ഇത് ടൂറിസ്റ്റുകൾ അല്ല, ബോംബ് വീണു നിരപരാധികൾ മരിക്കുന്നതു കണ്ടു രസിക്കാൻ എത്തിയവരാണ്

0
366

അഡ്വ ശ്രീജിത്ത് പെരുമന

ജൂതന്മാരെയും അവരുടെ ചരിത്രത്തെയും വാഴ്ത്തിപ്പാടുന്ന വലതുപക്ഷ ശവം തീനികൾക്കായി സമർപ്പിക്കുന്നു.ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇസ്രായേലെന്ന സാമ്രാജ്യത്വ കഴുകന്മാരുടെ മനുഷ്യ വേട്ട !ഇതാ കാണ്..ബിയറും, മദ്യവും, പോപ്കോണുമായി മലമുകളിലെത്തി കസേരകൾ നിവർത്തിയിട്ട് സിനിമ കാണുന്ന മനുഷ്യരുടെ ദൃശ്യമല്ലിത് , മറിച്ച് ലോകത്തിലെ ഏറ്റവും ക്രൂരമായ മനുഷ്യരുടെ അല്ലെങ്കിൽ അവരുടെ ഭരണകൂടത്തിന്റെ മനുഷ്യ വേട്ട നേരിട്ട് കണ്ട ആസ്വദിക്കുന്നതിനായി ഒത്തുചേർന്ന ഇസ്രായേലി പൗരന്മാരുടെ ദൃശ്യമാണിത് .

കൃത്യമായി പറഞ്ഞാൽ 2014 ജൂലൈ 14 തിങ്കളാഴ്ച ഇസ്രായേൽ എന്ന തന്തയില്ലാത്ത രാജ്യം കാണിക്കുന്ന തന്തയില്ലായ്മ്മയ്ക്ക് അകയ്യടിക്കാൻ എത്തിയ തന്തയില്ലാത്തവർ..ഇസ്രായേൽ ഭീകരവാദികൾ പാലസ്തീനിലെ ഗാസയ്ക്ക് മേൽ പൊതുജനങ്ങളെ കൊന്നൊടുക്കുന്നതിനായി വർഷിക്കുന്ന ബോംബുകൾക്കും മിസൈൽ ആക്രമണങ്ങൾക്കും ദൃസാക്ഷികളാണ് എത്തിയവരാണ് ചിത്രത്തിൽ. ഇസ്രായേലിലെ സ്ടെറൊട്ട് മലമുകളിലെ ദൃശ്യം ന്യുയോർക്ക് ടൈംസ് ആണ് പുറത്തുവിട്ടത്. ഇത്രയും ക്രൂരമായ ദൃശ്യങ്ങൾ മനുഷ്യ ചരിത്രത്തിൽ അപൂർവ്വമാണ്. ഓരോ ബോംബും, പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ജീവനെടുക്കുമ്പോൾ ചിയേഴ്സ് പറഞ്ഞുകൊണ്ട് ഉറക്കെ കയ്യടിച്ചുകൊണ്ട് ആഘോഷിക്കുന്ന ഒരു ജനതയുടെ മനോവികാരത്തെ എങ്ങനെ വിലയിരുത്തണം എന്ന് നിങ്ങൾ തീരുമാനിക്കൂ .

May be an image of one or more people and outdoorsകയ്യൂക്കുള്ളവൻ കാര്യക്കാരൻ. ഐക്യരാഷ്ട്രസഭ ഏട്ടിലെ പശു. ഇതിനിടയിൽ ഇൻഡ്യ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ വെറും നോക്കുകുത്തികൾ. എന്തെല്ലാം പ്രതിഷേധമറിയിച്ചാലും അരിഞ്ഞു തള്ളാൻ തീരുമാനിച്ചവർ അത് ചെയ്തു കൊണ്ടേയിരിക്കുന്നു.
ഇന്ന് ഈ വിശുദ്ധ ഈദ് ദിനത്തിൽ 1600 ലധികം മിസൈലുകളാണ് ബോംബുകളാണ് പലസ്തീൻ ജനതക്ക് മേൽ പതിച്ചത് ..ഇത്രയുമൊക്കെയായിട്ടും കമാന്നൊരക്ഷരം മിണ്ടാതെ ആസനത്തിൽ ഒമ്പതാലുമായി നിൽക്കുന്ന ഇന്ത്യൻ ഹിറ്റ്ലറും സംഘവും നമ്മുടെ ഭരണാധികാരികളാണെന്നറിയുന്നതിൽ ലജ്ജിക്കുന്നു. ആരോ പറഞ്ഞപോലെ ആ കുരുന്നുകളുടെ ശാപത്തിന്റെ ഒരു കാറ്റ് അവിടെയും തട്ടും.
മതങ്ങൾക്ക് അപ്പുറത്ത് നമുക്കു ലോകങ്ങളില്ല. ഇനിയും കബന്ധങ്ങൾ പുഴുവരിക്കും, ഇളം ചോരയാൽ ഭൂമി നനയും, മാതൃഗർഭങ്ങൾ പൊട്ടിത്തെറിക്കും.ലജ്ജയും ആത്മനിദയും തോന്നുന്നു മന്സുധ്യനായി ജനിച്ചതിൽ..പലസ്തീൻ ജനതയോട് മാപ്പ്