ശ്രീ ഇന്റർലോക്കപ്പൻ കാവ്

57

Adv Sreejith Perumana

“ശ്രീ ഇന്റർലോക്കപ്പൻ കാവ് “

പണ്ട് മദ്യം തിരുവിതാംകൂർ ഭരിച്ചിരുന്ന ശശി രാജാവിന്റെ കുടുംബ ക്ഷേത്രമാണ് ശ്രീ ഇന്റർലോക്കപ്പൻ കാവ്. ഇന്റർലോക്കപ്പാന്റെ ദാസനായി വാഴാമെന്ന് ശശിയണ്ണൻ രാജാവ് ഉറപ്പ് നൽകുകയും തുടർന്ന് ലോകം അവസാനിക്കും വരെ ഇന്റർലോക്കപ്പൻ കാവിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന് നൽകികൊണ്ട് ശശി രായവും ബ്രിട്ടീഷ് രാജ്ഞിയും തമ്മിൽ കവനന്റ് ഒപ്പിടുകയും ചെയ്തു.

ജനങ്ങൾ സഞ്ചരിക്കുന്ന ഫുട്പാത്തിലാണ് ഇന്റർലോക്കപ്പൻ കാവ് സ്ഥിതിചെയ്യുന്നത്. കാവിനു ചുറ്റും പതിപ്പിച്ചിട്ടുള്ള ഇന്റർലോക്കുകൾക്ക് അടിയിൽ ആറ് അറകളുണ്ട്. അത് തുറക്കാൻ PWD അനുമതി നൽകിയെങ്കിലും തുറക്കരുതെന്നാണ് ശശി രാജാവിന്റെ കുടുംബം പറയുന്നത്. ഫുട്പാത്തിന്റെ കരാറുകാരനും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്റർലോക്ക് കല്ലറ തുറന്നാൽ ഭീകര ജീവികളായ പെരുച്ചാഴിയും, എലിയും പുറത്ത് വന്ന് എല്ലാവരെയും കടിച്ച് കൊല്ലും എന്നാണ് വിശ്വാസം.

എന്നാൽ ഇന്റർലോക്കിന്റെ അടിയിൽ ആവശ്യത്തിന് സിമന്റും, മണലും ചേർക്കാതെ ഫുട്പാത്ത് പണിതത് നാട്ടുകാർ അറിയും എന്നുള്ളതുകൊണ്ടാണ് കരാറുകാരൻ ഇന്റർലോക്ക് കലവറ തുറക്കാൻ സമ്മതിക്കാത്തത് എന്നാണ് മറ്റോരു കൂട്ടർ വാദിക്കുന്നത്. ഇന്നിപ്പോൾ കൊല്ലം സുപ്രീം വിധിയോടെ ഇന്റർലോക്കപ്പന്റെ പൂർണ്ണ ഉടമസ്ഥാവകാശം ശശിയണ്ണൻ രാജാവിന്റെ കുടുംബത്തിന് ലഭിച്ചിരിക്കുന്നതിനാൽ എല്ലാരും ഡേൻസ് കളിക്കേണ്ടതാണ്.

ഇന്റർലോക്ക് കാവ് ശശി രാജാവിന്റെ കുടുംബത്തിനാണെങ്കിലും, ഫുട്പാത്ത് സർക്കാറിൻെറയും PWD യുടേതുമായി താത്കാലികമായി തുടരും. ഫുട്പാത്തിലുള്ള രാജകുടുംബത്തിന്റെ അവകാശം വൈകാതെ കൊല്ലം സുപ്രീം പരിശോധിക്കും. ശശി രായാവും, രായ കുടുംബവും, അടിമക്കണ്ണുകളും, ഇന്റർലോക്കപ്പനും നീണാൾ വാഴ വെട്ടട്ടെ