ഭരണകൂട ഭീകരതയ്ക്കിടയിലും ആശ്വാസമായി ഡൽഹി ഹൈക്കോടതിയും, മനുഷ്യത്വം ഉയർത്തിപ്പിടിച്ച് ജസ്റ്റിസ് എസ് മുരളീധറും

77
അഡ്വ ശ്രീജിത്ത് പെരുമന
മത ഭീകരതയാൽ ഭരണകൂടവും തീവ്രവാദികളും സഹജീവികളെ കൂട്ടക്കൊല നടത്തി അഴിഞ്ഞാടുമ്പോൾ പ്രതീക്ഷയുടെ പുൽനാമ്പ് നൽകി നീതിയുടെ കാവലാളായ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിന്റെ മനുഷ്യത്വപരമായ നിലപാടിനെ പ്രകീർത്തിച്ച് live law പ്രസിദ്ധീകരിച്ച മനോഹരമായ കാർട്ടൂൺ
ഭരണകൂട ഭീകരതയ്ക്കിടയിലും ആശ്വാസമായി ഡൽഹി ഹൈക്കോടതിയും, മനുഷ്യത്വം ഉയർത്തിപ്പിടിച്ച് ജസ്റ്റിസ് എസ് മുരളീധറും
ഇനി ഒരു 1984 ഡൽഹിയിൽ ആവർത്തിക്കരുതെന്ന് ഡൽഹി ഹൈക്കോടതി
കലാപത്തിൽ പരിക്കേറ്റവരെ സുരക്ഷിതമായി ആശുപത്രികളിലേക്ക് മാറ്റാനും ചികിത്സ നൽകാനും ഉത്തരവ് : ചിതറിയോടിയ പ്രതിഷേധക്കാർക്ക് അഭയം ഒരുക്കാനും, വസ്ത്രവും, ഭക്ഷണവും, വെള്ളവും, പുതപ്പും താമസ സൗകര്യവും ഒരുക്കാൻ ഡൽഹി സർക്കാരിന് നിർദേശം നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, പോലീസും, ഡൽഹി സർക്കാരും ഉൾപ്പെടെ അടിയന്തരമായി മരണപ്പെട്ട ഇരകളുടെ വീടുകളിലെത്തി ബന്ധുക്കളെ സന്ദർശിക്കുകയും സുരക്ഷ ഒരുക്കുകയും വേണം. സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ സുരക്ഷയും, സംവിധാനങ്ങളും ഒരുക്കണം.
പ്രതിഷേധക്കാർക്കും ഇരകൾക്കും അടിയന്തര നിയമ സഹായങ്ങൾ നൽകാൻ 24 മണിക്കൂർ സഹായ കേന്ദ്രങ്ങൾ സജ്ജകമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി.
മേൽപ്പറഞ്ഞ കോടതി ഉത്തരവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, കോടതിയെ സഹായിക്കാനും സാഹചര്യങ്ങൾ നിരീക്ഷിക്കാനുമായി ഹൈക്കോടതി അഭിഭാഷക സുബൈദ ബീഗത്തെ നോഡൽ ഓഫീസറായി നിയമിച്ച. സുബൈദ ബീഗത്തിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി.കലാപത്തിലെ ഇരകളായ പ്രതിഷേധക്കാർക്ക് വേണ്ടി പ്രത്യേക രാത്രികാല നൈറ്റ് മജിസ്‌ട്രേറ്റിനെ നിയമിക്കാനും ഉത്തരവിട്ടു. അക്രമികൾക്കെതിരെ കേസെടുക്കാനും ജാഗ്രത പാലിക്കാനും പൊലീസിന് നിർദേശം നൽകി.
Advertisements