ഓൺലൈനിൽ പണമടച്ച് ആമസോൺ വഴി അനുഗ്രഹത്തിനായി കാത്തിരിക്കുന്നവർക്ക് നല്ല നമസ്ക്കാരം

56

Adv Sreejith Perumana

വിഗ്രഹാരാധനയെ നഖശിഖാന്തം എതിർത്ത സാമൂഹിക പരിഷ്കർത്താവിനെപോലും സിമന്റ് കൂടുകളിൽ പ്രതിഷ്ഠിച്ച് ദൈവമാക്കി ആചാരങ്ങളുണ്ടാക്കിയ വിശ്വാസികളാണ് നമ്മുടെ നാട്ടിലുള്ളത്. ഒടുവിൽ അതൊരു അനാചാരമാണെന്നും ഗുരു ദൈവമല്ലെന്നും, ഗുരു മന്ദിരങ്ങൾ ക്ഷേത്രങ്ങളല്ലെന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വരേണ്ടിവന്നു.സാമൂഹികപരിഷ്കർത്താവും വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തയാളുമാണെന്നും ദൈവത്തിന്റെ അവതാരമല്ലെന്നുമുള്ള മുൻ ഉത്തരവുകളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.നാരായണഗുരു കണ്ടിട്ടുള്ള ഒറ്റ പ്രതിമയേ അദ്ദേഹത്തിന്റേതായി കേരളത്തിലുള്ളു.അത്‌ തലശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള പ്രതിമയാണ്‌. ആ പ്രതിമ കണ്ടപ്പോൾ സരസനായ ഗുരു പറഞ്ഞത്‌, “ഇത്‌ കൊള്ളാമല്ലോ ആഹാരമൊന്നും വേണ്ടല്ലോ” എന്നായിരുന്നു. പ്രതിമാ നിർമാണത്തെ നർമബോധത്തോടെ കണ്ട ഗുരുവിനെയാണ്‌ ഇപ്പോൾ ദൈവമാക്കി ആചാരമുണ്ടാക്കിയിട്ടുള്ളത്. സിമന്റ് കൂട്ടിൽ തടവിലാക്കപ്പെട്ട ഗുരുവിനെ മോചിപ്പിക്കാനും കോടതികൾ വേണ്ടിവന്ന നാടാണിത്.. ജനങ്ങൾ കൊറോണ വന്ന് നട്ടം തിരിയുന്ന ഈ സമയത്തെങ്കിലും വിശ്വാസത്തിന്റെ പേരിൽ ജനങ്ങളിൽ ഭീതിയുണ്ടാക്കി ഇമ്മാതിരി തോന്യാസം കാണിക്കരുത്. സ്വർണ്ണത്തിൽ പൊതിഞ്ഞ ശ്രീകോവിലിനലിൽ പ്രതിഷ്ഠിച്ച ലോഹ വിഗ്രഹം പട്ടിണിയിലൊന്നുമല്ല എന്ന് പ്രതീക്ഷിക്കുന്നു.ലേശം ഉളുപ്പുണ്ടെങ്കിൽ ഈ കൊറോണക്കാലത്തെങ്കിലും അമ്പലം വിഴുങ്ങികളുടെ ഇത്തരം ഉഡായിപ്പ് അവസാനിപ്പിക്കുക ! ഓൺലൈനിൽ പണമടച്ച് ആമസോൺ വഴി അനുഗ്രഹത്തിനായി കാത്തിരിക്കുന്നവർക്ക് നല്ല നമസ്ക്കാരം

Advertisements