ലോൺ തിരിച്ചടവ് ; ഒടുവിൽ ആശ്വാസ നടപടി

76

ലോൺ തിരിച്ചടവ് ; ഒടുവിൽ ആശ്വാസ നടപടി

രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളിൽ നിന്നും, ഇതര നോൺ ബാങ്കിങ് ഫൈനാൻസിംഗ് കമ്പനികളിൽ നിന്നും (എല്ലാ പ്രാദേശിക റൂറൽ ബാങ്കുകൾ, സഹകരണ /കോഓപ്പറേറ്റിവ് ബാങ്കുകൾ, NBFCs, ഹൌസിങ് ഫൈനാൻസിംഗ് കമ്പനികൾ, വായ്പ സ്ഥാപനങ്ങൾ ) എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവിന് 3 മാസം മൊറട്ടോറിയം പ്രഖ്യാപിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകി. മാർച്ച് 1, 2020 മുതലുള്ള തിരിച്ചടവിനാണ് സാവകാശം ലഭിക്കുക. ഈ കാലയളവിൽ തിരിച്ചടയ്ക്കാത്തതുകൊണ്ട് ലോണെടുത്ത ആളുടെ ക്രെഡിറ്റ് ഹിസ്റ്ററിക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും റിസർവ്വ് ബാങ്ക് ഗവർണർ വ്യക്തമാക്കി. വായ്പാ സ്ഥാപനങ്ങൾക്കും വർക്കിങ് മൂലധനത്തിലെ അവരുടെ പലിശ 3 മാസത്തേക്ക് നീട്ടിവെക്കാം. പരമോന്നത ബാങ്കിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. സംസ്ഥാന സർക്കാർ ഇടപെട്ട് ബാങ്കുകളുടെ അസോസിയേഷനെക്കൊണ്ട് മൊറൊട്ടോറിയം ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ് ഇനിവേണ്ടത്