ഭരണകൂടം പൗരത്വം നിഷേധിച്ചു; തിരികെ നൽകി സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വത്തിനു വേണ്ടി പൊരുതുന്ന ഇന്ത്യക്കാർക്ക് പ്രചോദനമാകട്ടെ

0
598

ഭരണകൂടം പൗരത്വം നിഷേധിച്ചു; തിരികെ നൽകി സുപ്രീംകോടതിയുടെ ചരിത്ര വിധി

പൗരത്വ നിയമങ്ങൾ ജാഗ്രതയോടെ വ്യാഖ്യാനിക്കണം; വിദേശികളായ മാതാപിതാക്കൾക്ക് പിറന്ന മകന് കാനഡ സർക്കാർ നിഷേധിച്ച പൗരത്വം തിരികെ നൽകി കാനഡ സുപ്രീംകോടതിയുടെ ചരിത്ര വിധി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിലനിൽപ്പിനും, അസ്തിത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ 36 ൽ അധികം മനുഷ്യർ തെരുവിൽ വെടിയുണ്ടകൾ ഏറ്റു വീണു മരിക്കുമ്പോഴും ക്രിസ്തുമസ് ആഘോഷത്തിൽ അഭിരമിക്കുന്ന കൊല്ലം സുപ്രീമുകൾ കൺകുളിർക്കെ കാണുകയും കേൾക്കുകയും വേണം ഈ വാർത്ത.
കാനഡയിൽ വിദേശ ഇന്റലിജൻസിൽ ജോലിചെയ്യുന്ന റഷ്യക്കാരായ ദമ്പദികൾക്ക് കാനഡയിൽ വെച്ച്പി റന്ന അലക്‌സാണ്ടർ വാവിലോവ് എന്നയാളുടെ പുരത്വം റദ്ധാക്കിയ കാനഡ മിനിസ്റ്റർ ഓഫ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രെഷന്റെ നടപടയാണ് കനേഡിയൻ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ശ്രദ്ധക്കുകയും അലക്‌സാണ്ടറിനു പൗരത്വം നൽകുകയും ചെയ്തത്.
കാനഡയിൽ ഒരു കുട്ടി ജനിക്കുന്ന സമയത്ത് ആ കുട്ടിയുടെ മാതാപിതാക്കൾ വിദേശ ഗവണ്മെന്റിനുവേണ്ടി കാനഡയിൽ ജോലിചെയ്യുന്ന വിദേശ പൗരന്മാരാണെങ്കിൽ അത്തരം കുട്ടികൾക്ക് കനേഡിയൻ പൗരത്വം നൽകരുതെന്ന കനേഡിയൻ പൗരത്വ നിയമത്തിലെ 3(2) (a) വകുപ്പ് പ്രകാരമാണ് പൗരത്വ മന്ത്രി അലക്‌സാണ്ടറിന്റെ പൗരത്വം റദ്ധാക്കിയത്.
എന്നാൽ പൗരത്വ രജിസ്ട്രാറിന്റെ തീരുമാനത്തിനെതിരെ അലക്‌സാണ്ടർ ഫെഡറൽ കോടതിയെ സമീപിച്ചെങ്കിലും ഹർജ്ജി തള്ളുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തുടർന്നാണ് ഭരണകൂട തീരുമാനങ്ങൾ യുക്തിസഹവും, ന്യായീകരിക്കാനാകുന്നതും, നീതിപൂർവ്വവും ആയിരിക്കണമെന്നും നിരീക്ഷിച്ച് പൗരത്വം നിഷേധിച്ച നടപടി റദ്ധാക്കി അദ്ദേഹത്തിന് പൗരത്വം നൽകുകയും ചെയ്തു. ഇന്ത്യയിൽ പൗരത്വ ഭിന്നിപ്പിക്കൽ പ്രഖ്യാപിച്ചതിന്റെ പ്രക്ഷോഭങ്ങൾ നടക്കുകയായിരുന്ന ഡിസംബർ 19 നാണ്‌ കനേഡിയൻ സുപ്രീംകോടതി ഈ ചരിത്ര വിധി പുറപ്പെടുവിച്ചത്.
വാൽ : അതേസമയം ലെ ഇന്ത്യ;
വിദേശികളായ ആളുകൾ അവരുടെ രാജ്യത്ത് നേരിടുന്ന പീഡനങ്ങൾ ഇല്ലായ്മ ചെയ്യാൻ, വിദേശികളായ ആളുകൾക്ക് പൗരത്വം നൽകാൻ വേണ്ടി ഇന്ത്യയിലെ ജനങ്ങളെ തെരുവിൽ വെടിവെച്ചു കൊന്നുകൊണ്ട് ഇന്ത്യൻ ഭരണകൂടം മാതൃകയായി.