വന്യജീവികളുടെ ജീവിക്കാനുള്ള അവകാശം ഹനിച്ചുകൊണ്ടു രാത്രിയിലും വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്യണോ ?

0
360

എഴുതിയത്  : Adv Sreejith Perumana

“35 കിലോമീറ്ററുകൾ കൂടുതൽ സഞ്ചരിക്കാൻ മനുഷ്യർ തയ്യാറായാൽ 1800 ൽ അധികം ആനകളും, 406 ൽ അധികം കടുവകളും എണ്ണിയാലൊടുങ്ങാത്ത മറ്റ് വന്യജീവികളും സ്വൈര്യമായി ജീവിക്കും ”

എന്ന് വ്യക്തമാക്കിക്കൊണ്ടാണ്‌ ഗുണ്ടൽപേട്ട് ബത്തേരി NH 212 ലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം കർണ്ണാടക ഹൈക്കോടതി പ്രഖ്യാപിച്ചത്.

Adv Sreejith Perumana
Adv Sreejith Perumana

വന്യജീവികളുടെ ജീവിക്കാനുള്ള അവകാശത്തെ മുൻ നിർത്തി പ്രഖ്യാപിച്ച “രാത്രി യാത്ര നിരോധനം ” സഞ്ചരിക്കാൻ ഗതാഗത യോഗ്യമായ മറ്റൊരു റോഡുള്ളപ്പോൾ നിയമവിരുദ്ധമായി കാണാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കേരള സർക്കാരും, KSRTC എംഡിയും, എം ഐ ഷാനവാസ് എംപിയും, എം കെ രാഘവൻ എംപിയും, സുൽത്താൻ ബത്തേരി എം എൽ എ യും , കല്ലടയും, പികെയുമുൾപ്പെടെയുള്ള 10 ൽ അധികം ബസ്സുടമകളും നൽകിയ ഹര്ജികള് പരിഗണിച്ചും, വിശദമായി അവരുടെ വാദം കേൾക്കുകയും ചെയ്ത ശേഷമാണ് ഗതാഗത നിരോധനം കോടതി പ്രഖ്യാപിച്ചത്.

വാദത്തിനിടെ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട വന്യമൃഗങ്ങളുടെ ഹൃദയം നുറുങ്ങുന്ന ആയിരത്തിലധികം ഫോട്ടോഗ്രാഫുകളും, വീഡിയോ ദൃശ്യങ്ങളും കോടതി കണ്ടു എന്നുമാത്രമല്ല വനം വകുപ്പ് ഒരു പവർപോയന്റ് പ്രെസെന്റേഷനും കോടതിയിൽ നടത്തി.

കാര്യകാരണങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ 43 പേജുള്ള വിധിയിൽ അതുകൊണ്ടുതന്നെയാണ് സുപ്രീംകോടതിപോലും ഇടപെടാതിരുന്നത്.

എന്തുകൊണ്ടാണ് രാത്രികാല നിരോധനം കൊണ്ടുവന്നത് എന്നതിനുള്ള കൃത്യമായ ഉത്തരം പ്രസ്തുത വിധി വായിച്ചാൽ മനസിലാക്കാം.

ലോകത്തിന്റെ വിടവിധ ഭാഗങ്ങളിലും , ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ ഗതാഗത നിരോധനം ഉണ്ടെന്നുള്ള യാഥാർഥ്യം അറിഞ്ഞിട്ടും എന്തിനാണ് വയനാടിന്റെ ബാനറിൽ ഗതാഗത നിരോധത്തിനുവേണ്ടി തെരുവിലിറങ്ങുന്നതെന്നു മനസിലാകുന്നില്ല. വെറും 35 കിലോമീറ്റർ മാത്രം കൂടുതൽ സഞ്ചരിച്ചാൽ മറ്റൊരു നാഷണൽ ഹൈവേയിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താം എന്നിരിക്കെ വന്യജീവികളുടെ ജീവിക്കാനുള്ള അവകാശം ഹനിച്ചുകൊണ്ടു രാത്രിയിലും വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്യണം എന്ന ആവശ്യത്തിനോടൊപ്പം തത്കാലം നിൽക്കാൻ സൗകര്യമില്ല.

ആരൊക്കെ ആവശ്യപ്പെട്ടാലും രാത്രി ഗതാഗതം നിരോധിച്ച ഉത്തരവ് പിൻവലിക്കരുതെന്ന് പറഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെയാണ്..”Based on the scientific evidence available, Court’s verdict and general public opinion, and stand taken by the previous four Karnataka Chief Ministers to keep the highways closed for traffic during night time, we implore the current government and officials to continue the status quo by rejecting any appeals to open up the highways during night time or construction of any elevated roads or passage through Bandipur Tiger Reserve.”

കടുവാസങ്കേതത്തിലൂടെയുള്ള രാത്രി സഞ്ചാര നിരോധനത്തെ പിന്തുണയ്ക്കുന്നു. 35 കിലോമീറ്റർ കൂടുത സഞ്ചരിക്കാൻ ഞാൻ തയ്യാറാണ്.

അവരും 🐆🦏🐘🐍🐖🐓🐈🐁🌱🌿നമ്മളും🙎‍♂️🙎‍♀️🙋‍♂️ സ്വൈരമായി ജീവിക്കട്ടെ ❤️

അഡ്വ ശ്രീജിത്ത് പെരുമന