അഡ്വ ശ്രീജിത്ത് പെരുമന

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ അടിച്ചമർത്താൻ ഡിസംബറിൽ ബാംഗ്ലൂരിൽ പ്രഖ്യാപിച്ച CrPC 144 പ്രകാരമുള്ള നിരോധനാജ്ഞ അനധികൃതവും, നിയമവിരുദ്ധവും, സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനവുമാണെന്ന് കർണാടക ഹൈക്കോടതിയുടെ അതിസുപ്രധാന വിധി. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും, വർഗ്ഗീയ നിയമത്തിനെതിരെയും നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പോലീസും ഭരണകൂടവും ഉപയോഗിക്കുന്ന അധികാര ശക്തിയാണ് 144 നിരോധനാജ്ഞ. കോടതിയുടെ വിധി അതുകൊണ്ടുതന്നെ പ്രക്ഷോഭകർക്ക് വലിയ ഊർജ്ജം നൽകുന്ന ഒന്നാണ്. നിരോധനാജ്ഞ നിയാവിരുദ്ധമാണ് എന്ന് കണ്ടെത്തിയതിനാൽ നിരാധനാജ്ഞയുടെ ഭാഗമായി പ്രക്ഷോഭകർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ റദ്ദാക്കപ്പെടുകയും ഭരണം ഭരണകൂടത്തിന്റെ സംഘപരിവാർ വിധേയത്വം പരസ്യമാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. പ്രതിഷേധങ്ങളും, സമരങ്ങളുമായി തെരുവോരങ്ങളും, രാജ്യവും പൂത്തുലയട്ടെ !

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.