കണ്ണേ മടങ്ങുക !

  41

  അഡ്വ പെരുമന

  കണ്ണേ മടങ്ങുക ❗️

  തമിഴ്നാട് മസിനഗുടിയിൽ കാട്ടാനയോട് കൊടുംക്രൂരത. ആനയെ തീകൊളുത്തി കൊന്നു. പെട്രോൾ നിറച്ച ടയർ കത്തിച്ച് ആനയ്ക്ക് നേരെ എറിയുകയായിരുന്നു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അധികൃതരെ ബന്ധപ്പെട്ട് പരാതി അറിയിച്ചു. മനസാക്ഷിയെ നടുക്കുന്ന സംഭവത്തിൽ റിസോർട്ട് ഉടമകളായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായും ശക്തമായ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നീലഗിരി പോലീസ് /ഫോറസ്റ്റ് അധികൃതർ പറഞ്ഞു.

  No photo description available.ആന ഒരു മഹാ സംഭവമാണെന്ന് നാം ഇനിയും മനസിലാക്കാതെ പോവുന്ന സമൂഹമാണ് നമ്മുടേത്. ഒരു ആനയുടെ ജീവിതകാലത്തെ പഠനവിധേയമാക്കിയാൽ നമ്മൾക്ക് ആശ്ചര്യപെടുന്ന വസ്തുതകൾ മനസിലാക്കുവാൻ സാധിക്കും. ആന തൻ്റെ ജീവിതകാലയളവിൽ 18 ലക്ഷത്തി 25 ആയിരം മരങ്ങൾ നട്ടുവളർത്താൻ കാരണമാവുന്നതായി പഠനത്തിൽ തെളിയുന്നു.ഒരു ആന ദിവസവും 200 മുതൽ 250 കിലോ തീറ്റ എടുക്കുന്നു. ഒരു ദിവസം 100-150 ലിറ്ററോളം വെള്ളം കുടിക്കുന്നു.250 കിലോ തീറ്റയിൽ 10 ശതമാനം വിത്തുകൾ ഉണ്ടാവും. അതായത് 25 കിലോയോളം വിത്തുകളും, കമ്പുകളും ഭക്ഷിക്കുന്നു.ആനയുടെ വിസർജനമായ ആന പിണ്ഡത്തിൽ 10 കിലോയോളം വിത്തുകളും, കമ്പുകളും ഭൂമിലേക്ക് തന്നെ തിരിച്ചുവരുന്നു.

  അങ്ങിനെ ഒരു ദിവസം 300 മുതൽ 500 വരെ വൃക്ഷതൈകൾ മണ്ണിൽ പാകുവാൻ ഇടവരുന്നു.ആന ഒരു മാസത്തിൽ ഇങ്ങിനെ 3000 മരങ്ങൾ കിളിർത്തു വരുവാൻ ഹേതുവാകുന്നു.ഒരു വർഷത്തെ കാലയളവിൽ 36500 റോളം മരങ്ങൾ മണ്ണിൽ തഴച്ചുവളരുവാൻ ആന മുഖാന്തിരം ഭൂമിയിൽ സാധിക്കുന്നു. ഈ വിധം ആനയുടെ ആയുഷ്ക്കാലത്തിൽ 18 ലക്ഷത്തി 25ആയിരത്തോളം മരങ്ങൾ നട്ടുവളർത്താൻ കാരണക്കാരൻ ആയി മാറുന്നു.അങ്ങിനെ ഒരു ആന അതിൻ്റെ ആവാസ വ്യവസ്ഥയിൽ ഒരു കാടിനെ തന്നെ സൃഷ്ടിച്ചെടുക്കുന്നു.ഇതിനു പുറമെ കാട്ടിലെ മറ്റു മൃഗങ്ങളായ മാൻ, കാട്ടുപോത്ത് എന്നിവയ്ക്ക് ഉയരങ്ങളിൽ നിൽക്കുന്ന പഴങ്ങളും, ഇലകളും വീതം വച്ചുനൽകുകയും ചെയ്യുന്നു.

