ഇന്ന് (28-03-2020) കൊച്ചിയിൽ മരണപ്പെട്ട രോഗിയുടെ സാഹചര്യം അറിയാം

163
അഡ്വ ശ്രീജിത്ത് പെരുമന
ഇന്ന് കൊച്ചിയിൽ മരണപ്പെട്ട രോഗിയുടെ സാഹചര്യം അറിയാം,
Covid -19 ടെസ്റ്റിൽ പോസറ്റീവ് ആണെന്ന് തെളിഞ്ഞതോടെ ആരോഗ്യരക്ഷാ പ്രവർത്തകർ രോഗിയെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേറ്റഡ് ചികിത്സ വാർഡിലേക്ക് മാറ്റി. തികച്ചും ഒറ്റപ്പെടുത്തുന്ന അവസ്ഥസ്ഥയിൽ, അവിടെ കൂടെ നിൽക്കാനോ പരിചരിക്കാനോ നമുക്കാർക്കും അനുവാദം ഉണ്ടായില്ല. 69 വയസുള്ള രോഗിക്ക് കടുംബവും കൂട്ടവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നാൽ ചികിത്സ കാലയളവിൽ സന്ദർശകരെയാരേയും അനുവദിച്ചില്ല, ചികിത്സ വിജയിച്ചു ആരോഗ്യം വീണ്ടെടുക്കുകയാണെങ്കിൽ മാത്രം തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന അപൂർവ്വമായ സാഹചര്യമായിരുന്നു.പക്ഷെ മറിച്ചാണ് സംഭവിച്ചത്, ജീവൻ രക്ഷിക്കാനായില്ല. കൊറോണ ബാധയിലൂടെയാണ് മരണണമെന്ന് സ്ഥിരീകരിച്ചു.ഭാര്യ ഉൾപ്പെടെ അപൂർവ്വം ചിലർക്ക് മാത്രം കാണാൻ സാധിച്ചു. അതും ഒരു മൊബൈൽ സ്ക്രീനിൽ വീഡിയോ ദൃശ്യങ്ങളിലൂടെ മാത്രം. അവസാനമായി നേരിട്ട് ഒരു നോക്കുപോലും കാണാൻപോലും സാധിച്ചില്ല. രോഗിയുടെ മരണം നമ്മെ അറിയിക്കുക അറിയിച്ചു എന്നത് മാത്രമായിരുന്നു ആരോഗ്യ പ്രവർത്തകരുടെ കടമ. മരണാനന്തര ചടങ്ങുകൾ നടത്താനോ മറ്റോ ഉള്ള അനുമതി നൽകിയില്ല. മരണശേഷം ഉള്ള എല്ലാ ക്രിയകളും സംസ്‌കരണവും സർക്കാർ നടത്തും.ഭൗതിക ശരീരം പാക്ക് ചെയ്തു കഴിഞ്ഞാൽ വീഡിയോ ദൃശ്യങ്ങളും പുറത്തുവരില്ല.
പൂജാരിയോ, പുരോഹിതനോ കർമ്മങ്ങൾ ചെയ്യാനുണ്ടാകില്ല, ചന്ദനത്തിരിയോ നിലവിളക്കോ എരിയിയില്ല ജില്ലാ കലക്റ്റർ ഉൾപ്പെടെ ആകെ നാലാളുകൾ മാത്രമാണ് പ്രോട്ടോകോൾ പ്രകാരം സമസ്‌കാരം നടത്തുക. അതും ഏറെ ദൂരെനിന്നുകൊണ്ട് എത്രയും പെട്ടന്ന് ഭൂമിയിൽ നിന്നും ഇല്ലാതെയാക്കാനുള്ള ശ്രമങ്ങൾ.മരണപ്പെട്ട മനുഷ്യൻ സ്വന്തം ചോരയിലുള്ള ബന്ധുക്കൾക്കും ഇതര മനുഷ്യർക്കും അപകടകാരിയാകുന്ന അവസ്ഥ !നമ്മൾ നമ്മുടെ മാതാപിതാക്കളെയും, മക്കളെയും, സുഹൃത്തുക്കളെയും, സഹജീവികളെയും സ്നേഹിക്കുന്നുണ്ടോ? കുടുംബത്തെ ഇഷ്ട്ടപ്പെടുന്നുണ്ടോ? വേണ്ടപ്പെട്ടവർ നമ്മോടൊപ്പം ഉണ്ടാവണം എന്നുണ്ടോ?എങ്കിൽ പുറത്തിറങ്ങാതെ വീട്ടിലിരിക്കുക, നാം സുരക്ഷിതരാവുക, മറ്റുള്ളവർക്ക് സുരക്ഷിതത്വം നൽകുക, നാം അനുഭവിക്കുന്നതിലും ഭീകരമാണ് മറ്റ് രാജ്യങ്ങളിലെ സഹജീവികളുടെ അവസ്ഥ.ലോകം കടന്നു പോകുന്നത് അതീവ ഗുരുതരമായ ദുഃഖാവസ്ഥയിലൂടെയാണ്.വലിയ പണക്കാരും, കറുത്തവനും വെളുത്തവനും, സുന്ദരനും സുന്ദരിയും, ബുദ്ധിമാനും ബുദ്ധിമാന്ദ്യമുള്ളവരുമെല്ലാം ഒരേ കുഴിയിലേക്ക്.ബന്ധുക്കളോ സ്വന്തക്കാരോ, ഭാര്യയോ ഭർത്താവോ, അച്ഛനോ അമ്മയോ, മക്കളോ മരുമക്കളോ, പേരാക്കിടങ്ങളോ ആരുമില്ല ഈ മൃതദേഹങ്ങളെ അനുഗമിക്കാൻ.കോവിഡ് 19 വൈറസ് അതിഭീകരനാണ്. അവൻ ലോകമെങ്ങും സംഹാര താണ്ഡവമാടുകയാണ്.ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദ്ദേശം കർശനമായി പാലിക്കുക.
*Break The Chain*
Stay Home