ലോക്ഡൌൺ കാലത്തെ പോലീസ് അതിക്രമങ്ങൾക്കെതിരെ ഹൈക്കോടതി ജഡ്ജി

68
അഡ്വ ശ്രീജിത്ത്‌ പെരുമന
ലോക്ക് ഡൗണും, നിരോധനാജ്ഞയും ലംഘിക്കുന്നവരെ ഒരു കാരണവശാലും മർദ്ദിക്കരുതെന്ന് ഹൈക്കോടതി ജഡ്ജ് ഡീജിപിയോട് ആവശ്യപ്പെട്ടു. പോലീസ് ജനങ്ങളുടെ ശരീരത്ത് പിടിച്ച് തള്ളുന്നതും, അടുത്ത് ചെന്നും ശരീരത്തിൽ സപർശിച്ചും, തള്ളിയും സംസാരിക്കുന്നതും അവസാനിപ്പിക്കണമെന്നും ഡീജിപിക്ക് നിർദേശം നൽകി. കേരള സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച കത്തിലാണ് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. നിരോധനാജ്ഞ ലംഘിക്കുന്നവരെ മർദ്ദിക്കുന്നത് ഉടൻ അവസാനിപ്പിക്കാൻ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഉടൻ നിർദേശം നൽകണമെന്നും അങ്ങേയറ്റത്തെ ആവശ്യ ഘട്ടത്തിൽ മാത്രം വളരെ ചെറിയ രീതിയിൽ മാത്രമുള്ള ബലപ്രയോഗം മാത്രമേ അനുവദനീയമായിട്ടുള്ളൂ എന്നും യാതൊരു കാരണവശാലും ജനങ്ങളെ മർദ്ദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ ആവശ്യപ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലീസ് ജനങ്ങളെ മർദ്ദിക്കുന്ന ചില ദൃശ്യങ്ങൾ കണ്ടുവെന്നും അത് കേരളത്തിലെ ദൃശ്യങ്ങളാണോ എന്നു വ്യക്തമല്ലെങ്കിലും അറിഞ്ഞുകൊണ്ട് നിരോധനാജ്ഞ ലംഘിക്കുന്നവരെപോലും മർദ്ദിക്കരുതെന്നും ജസ്റ്റിസ് രാമചന്ദ്രൻ ഡീജിപിയോട് ആവശ്യപ്പെട്ടു. കാൽനടയായി വരുന്നവരെയുടെയും, വാഹനങ്ങളിൽ വരുന്നവരുടെയും അടുത്ത് ചെന്ന് സംസാരിക്കുന്നതും, ശരീരത്തിൽ സ്പർശിക്കുന്നതും, പിടിച്ചു തള്ളുന്നതും പോലുള്ള ദുർവാശി നടത്തരുതെന്നും ജസ്റ്റിസ് പൊലീസിന് കത്തിലൂടെ മുന്നറിയിപ്പ് നൽകി.