ഇത് ക്രൂരവും പൈശാചികവും കണ്ണില്ലാത്ത ക്രൂരതയും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്

86

അഡ്വ ശ്രീജിത്ത്‌ പെരുമന

കൊല്ലത്ത് രോഗിയായ അച്ഛനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വരുന്നതിനിടയിൽ സർക്കിൾ ഇൻസ്പെക്റ്റർ വാഹനം തടഞ് രോഗിയെയും, വയോധികയെയും ഇറക്കി വിട്ടതിനെ തുടർന്ന് മകൻ അച്ഛനെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന സംഭവം അക്ഷരാർത്ഥത്തിൽ ക്രൂരവും പൈശാചികവും കണ്ണില്ലാത്ത ക്രൂരതയും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്.
സംഭവം ശ്രദ്ധയിപ്പെട്ട ഉടനെ പരാതിയും, മാധ്യമ വാർത്തകളും സഹിതം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്ക് ലോക്ക് ഡൗണിലും, നിരോധനാജ്ഞയിലും പ്രത്യേക ഇളവുണ്ട് എന്നിരിക്കെ ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും, ക്രിമിനൽ കേസും രജിസ്റ്റർ ചെയ്യണം. ആസനത്തിൽ ആല് മുളയ്ക്കാത്ത ആരെങ്കിലും കമ്മീഷനുകളിലും, പോലീസ് ആസ്ഥാനത്തും അവശേഷിക്കുന്നുണ്ടെങ്കിൽ അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ ഈ സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് പ്രത്യാശിക്കാം .