പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ പല പേരിൽ പല രൂപത്തിൽ പല റോളുകളിൽ നമുക്ക് ചുറ്റുമുണ്ട്

133

അഡ്വ ശ്രീജിത്ത് പെരുമന

പിഞ്ച് കുട്ടിയെ ക്ഷേത്രത്തിനുള്ളിൽ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല ചെയ്ത കശ്മീരിലെ കത്വ കേസുണ്ടായപ്പോൾ അതി വൈകാരികമായി പ്രതിഷേധിക്കുക മാത്രമല്ല തെരുവിലിറങ്ങി മുന്നിൽ നിന്നും സമരം നയിച്ച ആളാണ് നമ്മുടെ തിരൂരിലെ മൊയ്തീൻ. മൊയ്തീനെ പിന്നീട് ആളുകൾ അറിയുന്നത് തിരൂരിലെ തിയേറ്ററിൽ രാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന എടപ്പാൾ പീഡന വാർത്ത പുറത്ത് വന്നപ്പോഴാണ്.

ഹൈദരാബാദ് പെൺകുട്ടിക്ക് വേണ്ടി തെരുവിലിറങ്ങി പോലീസ് സ്റ്റേഷൻ ഉപരോധിച്ച ബിജെപി ലോക്കൽ നേതാവിനെയാണ് ഇന്നലെ തെലുങ്കാന പോലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത് .

സ്ത്രീപീഡനത്തിനെതിരെ ദ്വന്ദ യുദ്ധവും, ബൈക്ക് റാലിയും നടത്തി ഉദ്ദരിപ്പിച്ച രാഷ്ട്രീയ പ്രവർത്തകനെ പിതാവിനോടൊപ്പം പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തതുമെല്ലാം ലൈംഗിക അരാചകത്വത്തിന്റെ പുതിയ തലമാണ്‌ വ്യക്തമാക്കുന്നത്.

പ്രതിഷേധിക്കുന്ന , പ്രതികരിക്കുന്ന എല്ലാവരും അങ്ങനെയാണ് എന്നല്ല പറഞ്ഞു വരുന്നത് പകരം അതിവൈകാരികമായി പ്രതിഷേധിക്കുന്നവരിൽപോലും സാമ്യവും, സന്ദർഭവും ലഭിക്കാത്ത ഒരു പൊട്ടൻഷ്യൽ റേപ്പിസ്റ്റ് ഉറങ്ങികിടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഓർമ്മിപ്പിച്ചതാണ്. അതിവൈകാരികതയല്ല വേണ്ടത് . വിവേകത്തോടെ സമൂഹത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ സർക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് വേണ്ടത്. ലൈംഗിക വിദ്യാഭ്യാസം നൽകുകയാണ് വേണ്ടത്. പ്രതികളെ മരണം വരെ പരോളില്ലാതെ ജയിലിൽ അടയ്ക്കുകയാണ് വേണ്ടത്.

ആവശ്യത്തിന് പണവും, വദനസുരതവും ചെയ്ത കൊടുത്ത് വയോധികരായ ആളുകളെക്കൊണ്ടുവരെ അവരുടെ സ്ഥലത്തു പോയി ബലാൽസംഗം ചെയ്യിപ്പിച്ച് മാതൃകയായ സോളാർ നായരമ്മയും,

കാറിലിട്ട് ബലാൽസംഗവും പ്രകൃതിവിരുദ്ധ പീഡനങ്ങളും ചെയ്ത്, ചിരിച്ചുകൊണ്ടുള്ള മുഖത്തോടും, വിവാഹ മോതിരത്തോടും കൂടിയുള്ള നഗ്ന ദൃശ്യങ്ങളും പകർത്തിയ ശേഷം യുവതിയായ നടിയെ സുരക്ഷിതയായി, ഉത്തരവാദിത്വത്തോടുകൂടെ സഹപ്രവർത്തകനായ നടൻറെ വീട്ടിൽ എത്തിച്ച സ്രാവ് സുനിയും ..

വർത്തമാന കാലത്തെ മനഃസാക്ഷിയില്ലാത്ത കുറ്റവാളികൾക്കിടയിലെ മാതൃകാ ഇരയും, മാതൃകാ റേപ്പിസ്റ്റുകാലുമെല്ലാം യാതൊരു ഭയവുമില്ലാതെ ജീവിക്കുന്ന ഈ നാട്ടിൽ തൂക്കിക്കൊന്നതുകൊണ്ടു മാത്രം ബലാത്സംഗം കുറയുമെന്ന് ചിന്തിക്കുന്നത് ഒരു ഉട്ടോപ്പ്യൻ വാദമാണ്.

ടിക്ക് ടോക്കിലും, ഇൻസ്റ്റഗ്രാമിലും തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിളെല്ലാം ഒളിഞ്ഞിരിക്കുന്ന പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളിൽ സ്വന്തം പിതാക്കന്മാരുപോലുമുണ്ടെന്ന വാർത്ത പുതുതലമുറയെ ഇരുത്തി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ പല പേരിൽ പല രൂപത്തിൽ പല റോളുകളിൽ നമുക്ക് ചുറ്റുമുണ്ട്..

നാല് പ്രതികളെ തൂകി കൊന്നാലും, തലവെട്ടിയാലൊന്നും നൂറ്റിമുപ്പതു കോടി ജനങ്ങളിലെ ഇത്തരക്കാരെ നിയന്ത്രിക്കാൻ സാധിക്കില്ല. മെഴുകുതിരി റാലികൾക്കുമപ്പുറം ലൈംഗിക കാര്യത്തിൽ സമൂലമായ ഒരു വിപ്ലവം രാജ്യത്ത് നടക്കേണ്ടിയിരിക്കുന്നു. ലൈംഗികതയിൽ അക്കാദമിക് താത്പര്യത്തോടെ പോലും തൊടാൻ ഭരണകൂടങ്ങളുടെ സദാചാരം ഭയപ്പെടുന്നു. ലോകത്തിലെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത് അതിലെ പുതുതലമുറയെ എങ്കിലും ലൈംഗികതയും, സാമൂഹിക-മാനുഷിക മൂല്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അവബോധമുള്ളവരാക്കിയാൽ പത്ത് മനുഷ്യരുടെ തലവെട്ടുന്നതിനേക്കാൾ എളുപ്പത്തിൽ ലോകത്തിലെ ഏറ്റവും ഹീനമായ ഈ പ്രവൃത്തിയിൽ നിന്നും മനുഷ്യരെ പിന്തിപ്പിക്കാം.

ആവർത്തിച്ചു പറയട്ടെ, കൊലപാതകിയെ കൊല്ലുന്ന രാജ്യവും കൊലയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ആരുടെയും ജീവനെടുക്കത്. പരോളില്ലാതെ ജീവിതകാലം മുഴുവൻ ജയിലിൽ എന്നതാണ് യഥാർത്ഥ ശിക്ഷ.

വധ ശിക്ഷ എന്ന അപരിഷ്കൃതമായ ശിക്ഷാരീതിയെ ശക്തിയുക്തം എതിർക്കുന്നു.

STOP DEATH PENALTY

അഡ്വ ശ്രീജിത്ത് പെരുമന