അംബാനിയുടെ ഭാര്യയുടെ സാരിയിലെ കളർ പോയ കേസ് പരിഗണിക്കാൻ ഞായറാഴ്ചയും കോടതി തുറക്കും

2132

Adv Sreejith Perumana

പരമോന്നത നീതികാരുടെ ക്രിസ്തുമസ് -പുതുവത്സര ഹാങ് ഓവർ തീർന്നിട്ടില്ല. എങ്കിലും മരുഭൂമിയിലെ ചില വസന്തങ്ങൾ പ്രതീക്ഷ നല്കന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഒരു പൗരന് എങ്ങനെയാണു പൗരത്വം ലഭിക്കുക എന്ന് വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതി.പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പൗരത്വ നിയമത്തിനു ശേഷം എങ്ങനെയാണു പൗരത്വം നൽകുന്നതെന്ന് കേന്ദ്രത്തോട് ആരാഞ്ഞത്
ഇനി ചിന്ന കഥ സൊല്ലട്ടുമാ.

40 ലധികം അധികം മനുഷ്യർ തെരുവിൽ മരിച്ചു വീണ വിഷയത്തിൽ ഫയൽ ചെയ്ത 60 ലധികം ഹര്ജികൾ കോടതി കേൾക്കുന്നത് ഫയൽ ചെയ്ത് മാസങ്ങൾ കഴിഞ്
ശേഷം; തെരുവ് യുദ്ധങ്ങൾ തുടരുന്നൂ, മനുഷ്യർ മരിച്ചുവീഴുന്നു.

ആയിരക്കണക്കിന് മരങ്ങൾ വെട്ടിനിരത്തികൊണ്ടിരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജ്ജി പരിഗണിക്കുന്നത് 2021 ൽ

ശേഷം ;മരങ്ങളുടെ കടയ്ക്കൽ വാൾ വെയ്ക്കുന്നു, മരങ്ങൾ മുറിച്ചു നീക്കപ്പെടുന്നു. വനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

99 വയസായ അമ്മൂമ്മയ്ക്ക് പെൻഷൻ ലഭിക്കുന്നില്ല എന്ന ഹർജ്ജി കോടതി പരിഗണിക്കാൻ മാറ്റിയത് 2030 ലേക്ക്
ശേഷം ; അമ്മൂമ്മയുടെ 50 മത് ചരമദിനത്തിൽ അമ്മൂമ്മയുടെ ഭാഗം പറയാനുള്ള അവസരം നൽകുന്നു.

അംബാനിയുടെ ഭാര്യയെ മേടിച്ച സാരിയുടെ കളർ പോയ കേസ് ;
ശേഷം ; ഞായറാഴ്ച കോടതി തുറക്കുന്നു 17 കോടി നഷ്ടപരിഹാരം നൽകാൻ വിധിക്കുന്നു.

അദാനിക്ക് വീമാനത്താവളങ്ങൾ കൈമാറുന്ന കേസ് ;
ശേഷം ; അർധരാത്രി എഗ്രിമെന്റ് ചെയ്ത് ഉത്തരവിറങ്ങുന്നു

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്

അഡ്വ ശ്രീജിത്ത് പെരുമന