ഭരണകൂട ഭീകരതയുടെ ഏറ്റവും വികൃതമായ മുഖം ഇങ്ങനെ…

125
Adv Sreejith Perumana
ഭരണകൂട ഭീകരതയുടെ ഏറ്റവും വികൃതമായ മുഖം ഇങ്ങനെ..
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 6 വർഷം മുൻപ് മരിച്ചുപോയ ആൾക്ക് പോലീസിന്റെ സമൻസ്
ഉത്തർ പ്രദേശിലെ ഫിറോസാബാദ് പോലീസ് സ്റ്റേഷനിൽ നിന്നാണ് 6 വർഷം മുൻപ് മരണപ്പെട്ട ബന്നെ ഖാൻ എന്നയാളുടെ പേരിൽ സമൻസ് ലഭിച്ചത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടത്തിയ സമരങ്ങളിൽ പ്രതിയായതുകൊണ്ട് കോടതിയിലെത്തി 10 ലക്ഷം ബോണ്ട് കെട്ടി ജാമ്യം എടുക്കണമെന്നായിരുന്നു സമൻസിൽ പറഞ്ഞിരിക്കുന്നത്.
കണ്ടാലറിയാവുന്ന 200 ആളുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഖാനെ കൂടാതെ 90 വയസുള്ള സൂഫി അബ്രാർ ഹുസ്സൈൻ എന്ന വൃദ്ധനും, 93 വയസുള്ള ഫസാഹത് മീർ ഖാൻ എന്ന വയോധികനു എതിരെയും കേസെടുത്ത് സമൻസ് അയച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരായി 10 ലക്ഷം രൂപയുടെ ജാമ്യം എടുക്കാനാണന് ഇരു വൃദ്ധരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
വാൽ : മരണപ്പെട്ടവരും, നടക്കാനാകാത്ത വൃദ്ധരും ഉൾപ്പെടെ നിരവധി ആളുകളെ മുസ്ലീങ്ങളായതിനാൽ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വികൃതമായ മുഖമാണ് ഈ സംഭവം തുറന്ന് കാണിക്കുന്നത്. സംഭവത്തിൽ നോട്ടീസ് ലഭിച്ച രണ്ടു വയോധികർക്കും ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ സഹപാഠികളും ലക്‌നൗ ഹൈക്കോടതിയിലെയും, സാഹരൻപുർ കോടതിയിലെയും അഭിഭാഷകരായ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും അപ്രകാരം ഇരുവരെയും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.