ആഹാ അന്തസ്സ് ,ഗവർണ്ണർക്കെന്താ കൊമ്പുണ്ടോ ? കോൺഗ്രസ്സിന്റെ ഈ നിലപാട് അഭിമാനാർഹം !

262

അഡ്വ ശ്രീജിത്ത് പെരുമന

ആഹാ അന്തസ്സ് ,ഗവർണ്ണർക്കെന്താ കൊമ്പുണ്ടോ ? കോൺഗ്രസ്സിന്റെ ഈ നിലപാട് അഭിമാനാർഹം !

ഇന്ത്യയിലുള്ള കുടിയേറ്റക്കാരായ മുസ്ലീങ്ങളെ നാടുകടത്തേണ്ടതുതന്നെയാണ് എന്ന് പരോക്ഷ വാക്കുകളിലൂടെ പ്രത്യക്ഷ വർഗ്ഗീയ നിലപാടെടുത്ത കേരള ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനെ നിശ്ചയിച്ച പരിപാടിയിൽ നിന്നും ഒഴിവാക്കിയ കോൺഗ്രസ്സിന്റെ നടപടി അങ്ങേയറ്റം സ്വാഗതാർഹവും, കയ്യടിക്കേണ്ടതുമാണ്.

“പാകിസ്ഥാൻ ഒരു മുസ്‌ലിം രാജ്യമായാണ് രൂപീകരിച്ചത്.അതുകൊണ്ടുതന്നെ മുസ്ലീങ്ങളെ അവർ പീഡിപ്പിച്ച നാടുകടത്തില്ല. പാകിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നും വന്നിട്ടുള്ള മുസ്ലീങ്ങളാണ് ഇന്ത്യയിൽ കുടിയേറ്റക്കാരായിട്ടുള്ളത് എന്ന കാര്യം അംഗീകരിക്കുന്നു എന്നാൽ അവർ പീഡനങ്ങൾക്കിരയായിട്ട് വന്നവരല്ല മറിച്ച് സാമ്പത്തിക നേട്ടങ്ങൾക്കായി വന്നവരാണ് എന്നും ഗാന്ധിജിയുടെയും, നെഹ്‌റുവിന്റെയും, കോൺഗ്രസ്സിന്റെയും ആവശ്യമാണിപ്പോൾ സർക്കാർ നടപ്പിലാക്കിയതെന്നും” പറഞ്ഞ ഗവർണ്ണർ താൻ റബ്ബർ സ്റ്റാമ്പാണെന്നു ആവർത്തിച്ചു പ്രഖ്യാപിക്കുകയായിരുന്നു.

വാൽ; ബിജെപിയിൽ ചേരുന്ന സമയത്തുതന്നെ അംഗത്വമെടുക്കുന്നയാൾക്ക് ലഭിക്കുന്ന പ്രോത്സാഹന സമ്മാനകൂപ്പണിലെ വലിയ സമ്മാനമാണ് ഗവർണ്ണർ പദവി എന്നത്. വർഗീയമായും, വംശീയമായും തീവ്ര ഹിന്ദുത്വപരമായും സുവര്ണാവസരങ്ങൾ സൃഷ്ടി ക്കുന്നവരിൽ നിന്നും നാട് കുട്ടിച്ചോറാക്കാൻ പങ്കുവഹിക്കുന്നവരിൽ നിന്നും നറുക്കെടുക്കുന്ന ചില ആളുകൾക്കാണ് അവസാനം ഈ സമ്മാനം ലഭിക്കുക.