ഹിന്ദുത്വ കുലസ്ത്രീ വർഗീയ വാദികളെ ന്യായീകരിക്കുന്നവരോടാണ്

106
അഡ്വ ശ്രീജിത്ത് പെരുമന
ഹിന്ദുത്വ കുലസ്ത്രീ വർഗീയ വാദികളെ ന്യായീകരിക്കുന്നവരോടാണ്
സവർണ്ണരുടെയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും ലൈംഗിക തൃഷ്ണയുടെ സായൂജ്യത്തിനായ് മുലകൾ കാണിച്ചുമാത്രം ക്ഷേത്രത്തിൽ കയറാൻ നിർബന്ധിക്കപ്പെട്ട പിന്നോക്ക ജാതിയിൽ പെട്ട സ്ത്രീകളുടെ നാടാണിത്.പച്ച മനുഷ്യരായ കുട്ടികളെയും , സ്ത്രീകളെയും ബലി കൊടുത്ത് ദൈവത്തെ പ്രീതിപ്പെടുത്തിയ ഒരു രാക്ഷസകാലത്തിന്റെ ബാക്കിപത്രമാണ് വർത്തമാനത്തിലെ ഭക്തി രാഷ്ട്രീയവും, ഇത്തരം ഭക്തി രാഷ്ട്രീയ സദസ്സുകളും,ദളിതർക്കും പിന്നോക്കക്കാർക്കും മുൻപിൽ അമ്പലങ്ങളുടെ ശ്രീകോവിൽ നടകൾ കൊട്ടിയടയ്ക്കപ്പെട്ട കറുത്ത ദിനങ്ങളിൽ നിന്നും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അതിലുപരി സമത്വത്തിന്റെയും പുതു വെളിച്ചത്തിലേക്ക് നയിക്കുന്നവരാകണം യഥാർത്ഥ ഭക്തകളും ഹിന്ദുക്കളും..
ഭർത്താവിന്റെ ചിതയിലേക്ക് എടുത്തു ചാടി ജീവനൊടുക്കാൻ ഭാര്യ നിർബന്ധിക്കപ്പെടുന്ന മനോഹരമായ ആചാരങ്ങളെല്ലാം “ഹിന്ദുവാണ് കൊല്ലാനും മടിക്കില്ല” എന്ന് ആക്രോശിച്ച കുലസ്ത്രീകൾക്ക് വേണ്ടിയായിരുന്നല്ലോ എന്നതാണ് ആകെയുള്ള ഒരാശ്വാസം.