വിശ്വാസ സംരക്ഷണ പോരാട്ടമല്ല, മറിച്ച് സവർണ്ണ ഹിന്ദുക്കളുടെ അയിത്ത പ്രഖ്യാപനത്തിനുള്ള പോരാട്ടമാണ്

159

Adv Sreejith Perumana

സംഘികളുടെ ഇരട്ടത്താപ്പും ; കപട വിശ്വാസവും അറിയണമെങ്കിൽ ഈ വസ്തുതകൾ അറിയണം

വായിക്കാതെ പോകരുത്

400 വർഷങ്ങളായി സ്ത്രീകളെ കയറ്റാതെ നിരോധനം ഏർപ്പെടുത്തിയ ശനി ശിങ്കനാപൂർ അമ്പലത്തിൽ കഴിഞ്ഞ വർഷം 2016 ഏപ്രിൽ 6 , വെള്ളിയാഴ്ച കൃത്യം 5 .15 PM ന് പ്രിയങ്ക ജഗ്താപ് (21 വയസ്സ് ) , പുഷ്പക കെവാദ്കർ (31 വയസ്സ് ) എന്നീ യുവതികൾ കയറി പൂജകൾ നടത്തി ചരിത്രം സൃഷ്ടിച്ചു.

ഒരു അമ്പലത്തിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയാൻ പാടില്ല എന്ന 2016 ഏപ്രിൽ ഒന്നിന് ബഹുമാനപ്പെട്ട ബോംബെ ഹൈക്കോടതി ചരിത്ര വിധി പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു സ്ത്രീകളുടെ പ്രവേശനം. അഹമ്മദ്‌നഗർ ജില്ലയിലെ ശനിദേവന്റ്‌റെ അമ്പലത്തിൽ സ്ത്രീ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹര്ജിയിലായിരുന്നു കോടതിയുടെ വിധി.

മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറിയോടും, ജില്ലാ പോലീസ് മേധാവികളോടും അമ്പലത്തിൽ കയറുന്ന സ്ത്രീകൾക്ക് സംരക്ഷണം നല്കാൻ ആവശ്യപ്പെട്ടു. സ്ത്രീകളെ തടയുന്നവരെ അറസ്റ്റ് ചെയ്ത വിചാരണ നടത്തി ആറ് മാസം തടവും പിഴയും ചുമത്താൻ കോടതി നിർദേശിച്ചു. സ്ത്രീകളുടെ ഭരണഘടനാ വകാശങ്ങളെ ആർക്കും തടയാനോ ലംഘിക്കാനോ സാധ്യമല്ലെന്ന ചരിത്ര വിധി. കേട്ട പാതി കേൾക്കാത്ത പാതി മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ വിധി നടപ്പാക്കി. അമ്പലക്കമ്മറ്റി അഥവാ ട്രസ്റ്റ് സ്ത്രീകളെ ക്ഷേത്രത്തിനുള്ള പ്രവേശനം അനുവദിക്കാൻ തയ്യാറായി… കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത ശവസേന മഹാരാഷ്ട്രയിൽ എലിയായി.

തെരുവ് യുദ്ധങ്ങളോ, ആത്മാഹൂതിയുടെ ആഹ്വാനങ്ങളോ ഉണ്ടായില്ല. സ്ത്രീകൾ തെരുവിലിറങ്ങിയില്ല. രാജപരിവാരങ്ങൾ ഗർഭപാത്രം നീക്കാൻ നെട്ടോട്ടമോടിയില്ല. സ്ത്രീകൾ യഥേഷ്ടം അമ്പലത്തിന്റെ ഉള്ളിൽ പ്രവേശിച്ച പ്രാർത്ഥനകൾ നടത്തി. 400 വർഷത്തെ അനീതിക്ക് അന്ത്യം കുറിച്ചു. മഹാരാഷ്ട്രയിൽ കോടതിവിധി നടപ്പിലാക്കിയ ബിജെപി കേരളത്തിൽ കോടതിക്കെതിരെ തെരുവിലിറങ്ങുന്നു. സുരേന്ദ്ര തിരുവടികൾ പോസ്റ്റുകൾ മുക്കുന്നൂ.. ഫക്തർ സ്ത്രീകൾക്ക് നേരെ മുളകുപൊടി എറിയുന്നു.

