കനയ്യകുമാറിനെ വിചാരണചെയ്യാൻ അനുമതി നൽകിയതിലൂടെ കെജ്‌രിവാൾ ഹിന്ദുത്വ ബി ടീം ആകാനുള്ള തയ്യാറെടുപ്പിലാണ്

0
135

അഡ്വ ശ്രീജിത്ത് പെരുമന

“രാജ്യദ്രോഹ കേസ്; കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ഡൽഹി സർക്കാരിന്റെ അനുമതി”. 42 മനുഷ്യരുടെ ജീവനുകളെടുത്ത ഹിന്ദുത്വ കലാപകാരികളുടെ ആസനം താങ്ങിയായ ഹനുമാൻ ഭക്ത മിത്രം ശ്രീ കെജ്‌രിവാൾ ബിജെപിയുടെ ബി ടീമായി നിറഞ്ഞു കളിക്കുകയാണെന്ന ആക്ഷേപങ്ങൾക്ക് കരുത്ത് പകരുന്ന മറ്റൊരു മികച്ച തീരുമാനമാണീ രാജ്യദ്രോഹ വിചാരണയ്ക്കുള്ള വിശുദ്ധ അനുമതി. ഷഹീൻബാഗ് കാണാത്ത കേജ്‌രിവാളിന് തിരഞ്ഞെടുപ്പ് വേളയിൽ കയ്യടിച്ചുകൊണ്ടിരുന്നവരോട് പറഞ്ഞുവെച്ചത് ഈ അവസരത്തിൽ വീണ്ടും ഓർമ്മിപ്പിക്കട്ടെ,തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരാണ് ശരി എങ്കിൽ രാജ്യം മുഴുവൻ മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ച മോദിയും, ബിജെപിയും രാജ്യത്തെ ഏറ്റവും വലിയ ശരി ആകില്ലേ ? ആകും കേജ്രിവാളിന് കയ്യടിക്കുന്നവരുടെ യുക്തി ശരിയെങ്കിൽ മോദിയും ശരിയാണ് !

മതാടിസ്ഥാത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നാട്ടിൽ, ജയ് ശ്രീറാം വിളിക്കാത്തതിന് തല്ലി കൊല്ലുന്ന, ബീഫിന്റെ പേരിൽ തല്ലിക്കൊല്ലുന്നവർക്ക് വിശാല മനസ്കരായ ഹിന്ദുത്വ മതേതര ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം.  ഷാഹീൻബാഗും, വർഗീയ ഫാസിസവും കാണാത്ത ആംആദ്മി പാസ്റ്ററാണ് മിസ്റ്റർ കെജ്‌രിവാൾ .”ശത്രുവിന്റെ ശത്രു മിത്രമെന്ന” നയമാണ് ഡൽഹിയിൽ സംഘപരിവാറിനുള്ളത്. ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിനായി അവർ കെജ്രവാളിനെ മാത്രമല്ല ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടരെ വരെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെത്തിക്കും.

ചൂലിന്റെ മൂക്കിൻത്തുമ്പിൽ സംഘ്പരിവാർ ഹിന്ദു ഭീകരർ നടത്തിയ നരനായാട്ടിൽ 42 മരണങ്ങൾ സംഭവിച്ചിട്ടും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വിനീത വിധേയരായി നോക്കുകുത്തിയായി നിൽക്കുന്ന ഡൽഹിയിലെ സൊ കോൾഡ് ചൂൽ ഭരണകൂടം ഒരു രാഷ്ട്രീയ അശ്ലീലമാണ് എന്ന് തിരിച്ചറിയാൻ ഇനിയും വൈകരുത്.ഹിന്ദുത്വ തീവ്രവാദികൾ “ജെയ് ശ്രീറാം” വിളിപ്പിച്ചുകൊണ്ട് രാജ്യമൊട്ടുക്ക് മനുഷ്യരെ തല്ലികൊല്ലുമ്പോൾ.”ജയ് ഹനുമാൻ ” വിളിച്ചുകൊണ്ട് നിരപരാധികളെ രാജ്യദ്രോഹികളാക്കുന്ന ഹിന്ദുത്വ B ടീം നേതാവിന് നടുവിരൽ അഭിവാദ്യങ്ങൾ .