വൈറ്റ് ഫോസ്ഫറസ് ബോംബുകൾ വീണ് ഇനിയും പലസ്തീന്‍ കുരുന്നുകളുടെ കബന്ധങ്ങള്‍ പത്രത്താളുകളിൽ നിറയും

0
56

Adv Sreejith Perumana

അഡ്വ ശ്രീജിത്ത് പെരുമന

ഇടാൻ ഷഢ്ഢി പോലുമില്ലാതെ ബ്രിട്ടീഷ് തണലിൽ യൂറോപ്പിലെ മുക്കിലും മൂലയിൽ നിന്നും അഭയാർഥികളായി എത്തിയവരാണ് ഇന്ന് മതരാഷ്ട്രത്തിന്റെ ഗർവ്വിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെ കൂട്ടക്കുരുതി നടത്തി വംശീയ ഉന്മൂലനം നടത്തുന്നത് .വീടും കുടിയുമില്ലാത്ത ഒരുത്തനു ഞാന്‍ എന്റെ വീട്ടില്‍ അഭയം കൊടുക്കുന്നു. ഒന്നു രണ്ടു ദിവസം കഴിഞ്ഞു അവന്‍ എന്റെ വീടിനു അവകാശവാദം ഉന്നയിക്കുന്നു.
എല്ലാം പോട്ടെ. ഇങ്ങനെയൊക്കെ ആയിട്ടും പലസ്തീനികള്‍ അംഗീകരിച്ചില്ലേ..!

പക്ഷെ ഏതു സമാധാന കരാറാണു ഇസ്രായേല്‍ പാലിച്ചിട്ടുള്ളത് ?യു.എന്നിന്റെ എത്രയെത്ര പ്രമേയങ്ങളെയാണു ഇസ്രായേല്‍ കാല്‍ക്കീഴിലിട്ടു ചവിട്ടിയരച്ചിട്ടുള്ളത് ?ഇസ്രായേലിന്റെ ടാങ്കുകളെ നേരിടാൻ ചരല്‍കല്ലുകളും വടികളും കയ്യില്‍ കൊടുത്ത് പലസ്തീന്‍ കുരുന്നുകളെ ‘ജിഹാദിളക്കി’ വിടുന്ന മുസ്ലീങ്ങളോടുള്ള ഇന്ത്യൻ സംഘികളുടെയും വർഗീയവാദികളുടെയും രോഷപ്രകടനം കാണുകയായിരുന്നു .ഉറ്റവരും ഉടയവരും കരിക്കട്ടയായി തീരുന്നത് കണ്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചു മക്കൾ കയ്യില്‍ കിട്ടിയ കല്ല് ആയുധമാക്കി ശത്രുവിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതിനെ കുഞ്ഞു ജിഹാദികയി കാണാനുള്ള മനസ്സ് ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് മാത്രമേയുള്ളൂ

മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള ധിക്കാരമാണു ഇസ്രായേല്‍ എന്ന രാഷ്ട്രം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.നമുക്കു ഇനിയും ചര്‍ച്ചകള്‍ക്കു വേണ്ടി മുറവിളി കൂട്ടാം.മര്‍ദ്ധകനേയും മര്‍ദ്ധിതനേയും ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്നു ചൊല്ലി നമുക്കു നമ്മുടെ മതേതരത്വ കൂറു തെളിയിക്കാം അല്ലെ ..ചര്‍ച്ചകള്‍ നടക്കുന്ന അതേ സമയം തന്നെ ഇസ്രായേല്‍ കൂട്ടക്കുരുതി തൊട്ടപ്പുറത്തും നടക്കും.സമാധാന കരാറുകള്‍ ഒന്നൊന്നായി ഇനിയും ഇസ്രായേല്‍ ലംഘിക്കും. ഇപ്പോഴിതാ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകളാണ് ഗാസയിൽ വര്ഷിച്ചതെന്നു ഔദ്യോദിക സ്ഥിരീകരണവും വന്നിരിക്കുന്നു. ഇനിയും പലസ്തീന്‍ കുരുന്നുകളുടെ കബന്ധങ്ങള്‍ കൊണ്ട് പത്രത്താളുകള്‍ നിറയും.

അതിനെ അപലപിച്ച് കൊണ്ട് നാം സോഷ്യൽ മീഡിയകളിൽ നീട്ടിയെഴുതും. കയ്യില്‍ കല്ലും കൊടുത്തു പലസ്തീന്‍ കുഞ്ഞുങ്ങളെ ‘ജിഹാദീവത്ക്കരിക്കുന്ന’ പലസ്തീൻ മുസ്‌ലിം പിതാക്കന്മാരെക്കുറിച്ച ഹിന്ദുത്വവാദികളും ജൂത വർഗീയവാദികളും ആകർമിച്ചുകൊണ്ടേയിരിക്കും.പക്ഷെ നഷ്ടപ്പെടുന്നതെല്ലാം അവര്‍ക്കാണു പലസ്തീനികള്‍ക്ക്.അക്രമത്തിന്റെ ഭാഷ മാത്രം അറിയാവുന്ന ഇസ്രായേലിന്റെ മുമ്പില്‍ നിന്നു വേദാന്തമോതാനല്ല മറിച്ച് കൈക്കു പിടിച്ചു നിലക്കു നിര്‍ത്താനുള്ള ഒരു ശക്തിയെയാണു ഇന്നു ലോകം ഉറ്റു നോക്കുന്നത്.അതു വരെ അവര്‍ നരവധം തുടര്‍ന്നു കൊണ്ടേയിരിക്കും.