കൊറോണക്കാലത്തെ ഇസ്‌ലാമോഫോബിയ പ്രചാരണത്തിന്റെ സത്യാവസ്ഥ ഇതാണ്

0
69

അഡ്വ ശ്രീജിത്ത്‌ പെരുമന

അറിയണം ഈ വ്യാജ വർത്തയെക്കുറിച്ച്, കൊറോണക്കാലത്തെ ഇസ്‌ലാമോഫോബിയ പ്രചാരണത്തെക്കുറിച്ച്

ഡൽഹിയിലെ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത ഒരു മുസൽമാൻ കൊറോണ ബാധിച്ച് ഉത്തർ പ്രദേശിലെ ആശുപത്രിയിൽ ഐസോലെഷനിൽ കഴിയവേ നടത്തിയ പരാക്രമങ്ങൾ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും, ചില മുഖ്യധാരാ മാധ്യമങ്ങളിലൂടെയും കേരളത്തിലെ ചില വർഗീയ കേന്ദ്രങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ വ്യാജമാണ്. യാഥാർഥ്യം ഇങ്ങനെ.

പാകിസ്ഥാനിലെ ഗുൽഷൻ – ഇ -ഹദീദ് മേഘലയിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ മാനസികാസ്വാസ്ഥ്യമുള്ള ഖാലിദ് ബിൻ വാലീദ് എന്നയാൾ പള്ളിയിലെ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു. 23 ആഗസ്റ്റ് 2019 നാണ് പാകിസ്ഥാനിലെ കറാച്ചിയിൽ സംഭവം നടക്കുന്നത്. സ്റ്റീൽ ടൌൺ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഈ വീഡിയോയാണ് മുസ്ലീങ്ങളുടെ കൊറോണ പടർത്തൽ എന്ന പേരിലും, തബ്ലീഗ് അക്രമം എന്ന പേരിലും വ്യാപകമായി പ്രചരിക്കപ്പെട്ടത്.