ഇക്കണക്കിനു പോയാൽ കൊറോണയെക്കാൾ മരണം മദ്യം കിട്ടാത്തതുകൊണ്ടാകും

65

അഡ്വ ശ്രീജിത്ത്‌ പെരുമന

കൊറോണയെക്കാൾ ജീവനെടുത്ത് മദ്യ നിരോധനം : സംസ്ഥാനത്ത് മരണം 5 ആയി. മദ്യം കിട്ടാത്തതിനെ തുടർന്ന് ഐഎസ്ആർഒ മുൻ ജീവനക്കാരൻ തൂങ്ങിമരിച്ചു; സംസ്ഥാനത്തെ 5–ാമത്തെ ആത്മഹത്യയാണിത്. ചവറ സ്വദേശി ബിജു വിശ്വനാഥനാണ് മരിച്ചത്
മദ്യം ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്തയാളെ സാദചാര കൊല നടത്തുന്ന ആൾക്കൂട്ടം അശ്ലീല കാഴ്ചയാണ്. ഈ ഭീകരാവസ്ഥയെ സംയമനത്തോടെയും വിവേകത്തോടെയും നേരിടേണ്ടതാണ്.

മറ്റേതൊരു സാഹചര്യത്തെപ്പോലെയും ഇതുമൊരു രോഗാവസ്ഥയാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. അതുകൊണ്ടുതന്നയാണ് സമ്പൂർണ്ണ മദ്യ നിരോധനം പ്രായോഗികമല്ലെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നത്. കൊറോണ ബാധിച്ച് ഒരു മരണവും സംഭവിച്ചിട്ടില്ലാത്ത കേരളത്തിലാണ് മദ്യപാനവുമായി ബന്ധപ്പെട്ട രോഗാവസ്ഥയിൽ ഒരു മരണം സംഭവിച്ചിട്ടുള്ളത് എന്നത് വളരെ ഗൗരവകരമായി കാണേണ്ടതാണ്.

ആത്മഹത്യ എന്നത് ഒരു മാനസിക വൈകല്യമായ സാഹചര്യത്തിലൂടെ ഉടലെടുക്കുന്നതാണെങ്കിലും മദ്യാസക്തിയിലോ, മദ്യം നിർത്തുമ്പോഴോ ഉണ്ടാകുന്ന വിത്‌ഡ്രോവൽ സിൻഡ്രോം ഉൾപ്പെടെയുള്ളവ വരും ദിവസങ്ങളിൽ പരിശോധനകൾക്കും കൗൺസിലിംഗുകൾക്കും വിധേയമാക്കേണ്ടതാണ്. പലയിടത്തും വ്യാജ വാറ്റുകൾ തുടങ്ങിയെന്നും, കഞ്ചാവുൾപ്പെടെയുള്ള ലഭ്യമായ ഇതര മയക്കുമരുന്നുകൾ വ്യാപകമായെന്നുമുള്ള വാർത്തകളും ആശങ്കാജനകമാണ്.

വാൽ : മദ്യപാനി മരിച്ചെന്ന പേരിൽ സദചാരവാദികൾ മരണപ്പെട്ടയാളുകളുടെ ഫോട്ടോവെച്ച് നടത്തുന്ന ആഹ്ലാദങ്ങളും ആക്ഷേപങ്ങളും നിയമവിരുദ്ധവും, തോന്ന്യാസവുമാണ് എന്ന് പ്രത്യേകം പറയാതെ വയ്യ !

Advertisements