കൊറോണ വൈറസ് വിതയ്ക്കുന്ന ഭീകരതയെക്കാൾ അതി ഭീകര കാഴ്ച്ചയാണീ പോസ്റ്റിലെ ദൃശ്യത്തിൽ

0
173
അഡ്വ ശ്രീജിത്ത് പെരുമന
കൊറോണ വൈറസ് വിതയ്ക്കുന്ന ഭീകരതയെക്കാൾ അതി ഭീകര കാഴ്ച്ചയാണീ പോസ്റ്റിലെ ദൃശ്യത്തിൽ.സംഭവം ഉത്തർപ്രദേശിലെ Baduan എന്ന സ്ഥലത്താണ്. സംഭവത്തിൽ പോലീസ് മേധാവി ക്ഷമാപണം നടത്തുകയും, പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി അറിയുന്നു. എങ്കിലും കാണാതെ പോകരുത് ഈ പോലീസ് ഭീകരത.ചിലപ്പോഴൊക്കെ ഉത്തരേന്ത്യൻ പൊലീസിന് പഠിക്കുന്ന കാക്കി ക്രിമിനലുകളെ ഈ ദുരന്ത സമയത്ത് നമ്മുടെ നാട്ടിലും കാണാനായി എന്നതാണ് ഏക ആശ്വാസം !കാക്കി ക്രിമിനലുകളെ ഓർമ്മപ്പെടുത്തട്ടെ,

നമ്മുടെ രാജ്യത്ത് രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയോ, പട്ടാള അട്ടിമറി സംഭവിക്കുകയോ ചെയ്തിട്ടില്ല. അതിമാരകമായ ഒരു രോഗവ്യാപനം തടയാൻ ജനങ്ങളാൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടം ജനങ്ങൾക്ക് വേണ്ടി ചില അനിവാര്യമായ മുൻകരുതൽ നിലപാടുകളും, നിയന്ത്രണങ്ങളും സ്വീകരിച്ചു എന്നതാണ് വസ്തുത.പോലീസിനോ, പട്ടാളത്തിനോ മനുഷ്യരെ തെരുവിൽ കായികമായി നേരിടാനുള്ള ലൈസൻസോ, അത്യാവശ്യങ്ങൾക്കായി തെരുവിലിറങ്ങുമ്പോൾ വെള്ളപ്പേപ്പറിൽ ഒപ്പിട്ട് കൊണ്ടുവരാൻ സാധിക്കാത്തവരെ കാരണം പോലും ചോദിക്കാതെ കരണക്കുറ്റി അടിച്ചുപൊട്ടിക്കാനുമുള്ള അധികാരമോ അല്ല ലോക്ക്ഡൌൺ എന്നത്.

ഭരണകൂടവും അതിലെ ജനതയും തമ്മിലുള്ള യുദ്ധമല്ലിത്. മനുഷ്യരും നഗ്നനേത്രങ്ങൾകൊണ്ടുപോലും കാണാൻ സാധികാത്ത ഒരു ജീവിയും തമ്മിലുള്ള യുദ്ധമാണ്. ദുരന്തമുഖത്ത് ഗതികെട്ടു നിൽക്കുന്ന ഒരു ജനതയാണ്. അവരുടെ ക്ഷമയെ പരീക്ഷിക്കുന്നത് നന്നാകില്ല ഒരു പോലീസിനും…