വികാരമല്ല വിവേകമാണ് നയിക്കേണ്ടത് !

0
84
അഡ്വ ശ്രീജിത്ത് പെരുമന
അങ്ങേയറ്റം വേദനാജനകമായ വാർത്ത ആ പൊന്നുമോൾ മരണപ്പെട്ടിരിക്കുന്നു. ദേവനന്ദ ആദരാഞ്ജലികൾ
“ദൈവം നേരത്തെ വിളിച്ചതാണ് “, “വിധിയാണ് ” തുടങ്ങിയ അന്ധവിശ്വാസ ജഡിലമായ പ്രസ്താവനകളിലൂടെ ദുരൂഹമായ ഈ സംഭവത്തെ സാമാന്യവത്കരിക്കരുത് എന്നൊരു അഭ്യർത്ഥനയുണ്ട്. കെട്ട കാലമാണ്. കുട്ടിയെ കണ്ടെത്താൻ മുന്നിൽ നിന്നവരിൽപോലും പൊട്ടൻഷ്യൽ ക്രിമിനലുകളുണ്ടാകാം എന്നാണ് സമീപകാല സംഭവങ്ങൾ പറഞ്ഞുവെക്കുന്നത്. കശ്മീരി പെൺകുട്ടിയെ കാണാതായ ശേഷം നാടൊട്ടുക്ക് അന്വേഷിച്ചിട്ടും സമീപത്തെ ക്ഷേത്രത്തിൽ തിരയാതെ പോയ പൊതുബോധം പോലും അസ്ഥാനത്തായിരുന്നു എന്ന് കത്വ ദുരന്തം ഉൾപ്പെടെ നമ്മോട് പറയുന്നു. ദൈവ സന്നിധിയിൽപോലും കുഞ്ഞുങ്ങൾ സുരക്ഷിതരാകുന്നില്ല എന്ന തുണിയുടുക്കാത്ത സത്യം.
ചില പത്രങ്ങളും ഔദ്യോദിക സംവിധാനങ്ങളും “പ്രാർത്ഥനകൾ വിഫലം, മോൾ യാത്രയായി ” എന്നൊക്കെ എഴുതിക്കണ്ടു അത്തരമൊരു വൈകാരിക തലത്തിലുള്ള ചിന്തകളും പ്രോത്സാഹിക്കപ്പെടരുത്. പ്രാർത്ഥിച്ചതുകൊണ്ട് ലോകത്ത് ഇന്നെവരെ ആരെയും കണ്ടെത്താനോ, ജീവിപ്പിക്കാനോ സാധിച്ചിട്ടില്ല എന്ന യാഥാർഥ്യം മനസിലാക്കി ശാസ്ത്രീയമായി ചിന്തിക്കാനും പ്രവൃത്തിക്കാനുമാണ് നാം സമൂഹത്തെ പ്രാപ്തരാക്കേണ്ടത്.
‘പ്രാർത്ഥനകൾ വിഫലം” എന്ന് ഒരു ജനാധിപത്യ രാജ്യത്തെ സംവിധാനങ്ങൾ വ്യാഖ്യാനിക്കരുത്. പ്രാർത്ഥനകൾ സഫലമായത് കൊണ്ട് ഒരു കുഞ്ഞ് പോലും ഇന്നേവരെ രക്ഷപ്പെട്ടിട്ടില്ല. ആരോടാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത് ? ദൈവത്തോട് അല്ലേ? ഒരു 6 വയസ്സുകാരിയെ പുഴയിൽ മുക്കിക്കൊന്ന ദൈവത്തോടാണോ നിങ്ങൾ പ്രാർത്ഥിക്കുന്നത് ? മാധ്യമങ്ങളിലെയും സോഷ്യൽ മാധ്യമങ്ങളിലെയും വികാരജീവികളുടെ ലെവലിലേക്ക് പൊതുബോധത്തെ താഴ്ത്തികെട്ടരുത്. അന്ധവിശ്വാസങ്ങളും പൊടിപ്പും തൊങ്ങലുകളും ഒഴിവാക്കി ശാസ്ത്രീയതയും വസ്തുതയും മുൻ നിർത്തി വേണം ഇത്തരം സാഹചര്യത്തിൽ പ്രതികരിക്കാൻ. പാസ്റ്റർമാരുടെയോ കണിയാന്മാരുടെയോ നിലവാരത്തിലൂടെയല്ലാതെ ശാസ്ത്രത്തോട് കൂറ് പുലർത്തികൊണ്ട് വസ്തുതകളെ വിലയിരുത്തണം.
സംശയങ്ങൾ ഒരുപാടുണ്ട് വീടും പുഴയും തമ്മിൽ കുറച്ചു ദൂരം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത് അങ്ങനെയെങ്കിൽ കുട്ടി എങ്ങനെ പുഴ കരയിൽ എത്തി ആ പിഞ്ചു കുഞ്ഞിൻ്റെ അമ്മ പറയുന്നത് അവൾ വീടിൻ്റെ പുറത്തേക്കൊന്നും പോയി കളിക്കാറില്ല എന്നാണ് പോട്ടെ അഥവാ അമ്മ കാണാതേ പോയിട്ടുണ്ടെങ്കിൽ തന്നെ പുഴകരയുടെ അടുത്തൊന്നും ഒരു കാരണവശാലും എത്തില്ല ഇവിടെ ഒരു തട്ടികൊണ്ടുപോകൽ ശ്രമം ആയിരുന്നെങ്കിൽ ഒരു കൊലപാതക സാധ്യത ഉണ്ടാകുമായിരുന്നില്ല പിന്നെ അമ്പലത്തിലേക്കുള്ള വഴി മദ്ധ്യേ കാലു തെറ്റി വീണതാകാം എന്നും പറയപെടുന്നു പക്ഷേ എവിടെയെങ്കിലും പോകുകയാണെങ്കിൽ തന്നെ സ്വാഭാവികമായും അമ്മയോടു പറഞ്ഞിട്ടല്ലേ ആ കുട്ടി പോകൂ തീർച്ചയായും അങ്ങനേ പോകൂ എങ്കിലും അത് ഒന്നുകൂടി ഉറപ്പുവരുത്തണം.
കുട്ടിയെ കാണാതായ സമയത്തിന് മുൻപ് സംശയാസ്പദമായി ആരെയെങ്കിലും കണ്ടിരുന്നോ എന്നും ഉറപ്പു വരുത്തണം,സിസിടിവി ഫൂട്ടേജിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കണം, ഒരു ക്രൈം നടന്നിട്ടുണ്ടാകാനുളള സാധ്യത കൂടുതലാണ് എന്നാണ് സാഹചര്യങ്ങൾ വിലയിരുത്തുകമ്പോൾ മനസിലാകുന്നത്. വീടും പരിസരപ്രേദേശകളും നല്ല രീതിയിൽ പരിശോധിക്കപ്പെടണം…
വികാരമല്ല വിവേകമാണ് നയിക്കേണ്ടത് !
Advertisements