദി പറഞ്ഞു. വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പാകിസ്താനിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്വന്തം പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണകൂട ഭീകരതയുടെ നേർചിത്രമാണ്. അറിവിനെയും, ശാസ്ത്രത്തെയും ഏറ്റവും വലിയ ശത്രുവായി കാണുന്ന ഭരണകൂടം, അതുകൊണ്ടുതന്നെ യുദ്ധം തുടങ്ങുക പള്ളിക്കൂടങ്ങളിൽ നിന്നും, സർവ്വകലാശാലകളിൽ നിന്നുമായിരിക്കും.ഇത്രയും പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിട്ടും, കണ്ടിട്ടും നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ, നിങ്ങൾ സേഫ് സോണിലാണെന്ന് തോന്നുന്നെകിൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളാണ് ഇവിടെത്തെ പ്രശ്നം.വർഗീയ ഫാസിസ്റ്റ് ഭരണകൂടം മതപരമായും, വംശീയമായും രാജ്യത്തെ മുക്കിത്താഴ്ത്തുമ്പോഴും നിശബ്ദത പാലിക്കുന്നവരോട് ഇതിലും സിമ്പിളായി ആ അവസ്ഥയെ പറഞ്ഞു തരാനാകില്ല.

അഡ്വ ശ്രീജിത്ത് പെരുമന