മതത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ദാ ഇങ്ങനെ കരുതലോടെ ചേർത്ത് നിർത്താനാണ് തീരുമാനം

0
169

Adv Sreejith Perumana

മതത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ദാ ഇങ്ങനെ കരുതലോടെ ചേർത്ത് നിർത്താനാണ് തീരുമാനം. 

ഒപ്പമുള്ളത് മുസ്ലീമാണ്, നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന കുട്ടികളും മുസ്ലീങ്ങളാണ്, 71 ലെ യുദ്ധത്തിന് മുൻപ് പാകിസ്ഥാനിലായിരുന്നവരാണ്. ബന്ധു ജനങ്ങൾ ഇപ്പോഴും പാകിസ്ഥാനിലാണ്. ഒറ്റപ്പെട്ടുപോയവരല്ല, മുസ്‌ലിം മതരാജ്യം ഉപേക്ഷിച്ച് ഇന്ത്യയെ തേടിവന്നവരാണ്.സ്വന്തം രാഷ്ട്ര പിതാവിനെ പോയിന്റ് ബ്‌ളാങ്കിൽ വെടിവെച്ചു കൊന്നവരുടെ സങ്കരയിനം കുഞ്ഞുങ്ങൾക്ക് പച്ച ഇറച്ചിയിൽ ശൂലം കയറ്റുന്നതിനും, മനുഷ്യരെ തല്ലി കൊല്ലുന്നതിനും, മനുഷ്യരെ മതത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യുന്നതിനും ഒരു അറപ്പുമുണ്ടാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെ പറയട്ടെ,

ഹിന്ദു, സിഖ്, ജൈന, പാഴ്‌സി,ബുദ്ധ തുടങ്ങി അഞ്ച് മതങ്ങളുടെ ജനദേശമാണ് എന്റെ ഇന്ത്യ. ഗാന്ധിജിയുടെയും, ശ്രീബുദ്ധന്റെയും ജന്മനാട്. മതമോ, ജാതിയോ, വർണ്ണമോ വർഗ്ഗമോ നോക്കി മനുഷ്യരെ പുറത്താക്കിയല്ല, കരുതലോടെ ഉൾക്കൊണ്ടാണ് ശീലം. ശീലങ്ങളൊന്നും മാറ്റാൻ ആരെയും വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്തു നിന്ന് മാറ്റാൻ തുടങ്ങിയാൽ, ഞങ്ങളത് നിർത്തില്ല. പൊളിച്ചടുക്കും പലതും. ബാപ്പുജിയെ രാഷ്ട്രപിതാവായ് കാണുന്ന ഒരു ജനതയുടെ ഉള്ളിൽ അവർ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജനതയുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത്, അവരവരുടെ കുഴി കുത്തലായി തീരും. ഷായും ഹിന്ദു രാഷ്ട്ര കമ്പനിയും കമ്പനിയും അതോർക്കുന്നത് നന്നായിരിക്കും.

Image may contain: 4 people, people smiling, people standing, child, outdoor and nature

**