അന്തർസംസ്ഥാന ബസ്സുകളിൽ ഇനി ഗുണ്ടായിസം നടക്കില്ല

265

Adv Sreejith Perumana

കീബോർഡ് വിപ്ലവങ്ങൾക്കുമപ്പുറം നീതി നടപ്പിലാക്കപ്പെടുമ്പോൾ ❤️

അന്തർസംസ്ഥാന ബസ്സുകളിൽ ഇനി മുതൽ ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാരെ നിയമിക്കുന്നത് നിരോധിച്ച് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

അന്തർ സംസ്ഥാന കോൺട്രാക്ട് കാരേജ് പെർമിറ്റുള്ള ബസ്സുകൾ വഴിയിലുള്ള പല പോയിന്റുകളിൽ നിന്നും യാത്രക്കാരെ കയറ്റുന്നതിനും നിരോധനം ഏർപ്പെടുത്തി ; അനധികൃതമായി ലഗേജുകൾ കടത്തുന്നതും നിരോധിച്ചു.

മാസങ്ങൾക്ക് മുൻപ് കല്ലട ബസ്സിലെ യാത്രക്കാരനെ ജീവനക്കാർ ക്രൂരമായി മർദ്ധിച്ച സംഭവത്തിലും, തുടർന്ന് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിയാളുകൾ അന്തർസംസ്ഥാന ബസുകളിലെ ആക്രമണങ്ങൾക്കെതിരെയും മോശം അനുഭവങ്ങൾക്കെതിരെയും രംഗത്തുവന്നിതിനെ തുടർന്നും നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

പരാതിയെ തുടർന്ന് കമ്മീഷൻ തെളിവെടുപ്പ് നടത്തുകയും സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെയും, ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോർട്ടുകളും പരാതിയിലുന്നയിച്ച വസ്തുതകളും പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ പരാതിക്കാരനായ അഡ്വ ശ്രീജിത്ത് പെരുമാനയ്ക്ക് സംഭാവുമായി ബന്ധമില്ലാത്തതിനാൽ പരാതി പരിഗണിക്കരുത് എന്നായിരുന്നു കമ്മീഷൻ സിറ്റിങ്ങിൽ കല്ലട ബസ്സിന്റെ ഉടമസ്ഥൻ സുരേഷ് കുമാർ അഭിഭാഷകൻ മുഖേന മൊഴി നൽകിയത്.

ഈ വാദം തള്ളിക്കളഞ്ഞ കമ്മീഷൻ കല്ലട സംഭവത്തിൽ മർദ്ദനം നടന്നിരുന്നു എന്നും, യാത്രക്കാരന്റെ മൊബൈൽഫോൺ ഉൾപ്പെടെ മോഷ്ടിച്ചിരുന്നു എന്നും പോലീസ്‌കണ്ടെത്തിയതായി പറയുന്നു. മരട് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 698 /2019 നമ്പറായി മോഷണത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്യുകയും മോഷണവസ്തുക്കൾ തോണ്ടി മുതലായി നൽകുകയും ചെയ്തതായി വ്യക്തമാക്കി.

ബസ്സിലുണ്ടായിരുന്ന ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ധാക്കിയതായും, പെരിമീറ്റ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ട്രാൻസ്‌പോർട്ട് കമ്മീഷണറും കമ്മീഷനെ അറിയിച്ചു. തുടർന്നാണ് പരാതിയിൽ ആവശ്യപ്പെട്ട കാര്യങ്ങളിൽ കമ്മീഷൻ ഉത്തരവ് ഇട്ടത്.

അന്തർ സംസ്ഥാന കോൺട്രാക്ട് കാരേജ് ബസ്സുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാരെ നിയമിക്കരുതെന്നും, അനധികൃതമായി ലഗേജുകൾ കയറ്റരുതെന്നും, വഴിയിലുള്ള പല പോയിന്റുകളിൽ നിർത്തി യാത്രക്കാരെ കയറ്റരുതെന്നും അത്തരത്തിൽ പ്രകാരത്തിച്ചാൽ പേരിട്ട റദ്ദാക്കുന്നതുൾപ്പെടെ നടത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കല്ലട കേസിൽ എത്രയും പെട്ടന്ന് കുറ്റപത്രം നൽകണമെന്നും അന്തിമ ഉത്തരവിന്റെ പകർപ്പ് പരാതിക്കാർക്ക് നൽകാനും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

#വാൽ:
സൈബർ കളങ്ങളിൽ കളഞ്ഞു കിട്ടുന്ന സെൻസേഷണൽ വിഷയങ്ങളിൽ മസാലകൾ ചേർത്തുവെച്ചോരു ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം ആൾക്കൂട്ട സദാചാര പോലീസിങ്ങിനിറങ്ങുന്ന അഭിനവ സൈബർ പോരാളികളോടും, സീസണൽ മനുഷ്യസ്നേഹികളോടും, ഫാസിസ്റ്റ് വിരുദ്ധരോടും ഓർമ്മിപ്പിക്കാനുള്ളത് “ക്രിക്കറ്റ് കളി കാണുംബോഴും യുദ്ധം വരുംപോഴും മാത്രം പോരാ സൂർത്തുക്കളെ രാജ്യസ്നേഹം എന്ന് മാത്രമാണ്.

പണവും, ഗുണ്ടായിസവും കൈമുതലായുള്ള വമ്പന്മാരോട് മുട്ടിനിന്നാണ് ഈ ഉത്തരവ് സമ്പാദിച്ചത് എന്നതിൽ അഭിമാനിക്കുന്നു.വക്കീൽ നാഴികയ്ക്ക് നാല്പതുവട്ടം കുറേ പരാതികളുമായി പോകുന്നുണ്ടല്ളോ “എന്നിട്ട് എന്തുണ്ടായി” എന്ന് ദുരുദ്ദേശപരമായി ചോദിക്കന്നവരോടാണ്…. ഈ കുറിപ്പ് !

അഡ്വ ശ്രീജിത്ത് പെരുമന

Advertisements