തിരിച്ചറിയുക ഇത് വിശ്വാസ സംരക്ഷണ പോരാട്ടമല്ല . മറിച്ച് സവർണ്ണ ഹിന്ദുക്കളുടെ അയിത്ത പ്രഖ്യാപനത്തിനുള്ള പോരാട്ടമാണ്. ആർത്തവത്തെ അശുദ്ധിയായി പ്രഖ്യാപിക്കാനുള്ള പോരാട്ടമാണ്. തിരിച്ചറിയേണ്ടത് നിങ്ങൾ ഹിന്ദു സ്ത്രീകളാണ്. 400 വർഷത്തെ നീതികേടു പൊളിച്ചെഴുതിയ ഈ പോരാട്ടങ്ങളുടെ കഥകളൊക്കെ കേട്ടിട്ടെങ്കിലും നിങ്ങൾക്ക് സത്ബുദ്ധിയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

സവർണ്ണരുടെയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും ലൈംഗിക തൃഷ്ണയുടെ സായൂജ്യത്തിനായ് മുലകൾ കാണിച്ചുമാത്രം ക്ഷേത്രത്തിൽ കയറാൻ നിർബന്ധിക്കപ്പെട്ട പിന്നോക്ക ജാതിയിൽ പെട്ട സ്ത്രീകളുടെ നാടാണിത്. പച്ച മനുഷ്യരായ കുട്ടികളെയും , സ്ത്രീകളെയും ബലി കൊടുത്ത് ദൈവത്തെ പ്രീതിപ്പെടുത്തിയ ഒരു രാക്ഷസകാലത്തിന്റെ ബാക്കിപത്രമാണ് വർത്തമാനത്തിലെ ഭക്തി രാഷ്ട്രീയം.

ദളിതർക്കും പിന്നോക്കക്കാർക്കും അമ്പലങ്ങളുടെ ശ്രീകോവിൽ നടകൾ കൊട്ടിയടയ്ക്കപ്പെട്ട കറുത്ത ദിനങ്ങളിൽ നിന്നും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അതിലുപരി സമത്വത്തിന്റെയും പുതു വെളിച്ചത്തിലേക്ക് നയിക്കുന്നവരാകണം അയ്യപ്പാ ഞങ്ങൾ ശരണം തേടുന്ന ദൈവങ്ങൾ.

സൃഷ്ടാവായ അങ്ങയോടു ആജ്ഞാപിക്കുകയോ തിരുത്തുകയോ അല്ല., ഈ മതിൽ കെട്ടുകളുടെ ബന്ധനങ്ങളും ഭക്തി കച്ചവടത്താൽ മലീമസമായ വിശ്വാസംസംഹിതകളും അവയുടെ വിവേചനങ്ങളും ഒടുവിൽ ദൈവങ്ങളെയും വിശ്വാസങ്ങളെയും മനുഷ്യന്റെ കോടതിയിൽ വിചാരണ ചെയ്യുന്ന അവസ്ഥാന്തരങ്ങളിലേക്കും, ദൈവങ്ങൾക്ക് വേണ്ടി സ്ത്രീകളുടെ മുഖത്തേക്ക് മുല്ക് പൊടി എറിഞ്ഞു ആക്രമിക്കേണ്ട സാഹചര്യത്തിലേക്കും കൊണ്ടുചെന്നെത്തിച്ചതോർത്ത് സ്വയം സഹതപ്പിച്ചെന്നേയുള്ളൂ.

ക്ഷേത്രത്തിലേക്ക് തീട്ടം എറിഞ്ഞതും, സ്ത്രീ ദേവിയാണെന്ന് വിശ്വസിപ്പിച്ച ശേഷം അതെ സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു ആക്രമിക്കുന്നതുമെല്ലാം ദൈവത്തെ രക്ഷിക്കാൻ വേണ്ടിയാണല്ലോ എന്നതാണ് ആകെയുള്ള ഒരാശ്വാസം.