ഇന്ത്യൻ ജനതയെ സഹായിക്കാൻ വരാമെന്ന് ലോകത്തെ ഏറ്റവും വലിയ ആംബുലൻസ് നെറ്റ് വർക്കുള്ള പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷൻ

569

അഡ്വ ശ്രീജിത്ത്‌ പെരുമന

അകലെയുള്ള മിത്രത്തേക്കാൾ മുൻപ് അടുത്തുള്ള ശത്രു എത്തുന്ന മാനവികതയുടെ ചിത്രം ❤️സഹായഹസ്തവുമായി ലോകത്തിലെ ഏറ്റവും വലിയ ആംബുലൻസ് നെറ്റ്‌വർക്കുള്ള പാകിസ്ഥാൻ സംഘടന❤️ എല്ലാ സന്നാഹങ്ങളുമുള്ള 50 ആംബുലൻസുകളും, ആരോഗ്യ പ്രവർത്തകരുമായി ഇന്ത്യൻ ജനതയെ സഹായിക്കാൻ ഇന്ത്യയിലേക്ക് വരാമെന്ന് പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.ഗിന്നസ് ബുക്ക് ഓഫ് വെൾഡ് റെക്കോർഡ് പ്രകാരം ലോകത്തെ ഏറ്റവും വലിയ ആംബുലൻസ് നെറ്റ്‌വർക്ക് ഈദി ഫൗണ്ടേഷന്റേതാണ്. പാകിസ്താനിലെ കറാച്ചിയാണ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന സംഘടനയുടെ കത്തിൽ സംഘടനയുടെ പ്രസിഡന്റ് ഉപയോഗിച്ച വാക്കുകൾ ശ്രദ്ധിക്കുക… സഹായം നൽകാൻ ഉദ്ദേശിക്കുന്നത് ‘ to the people of India ‘ അഥവാ ഇന്ത്യൻ ജനതയ്ക്ക് എന്നാണ്.ഹിന്ദു ഹെൽപ്പ് ലൈനും, ക്രിസ്ത്യൻ ഹെൽപ്പ് ലൈനുമൊക്കെയായി സഹായം നൽകാൻ ഓടിനടക്കുന്ന മതേതര അപ്പോസ്ഥലന്മാർ ഒന്നിരുത്തി വായിക്കണം ഈ കത്ത് ❤️

No photo description available.

**