തോന്ന്യാസത്തിനൊരു പരിധിയുണ്ട് മോദീ

118
അഡ്വ ശ്രീജിത്ത് പെരുമന
തോന്ന്യാസത്തിനൊരു പരിധിയുണ്ട് മിസ്റ്റർ മോദീ.സർക്കാർ അധീനതയിലുള്ള ഇന്ത്യൻ റെയിൽവേയുടെ കാശി മഹാകൽ എക്സ്പ്രസ് ട്രെയിനിന്റെ ബോ​ഗിയിൽ മിനി ശിവക്ഷേത്രം നിർമ്മിച്ച നടപടി നിയമവിരുദ്ധവും, വർഗ്ഗീയ വിവേചനവും, ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായുള്ള വർഗീയവത്കരണവുമാണ്.ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് വാരണാസിയില് നിന്ന് സർവീസ് ആരംഭിച്ച ട്രെയിനിലാണ് ക്ഷേത്രം എന്നത് അങ്ങേയറ്റം ഗൗരവകരവും, അധികാര ദുർവിനിയോഗവും, ഭരണഘടനാ ലംഘനവും, നിയമലംഘനവുമാണ്.
പൊതുസ്ഥലത്തോ, പൊതു സ്ഥാപനങ്ങളിലോ, വസ്തുകളിലോ യാതൊരുവിധ മതചിഹ്നങ്ങളോ, മതപരമായ ചടങ്ങുകളോ പാടില്ലെന്ന് ഭരണഘടനാ നിഷ്കർഷയുള്ള നാട്ടിലാണ് ഈ അന്ധവിശ്വാസ ജഡിലവും, നിയമവിരുദ്ധവുമായ തോന്യാസം അരങ്ങേറിയിട്ടുള്ളത് എന്നത് അക്ഷരാർത്ഥത്തിൽ ലജ്ജാവഹമാണ്.പൊതുതാഗതാഗതമായ ട്രെയിനിലെ ബോഗിയിൽ പൊതുസ്ഥലം കയ്യേറി നിന്നും ക്ഷേത്രമെന്ന പേരിൽ നിർമിച്ച അനധികൃത നിർമ്മാണം ഉടൻ പൊളിച്ചുമാറ്റണമെന്നും, ട്രെയിനിൽ ക്ഷേത്രം നിർമ്മിച്ച് പൊതുമുതൽ കയ്യേറിയത്തിനും, നശിപ്പിച്ചതിനും ഇക്കാര്യത്തിന് നേതൃത്വം നൽകിയ സർക്കാർ -റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനലായും സിവിലായും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകും. കൂടാതെ അനധികൃത നിർമ്മാണം അടിയന്തരമായി പൊളിച്ചു കളയാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
നാളെ നമ്മുടെ KSRTC ബസ്സിലെ ഒരു ഭാഗം നിസ്കാര മുറിയായും, രണ്ട് സീറ്റുകൾ ഹിന്ദു പൂജാരിമാർക്കയും, രണ്ടെണ്ണം കുർബാന നടത്താനും മാറ്റിവെച്ചാൽ എങ്ങനെയിരിക്കും? ഹിന്ദു അമ്പലമുള്ള KSRTC യിലോ ട്രെയിനിലോ ദളിതനും, ആർത്തവമുള്ള 10 നും 50 നും ഇടയിൽ പ്രായമുള്ള യുവതികൾ കയറരുത് എന്ന തിട്ടൂരമിറക്കിയാൽ എന്തായിരിക്കും അവസ്ഥ??
കെട്ടകാലത്ത് ഏറ്റവും ത്വരിതഗതിയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ഹിന്ദുരാഷ്ട്ര നിർമ്മാണം നടക്കുന്നതെന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇതെല്ലാമെന്ന് ഇനിയും മാസിലാകാത്തവരുണ്ടെങ്കിൽ നിങ്ങൾക്ക് നല്ല നമസ്കാരം
Advertisements