ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ ജഡ്ജിമാർ എന്ന് വിളിക്കേണ്ടത്

213

അഡ്വ ശ്രീജിത്ത് പെരുമന

ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ ജഡ്ജിമാർ എന്ന് വിളിക്കേണ്ടത്. പ്രതിഷേധക്കാർക്ക് വേണ്ടി വീട്ടിൽ വെച്ച് അർദ്ധരാത്രിയിൽ സ്വന്തം കൈപ്പടയിൽ ഉത്തരവിറക്കി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് . പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയവർക്ക് ആശ്വാസമുള്ള ഇടപെടലുമായി അർധരാത്രി സ്വന്തം കൈപ്പടയിൽ ഉത്തരവ് എഴുതി പുറത്തിറക്കിയിരിക്കുകയാണ് ഡൽഹിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്.

പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിൽ കഴിയുന്നവരിൽ പരിക്ക് പറ്റിയവർ ഉടൻ ആശുപത്രികളിൽ എത്തിച്ച്‌ ചികിത്സ നൽകാനും, അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവര്ക്കും അവരുടെ അഭിഭാഷകരെ കാണാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസ് മേധാവികൾക്ക് മജിസ്‌ട്രേറ്റ് ഉത്തരവിലൂടെ നിർദേശം നൽകി.

പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ളവരിൽ കുട്ടികളുണ്ടെങ്കിൽ അത് ഗുരുതരമായ നിയമലംഘനമാണെന്നും , കുട്ടികളെ അറസ്റ്റ് ചെയ്‌താൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പൊലീസുകാരെ പ്രോസിക്കൂട്ട് ചെയ്യുമെന്നും മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നൽകി. സെൻട്രൽ ദൽഹി ജില്ലയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അരുൾ വർമയാണ് , പ്രതിഷേധക്കാരുടെ ഹർജ്ജി പരിഗണിച്ച് അർധരാത്രി ഉത്തരവിറക്കിയത്