പലസ്തീനിൽ ഒരു ഗാന്ധിജി പിറന്നില്ല എന്നതാണ് ഇപ്പോഴും അനുഭവിക്കുന്ന ദുരവസ്ഥയുടെ കാരണം

0
128

അഡ്വ ശ്രീജിത്ത്‌ പെരുമന

നിരപരാധികൾ മരിക്കുന്നതിനെ കൊളാറ്ററൽ ഡാമേജെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന അമേരിക്കയുടെ വർഷങ്ങളായുള്ള തമ്മിൽ തല്ലിക്കൽ നയങ്ങളുടേയും ആയുധ-എണ്ണക്കച്ചവടരാഷ്ട്രീയത്തിന്റേയും ഫലമാണ് ഇസ്രായേലിന്റെ ധാഷ്ട്യത്തിൽ ഒരു ജനത അനുഭവിക്കുന്നത്. പലസ്തീനിൽ ഒരു ഗാന്ധിജി പിറന്നില്ല എന്നതാണ് ഇപ്പോഴും അനുഭവിക്കുന്ന ദുരവസ്ഥയുടെ കാരണം. അല്ലാതെ അവര്‍ക്കാര്‍ക്കും ഗാന്ധിയെ അറിയില്ല എന്നതല്ല. തീവ്രവാദത്തിലൂടെ എന്നും നടന്നുപോകുന്ന ഒരു പ്രദേശമല്ല പാലസ്തീന്‍. തുല്യശക്തികളുടെ പോരാട്ടവുമല്ല ഇപ്പോള്‍ അവിടെ നടക്കുന്നത്. ഇന്ത്യക്ക് കാശ്മീര്‍ പോലെയാണ് പലസ്തീന് ഗാസ. നേരത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച ഇസ്രയേല്‍ ഇപ്പോള്‍ ഏകപക്ഷീയമായി ആക്രമണം അടിച്ചേല്പ്പിക്കുകയാണ്..

Israeli forces storm Al-Aqsa Mosque with tear gas, stun grenades | Al-Aqsa  Mosque News | Al Jazeeraതോക്കുമായി നടക്കുന്ന ബാലന്മാരും കൗമാരക്കാരും ഇപ്പോഴും പലസ്തീനില്‍ ഉണ്ടെന്നും മറക്കുന്നില്ല. അതവരുടെ അസ്തിത്വത്തിനായും അവരുടെ ഉറ്റവരുടെ ജീവൻ കാക്കുന്നതിനായുമുള്ള നിലനിൽപ്പിന്റെ പോരാട്ടമാണ് അങ്ങനെയുള്ള കുട്ടികള്‍ ഇനിയും വളര്‍ന്നു വരാതെ ഉന്മൂലനാശനം നടത്തുകയാണോ ഇസ്രയേളൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇവിടെ തോല്പ്പിക്കപ്പെടുന്നത് ഹമാസ് മാത്രമായിരിക്കില്ല, പലസ്തീന്‍ ജനത മുഴുവനായിരിക്കും കാരണം അത്രയും വലിയ കൂട്ടക്കുരുതിയാണ് നടക്കുന്നത്. തിരിച്ചടികള്‍ വളരെ കുറവാണ്.ചോരവാർന്നൊലിക്കുന്ന, തോക്കിൻ മുനയിൽ ഭീതിയോടെ നോക്കി അമ്മയുടെ പർദ്ദത്തുമ്പിൽ തൂങ്ങിവലിച്ച് കരയുന്ന, ക്രൌര്യത്തോടെ തനിക്ക് നേരെ നീട്ടിയ തോക്കിൻ കുഴലിലേക്ക് ഒന്നുമറിയാതെ നോക്കി കരയുന്ന, സ്വന്തം പിതാവിനോട് നെഞ്ചോട് ചേർന്ന് വിങ്ങിക്കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം,

ടാങ്കറിന് നേരെ ധീരതയോടെ കല്ലെറിയുന്ന പലസ്തീൻ യുവത്വത്തിന്റെ മുഖം, ഇസ്രായീൽ പട്ടാളക്കാരന്റെ കരാള ഹസ്തത്തിൽ പിടയുന്ന പലസ്തീനി പെൺകുട്ടികളുടെ മുഖം, റോഡുകളിൽ ചിന്നിച്ചിതറിയ സഹോദരന്റെ, മാതാപിതാക്കളുടെ, കുഞ്ഞുങ്ങളുടെ, ഭർത്താവിന്റെ, ഭാര്യയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് ആർത്തലച്ച് കരയുന്ന പലസ്തീൻ ജനതയുടെ മുഖം, ഇതൊക്കെ ഏതൊരു കഠിന ഹൃദയന്റേയും കരളലിയിക്കും സാമ്രാജ്യത്വ ശക്തികളുടെയും മതമൗലികവാദികളുടെയും ഒഴികെ..പക്ഷേ… അലിയേണ്ട കരളുകൾ നിർമ്മിച്ചിരിക്കുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ല.രക്തച്ചൊരിച്ചിലില്ലാത്ത, ദീനരോദനങ്ങൾ ഉയരാത്ത സമാധാന പൂർണ്ണമായൊരു പ്രഭാതം ഫലസ്തീനിൽ സാധ്യമാകുമോ?

What Is the Temple Mount? | My Jewish Learningഇസ്രായേല്‍ രൂപീകരണം മുതലുള്ള ചരിത്രം ഒരാവര്‍ത്തി വായിച്ചാല്‍ നമുക്കു മനസ്സിലാകും ഒരാഗോള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അറബ് മണ്ണിലുള്ള ഇസ്രായേലിന്റെ കുടിയിരുത്തല്‍ എന്നുള്ളത്.ഒരു തുണ്ടു ഭൂമി മാത്രം സ്വന്തമായിരുന്ന ഇസ്രായേല്‍ എന്ന വിരുന്നുകാരന്‍ ഇന്നു ഫലസ്തീന്റെ സിംഹഭാഗവും കയ്യാളുക എന്നത് യാദൃശ്ചികമല്ല.ഗസ്സയിൽ കുഞ്ഞുങ്ങളെ കൊന്നു തള്ളുമ്പോൾ ആഘോഷിക്കുന്നവരിൽ ഇവിടുത്തെ ഹിന്ദുത്വ സംഘപരിവാരവും പെടും എന്നു കരുതി അതിന്റെ പേരിൽ ഹിന്ദുക്കളെ മുഴുവൻ ആക്ഷേപിക്കാതിരിക്കാനുള്ള വിവേചന ബുദ്ധി നമ്മുടെ സമൂഹം കാണിക്കുന്നതുപോലെതന്നെ ഇസ്രായേൽ ആറ് പതിറ്റാണ്ടായി കാണിക്കുന്ന വംശീയ ഹത്യക്ക് ഇസ്രായേലിലെ ജനതയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തള്ളിപ്പറയുക തന്നെ ചെയ്യുന്നു..