അഡ്വ ശ്രീജിത്ത് പെരുമന
കൂട്ടത്തിലൊരുത്തനെ അതും സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള ഒരു മാധ്യമപ്രവർത്തകനെ പ്രകോപനമേതുമില്ലാതെ ആക്ഷേപിക്കുകയും, അപമാനിക്കുകയും, നാലാംകിട ഭാഷയിൽ ഭീഷണിപ്പെടുത്തുകയും, കയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്ത ശേഷവും അഭിനവ സവർക്കർ ചമഞ്ഞുകൊണ്ട് പോലീസ് മുറയിൽ വെല്ലുവിളിച്ച സംഘമിത്രം സിൻകുമാറിന്റെ മുന്നിൽ വിനീത വിധേയരായി പഞ്ചപുച്ഛമടക്കി ഇരുന്നു ചോദ്യങ്ങൾ ചോദിച്ച എറണാകുളത്തെ മാധ്യമപ്രവർത്തകരോട് ഒന്നരലോഡ് പുച്ഛവും, നല്ല നടുവിരൽ നമസ്കാരവും.
ഏതെങ്കിലും ഒരു വ്യക്തിയെ അയാളുടെ ശരീര ഭാഷയുടെ പേരിലോ, ആകാരത്തിന്റെ പേരിലോ, രൂപത്തിന്റെയോ , നിറത്തിന്റെയോ , മറ്റേതെങ്കിലും വൈകല്യത്തിന്റെയോ പേരിലോ അപമാനിക്കുന്നത് ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റവും, മനനഷ്ടവുമാണെന്നു പഴയ ഡീജെപിയോടു പറഞ്ഞുകൊടുക്കാൻ ഒരൊറ്റ സഹപ്രവർത്തകരും ഉണ്ടായില്ല എന്നതും വിധിവൈപരീത്യമാകാം അല്ലെ ?
എന്ത് ചോദിക്കണം എന്ത് ചോദിക്കണ്ട എന്ന് അയാൾതന്നെ തീരുമാനിക്കാനാണെങ്കിൽ എന്തിനായിരുന്നു ഈ പ്രഹസനം, ഒരു പത്രക്കുറിപ്പ് കൊടുത്തിട്ട് സ്ഥലം കാലിയാക്കിയാൽ പോരെ ?
ചോദ്യങ്ങൾക്ക് മറുപടി പറയാണോ, നിശബ്ദത പാലിക്കണോ എന്നതൊക്കെ അദ്ദേഹത്തിനുള്ള അവകാശമാണ് പക്ഷെ ചോദ്യം പ്രതിപക്ഷ ബഹുമാനത്തോടെ കേൾക്കാനുള്ള ജനാധിപത്യ ബാധ്യത പ്രസ്സ് ക്ളബിലെത്തിയ ഒരാൾക്കുണ്ട്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.