  നാം എല്ലാവരും ജൂൺ 5 ന് മാത്രമാണ് പ്രക്യതിക്ക് വേണ്ടി മരങ്ങൾ നട്ടുവളർത്തുന്നത് എന്നാൽ ആന തൻ്റെ ജീവിതം തന്നെ ഇതിനായി മാറ്റി വച്ചിരിക്കുന്നു.
  “ആന ചത്തത് വല്ല്യ സംഭവമൊന്നുമല്ല ”
  “മനുഷ്യൻമാര് മരിക്കുമ്പോഴെന്താ മിണ്ടാത്തത് ”
  “കൃഷി നശിപ്പിച്ചത് കൊണ്ടല്ലേ, നാട്ടിലിറങ്ങിയതുകൊണ്ടല്ലേ കൊന്നത്? ” ”
  “തീ കത്തിച്ചതുകൊണ്ട് പ്രത്യേക വേദനയൊന്നും വേണ്ട ”
  “മനുഷ്യർ മരിച്ചിട്ട് എന്താ മിണ്ടാത്തത് ”
  തുടങ്ങി പതിവ് തെറ്റിക്കാതെ അശ്ലീല, മൂന്നാംകിട സദാചാരവുമായി വാട്സാപ്പ് യൂണിവേഴ്സിറ്റിക്കാരും, അഭിനവ പുദ്ധിജീവികളോടും..
  കൊടിപിടിക്കാനറിയാത്ത, വോട്ട് ബാങ്കല്ലാത്ത മൃഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മനുഷ്യരിൽ മാനവികതയും സഹജീവി സ്നേഹവുമുള്ള ചുരുക്കം ചില മനുഷ്യരേ ബാക്കിയായുള്ളൂ…

  കോർപ്പറേറ്റുകൾക്ക് മുന്നിൽ സർക്കാരുകൾ മുട്ടുമടക്കിയപ്പോൾ പ്ലെഷറിന് അഥവാ ആനന്ദത്തിന് വേണ്ടി പോലും കാടുകളിലേക്ക് കടന്നു കയറി മനുഷ്യർ ആന്ദന്ദ നൃത്തമാടി. റിസോർട്ട് കച്ചവടത്തിൽ കോർപ്പറേറ്റുകൾ കോടികൾ കൊയ്തു.ആനയെ വെടിവെച്ച് രസിക്കാമെന്നും, കടുവയെ പിന്തുടരാമെന്നും സഞ്ചാരികൾക്ക് വാഗ്ദാനങ്ങൾ നൽകി കേരളത്തിലും, സമീപ സംസ്ഥാനങ്ങളിലും റിസോർട്ട് മാഫിയകൾ രംഗത്തെത്തി.ശക്തമായ നിയമങ്ങളെ നോക്കുകുത്തിയാക്കി ആനകളും, കടുവകളും ഇതര മൃഗങ്ങളും വേട്ടയ്ക്കിരയായി.

  പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്ന നിലയിലേക്ക് വരെ എത്തി.അതുകൊണ്ടുതന്നെ, ഒരു സുപ്രഭാതത്തിൽ വന്യമൃഗങ്ങളെ രക്ഷിക്കാനുള്ള വെളിപാടുണ്ടായി ഇറങ്ങി തിരിച്ചതല്ല. ആനക്കാട്ടിൽ ജനിച്ചുവളർന്നവനാണ്. മിണ്ടാപ്രാണികൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് ആരെയെങ്കിലും ബോധ്യപ്പെടുത്താനല്ല. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ഇടപെടലുകളും പ്രചോദനമാണ്.
  അതുകൊണ്ടുതന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള മൃഗ മാഫിയകളുടെ ശ്രമം അങ്ങു കയ്യിൽ വെച്ചാമതി. മസിനഗുടിയിൽ നടന്ന ക്രൂര സംഭവത്തിൽ ഉൾപ്പെടെ പോരാട്ടങ്ങൾ തുടരും…