നിശ്ചല ദൃശ്യങ്ങളെയും, നിശ്ചല പ്രതിമകളെപ്പോലും ഭയപ്പെടുന്ന ഫാസിസം തുലയട്ടെ

116
അഡ്വ ശ്രീജിത്ത് പെരുമന
നിശ്ചല ദൃശ്യങ്ങളെയും, നിശ്ചല പ്രതിമകളെപ്പോലും ഭയപ്പെടുന്ന ഫാസിസം തുലയട്ടെ;
ഗാന്ധിജിയുടെ സ്വപ്നമായിരുന്ന മുസ്ലീങ്ങളെ ഒഴിവാക്കിയുള്ള പൗരത്വ നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ നാട്ടിലാണ് ഈ തല കിടന്നുരുളുന്നത്.
‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?’ എന്ന വിഖ്യാതമായ ചോദ്യം ആലേഖനം ചെയ്ത ചോദ്യ പേപ്പറുകളുണ്ടാക്കിയ സ്‌കൂളുകളുള്ള അതേ നാട്. ഗാന്ധിജിയുടെ ജന്മ നാട്. ചായ വിറ്റതിനോ, ഡിഗ്രിയെടുത്തതിനോ, വിവാഹം കഴിച്ചതിനോ യാതൊരുവിധ തെളിവും അവശേഷിപ്പിക്കാതെ പ്രധാനമന്ത്രിയായ മോഡി രായാവിന്റെ നാട്.
ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിജിയുടെ പ്രതിമയാണ് തകര്ത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തില് 2018-ലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്.സൂറത്ത് ആസ്ഥാനമായുടെ രത്‌ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് പണി കഴിപ്പിച്ച ഈ പൂന്തോട്ടം 2017-ല് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണ്.
ഇനി പറയാനുള്ളത് കേരള ഗവർണ്ണർ ആരിഫ് ഖാൻ ഹിസ് എക്‌സലൻസിയോടാണ് .., ഗാന്ധിജി ആഗ്രഹിച്ചതുപോലെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുക മാത്രമല്ല സാർ പോയന്റ് ബ്ളാങ്കിൽ പച്ചയിറച്ചിയിൽ വെടിയുണ്ട കയറ്റിയ ശേഷം അര നൂറ്റാണ്ടിനു ശേഷവും ഗാന്ധിയുടെ പ്രതിമയുടെ തലപോലും അദ്ദേഹം ആഗ്രഹിച്ചതുപോലെ കൊയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ സാർ. ഇത്ര മനോഹരമായി ഭരണഘടനാ മൂല്യങ്ങളൊക്കെ ഉയർത്തിപ്പിടിക്കുന്ന സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് എങ്ങനെ നന്ദി പറയും എന്നാലോചിക്കുകയാണ് സാർ ഞങ്ങൾ.