ഏഴ് എയിംസ് ആശുപത്രികൾ നിർമ്മിക്കാനുള്ള പണംകൊണ്ടാണ് കാക്കകൾക്ക് തൂറാൻ പ്രതിമ പണിഞ്ഞത്

920

അഡ്വ ശ്രീജിത്ത് പെരുമന

പറയാതെ വയ്യ, 32.83 കോടി ജനസംഖ്യയുള്ള അമേരിക്കയിൽ ഇതുവരെ ഏകദേശം 30 ലക്ഷം കൊറോണ ടെസ്റ്റുകൾ നടത്തി. 130 കോടി ജനസംഖ്യയുള്ള ഇന്ത്യ ഏകദേശം 2 ലക്ഷം കൊറോണ ടെസ്റ്റുകൾ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇന്നലെ 14.04.2020 രാത്രി 9 മണിവരെ 2,31,902 കൊറോണ പരിശോധനകൾ മാത്രമാണ് നമ്മുടെ സോ കോൾഡ് രാജ്യത്തിന്‌ ചെയ്യാൻ സാധിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകൾ പരിശോധന കാത്തു കിടക്കുന്നുണ്ട് എന്നറിയുമ്പോഴാണ് ഈ സംഖ്യ ഭയപ്പെടുത്തുന്നത് . അമേരിക്ക മാത്രമല്ല നമ്മളെക്കാൾ സാമ്പത്തിക ശേഷി കുറഞ്ഞ മൂന്നാംലോക രാജ്യങ്ങൾ ഈ രംഗത്ത് മുന്നേറ്റം പ്രകടിപ്പിക്കുന്നു എന്നതാണ് നോക്കിക്കാണേണ്ടത്. കൃഷിക്കും ആരോഗ്യമേഖലയ്ക്കും നക്കാപ്പിച്ച നൽകി ലക്ഷക്കണക്കിന് കോടി രൂപ ചിലവാക്കി വിദേശ നിർമിത റോക്കറ്റുകളും, യുദ്ധ വീമാനങ്ങളും മേടിച്ച് നാരങ്ങയും പച്ചമുളകും തൂക്കിയിടുന്ന ഭരണകൂടത്തിന് കൊറോണ ഒരു തിരിച്ചറിവാകണം. ഏഴ് എയിംസ് ആശുപത്രികൾ നിർമ്മിക്കാനുള്ള പണം ഉപയോഗിച്ചാണ് കാക്കകൾക്ക് തൂറാൻ പ്രതിമ പണിഞ്ഞു നൽകിയത്. ആരോഗ്യ ബഡ്ജറ്റിനെക്കാൾ വലുതാണ് ഈ ദരിദ്ര രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ BCCI യുടെ വാർഷിക ബഡ്ജറ്റ്. എന്താല്ലേ . ഇതൊക്കെ ഇപ്പൊ പറഞ്ഞില്ലേൽ പിന്നെ എപ്പോ പറയാനാ അതോണ്ടാ ആവർത്തിച്ച് ഇപ്പൊ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്