പോലീസും സദാചാരപോലീസും ഡബിൾ ബെല്ലടിച്ചു സ്ഥലം വിട്ടാട്ടെ

157

അഡ്വ ശ്രീജിത്ത് പെരുമന

പ്രായ പൂർത്തിയായ സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലിൽ താമസിക്കുന്നത് കുറ്റകരമല്ല; പോലീസ് റെയിഡ് നടത്തുന്നത് നിയമവിരുദ്ധമെന്നും ഹൈക്കോടതി

പ്രായപൂർത്തിയായെങ്കിൽ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലിൽ റൂം നൽകുന്നത് നിയമവിരുദ്ധമല്ലെന്നും ; അങ്ങനെ താമസിക്കുമ്പോൾ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാനവിധിയുടെ പകർപ്പ് ലഭ്യമായി.

അവിവാഹിതർ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും, അനുവദനീയമായ അളവിൽ മദ്യം കൈവശം വെക്കുന്നതും,കഴിക്കുന്നതും അനാശാസ്യമല്ല : അത്തരം സാഹചര്യങ്ങളിൽ പോലീസ് റെയിഡ് നിയമവിരുദ്ധമെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി. there are no laws or regulations forbearing unmarried persons of opposite
sex to occupy hotel rooms, as guests. While live-in relationship of two adults is not deemed to be an offence, terming the occupation of hotel room by an unmarried
couple, will not attract a criminal offence.

വിവാഹിതരല്ലാത്ത സ്ത്രീയും, പുരുഷനും ഹോട്ടലിൽ ഒരുമിച്ചു താമസിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചതിനെ അടിസ്ഥാനത്തിൽ ഹോട്ടലിൽ റെയിഡ് നടത്തി താമസക്കാരെ കസ്റ്റഡിയിലെടുത്തതും, കെട്ടിടം പൂട്ടി സീൽ ചെയ്തതും ന്യായീകരിക്കാനാകുന്നതല്ലെന്നു വിധിയിൽ പറയുന്നു.

പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിലോ ഒരുമിച്ചു താമസയ്ക്കുന്നതിനു ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും, കൈവശം വയ്ക്കാൻ അനുമതിയുള്ള മദ്യം വില്പന നടത്താതെ മദ്യം കഴിക്കുന്നതിന് ലൈസൻസില്ലാത്ത ഹോട്ടൽ റൂമിൽ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. ഒരു ഹോട്ടൽ മുറിയിൽ പ്രായപൂർത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും റൂമെടുക്കാമെന്നും, മദ്യം വില്പന നടത്തിയിട്ടില്ല എങ്കിൽ സ്വന്തം ആവശ്യത്തിന് മേടിച്ച മദ്യം ഹോട്ടൽ മുറികളിലിരുന്ന് കഴിക്കുന്നത് കുറ്റകരമല്ലെന്നും ജസ്റ്റിസ് എം എസ് രമേശിന്റെ വിധിയിൽ പറയുന്നു.If the petitioner had not sold or served any liquor to the guests, who were occupying their respective rooms and the guests had consumed the liquor brought by themselves, I am unable to comprehend as to how the same could be considered as impermissible.

തമിഴ്‍നാട്ടിലെ കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ വിവാഹിതരല്ലാത്തവർക്കും റൂം നൽകുന്നു എന്നും അവിടെ അനാശാസ്യം നടക്കുന്നു എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും , തുടർന്ന് സമീപപ്രദേശത്തുള്ള സ്ത്രീകൾ അവിടെ നടക്കുന്നത് ഇമ്മോറൽ അഥവാ അനാശാസ്യ പ്രവർത്തികളാണെന്നും അവിവാഹിതരായ സ്ത്രീയും പുരുഷനും കഴിയുന്നുണ്ട് എന്നും ചൂണ്ടികാണിച്ചു അയൽവാസികൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഹോട്ടൽ റെയിഡ് ചെയ്യുകയും അവിവാഹിതരായവരെ അറസ്റ്റ് ചെയ്യുകയുംറൂം സീൽ ചെയ്യുകയും ചെയ്തു.

തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത് . പോലീസിന്റെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി. ഹോട്ടൽ മുറികൾ വ്യക്തിപരമായി അനുവദിക്കപ്പെട്ട മദ്യം കഴിക്കുന്നത് നിയമവിരുദ്ധമല്ല എന്നും, പ്രായപൂർത്തിയായവർ ഒരുമിച്ചു താമസിക്കുന്നത് immoral അഥവാ അനാശാസ്യമല്ലെന്നും വിധിച്ചു. പോലീസ് നടപടി ന്യായീകരിക്കാനാകില്ലെന്നും വിധിച്ചു. ഹോട്ടലിന് ലൈസൻസില്ലായിരുന്നു അതുകൊണ്ടാണ് പൂട്ടി സീൽ ചെയ്തത് എന്ന പ്രോസിക്കൂഷന്റെ വാദത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച കോടതി. ലൈസൻ ഇല്ലെങ്കിൽ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെട്ട് തുടർ നടപടികൾ എടുക്കുകയായിരുന്നു വേണ്ടത് എന്നും സീൽ ചെയ്യുന്ന നടപടിയിലേക്ക് പോയത് നാച്ചുറൽ ജസ്റ്റിസിന്റെ ലാംഹനമെന്നും നിരീക്ഷിച്ചു.

വാൽ : തമിഴ്നട്ടിൽ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയു പൊതുവിൽ പരോക്ഷമായി ബാധിക്കുന്ന ഒരു വിധിയാണിത്. കേരളത്തിലും മറ്റും സംസ്ഥാനങ്ങളിലെല്ലാം ഇത്തരത്തിൽ പോലീസ് നേതൃത്വത്തിൽനടത്തുന്ന സദാചാര അറസ്റ്റും, റെയിഡും കണ്ടുവരാറുണ്ട്. ഹോട്ടലുകളിൽ താമസിക്കുന്ന സ്ത്രീയെയും പുരുഷനെയും പരമാവധി അപമാനിച്ചുകൊണ്ട് ആത്മഹത്യകളിലേക്ക്പോലും തള്ളിവിട്ടിട്ടുള്ള സംഭവങ്ങൾ കേരളത്തില്പോലും ഉണ്ടായിട്ടുണ്ട് എന്നതിനാൽ പൊതുജനങ്ങൾ ഈ വിധിയും, നിയമങ്ങളും ഇനിയെങ്കില് വ്യക്തമായി മനസിലാക്കാൻ താത്പര്യം . സദാചാരക്കാർ ഈ പോസ്റ്റിനോട് അകലം പാലിക്കുക.