സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ?

135

അഡ്വ ശ്രീജിത്ത്‌ പെരുമന

ഹൈക്കോടതിയിൽ നിന്നും കിട്ടിയ ഈ അവസരം വെടക്കാക്കി തനിക്കാക്കാൻ കുലംകുത്തികൾ ഇറങ്ങും മുൻപ് പറയട്ടേ,

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ?

തീർച്ചയായും ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുകയോ, നീട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം പക്ഷെ athu due process of law അഥവാ കൃത്യമായ നിയമ പ്രക്രിയയിലൂടെ ആയിരിക്കണം. അങ്ങനെയെങ്കിൽ ശമ്പളം പിടിക്കുന്നത്/നീട്ടുന്നതിന് ഹൈക്കോടതി തടഞ്ഞതെന്തിനാണ് ? ശമ്പളം നീട്ടാൻ ഫിനാൻസ് വകുപ്പ് ഇറക്കിയ ഉത്തരവ് പ്രഥമ ദൃഷ്ട്യാ നിയമപരമല്ല എന്ന് കണ്ടെത്തിയതിനാലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം നീട്ടുന്നത് കോടതി തടഞ്ഞത്. തികച്ചും സാങ്കേതികമായ ഉത്തരവാണ്.

നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കോടതികൾക്ക് ഉത്തരവിടാൻ സാധിക്കുകയുള്ളു. പ്രത്യേകിച്ച് ആർട്ടിക്കിൾ 226 പ്രകാരം മൗലികാവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഹൈക്കോടതിയുടെ ഭരണഘടന ഉത്തരവാദിത്വമാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളവുമായി ബന്ധപ്പെട്ടുള്ള അവകാശം എന്തൊക്കെയാണ് .എല്ലാ മാസത്തിലെയും ആദ്യത്തെ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ശമ്പളം ലഭിക്കാൻ ഫിനാൻഷ്യൽ കോഡ് പ്രകാരം ജീവനക്കാർക്ക് അവകാശമുണ്ട്.

അങ്ങനെയെങ്കിൽ സർക്കാർ ശമ്പളം നൽകുന്നത് നീട്ടി വെക്കുന്നത് നിയമവിരുദ്ധമല്ലേ?
അല്ല. കാരണം രാജ്യത്തെ ഒരു നിയമത്തിലും ജീവനക്കാർക്ക് ഒരു പ്രത്യേക ദിവസമോ / ദിവസങ്ങൾക്കുള്ളിലോ ശമ്പളം നൽകണമെന്ന് നിയമമില്ല. ഫിനാഷ്യൽ കോഡ് എന്ന പേരിൽ സർക്കാർ ഇറക്കിയ എക്സിക്കുട്ടീവ് ഓർഡറിൽ മാത്രമാണ് മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ശമ്പളം നൽകണമെന്ന വ്യവസ്ഥയുള്ളത്.

പ്രസ്തുത സർക്കാർ ഉത്തരവ് യാതൊരു നിയമഭേദഗതിയുമില്ലാതെ സർക്കാരിന് മാറ്റാവുന്നതും, ശമ്പളം നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതുമാണ്. അങ്ങനെയെങ്കിൽ കോടതി സ്റ്റേ നൽകിയത് എന്തിനാണ് ഫിനാൻഷ്യൽ വകുപ്പ് ശമ്പളം നൽകുന്നത് നീട്ടുന്നതിനായി ഇറക്കിയ ഉത്തരവിൽ വ്യക്തമായ കാര്യ കരണങ്ങളോ, നേരത്തെയുള്ള ഫിനാൻഷ്യൽ കോഡിൽ മാറ്റം വരുത്തിയതോ ആയ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ പ്രസ്‌തുത ഉത്തരവ് “പ്രഥമ ദൃഷ്ട്യാ ” നിലനിൽക്കില്ല എന്ന് കണ്ടെത്തിയാണ് സ്റ്റേ നൽകിയത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 300A പ്രകാരം ശബളം ഒരു property അഥവാ ജംഗമ വസ്തുവാണ്. പൗരന്റെ സ്ഥാവര ജംഗമ വസ്തുക്കൾ നിയമപരമായി അല്ലതെ കവർമെടുക്കാനോ, കണ്ടുകെട്ടാനോ പാടില്ല Constitution Of India Article 300A – Persons not to be deprived of property save by authority of law അതുകൊണ്ടുതന്നെ property ആയിട്ടുള്ള ശമ്പളം സർക്കാരിന് നിഷേധിക്കാനോ, വൈകിപ്പിക്കാനോ സാധ്യമല്ല എന്ന വാദം കോടതിയിൽ ഉയരുകയും കോടതി അംഗീകരിക്കുകയും ചെയ്തില്ലേ.

തീർച്ചയായും ഹർജിക്കാരുടെ പ്രധാന വാദങ്ങളിൽ ഒന്നായിരുന്നു അത്. പ്രസ്തുത വാദം കോടതി അംഗീകരിക്കുകയും ചെയ്തു എന്നാൽ ആർട്ടിക്കിൾ 300A യുടെ ലംഘനം എന്ന വാദത്തിൽ കോടതി വിശദമായി ഇറങ്ങി ചെന്നിട്ടില്ല. ആവശ്യമെങ്കിൽ നിയമംമൂലം പൗരന്മാരുടെ property അഥവാ സ്വത്തുക്കൾ സർക്കാരിന് നിയന്ത്രിക്കാം. ഉദാഹരണത്തിന് ലോൺ എടുത്ത് തിരിച്ചടിക്കാതിരുന്നാൽ property ജപ്തി ചെയ്യുന്നത് ആർട്ടിക്കിൾ 300a യുടെ ലംഘനമാണ് എന്നാൽ അത് ചെയ്യുന്നത് due process of law അഥവാ നിയമപരമായ പ്രക്രിയയിലൂടെയാണ് എന്നതുകൊണ്ട് ന്യായീകരിക്കപ്പെടുന്നു.

Right to property അഥവാ സ്വത്ത്‌ വകകൾക്കുള്ള അവകാശം ഒരു മൗലികാവകാശമല്ല. എന്നാൽ ഒരാളുടെ property നിഷേധിക്കുന്നതും, നിയന്ത്രിക്കുന്നതും അയാളുടെ livelihood നെ അഥവാ ജീവിതത്തെ ബാധിക്കുമെന്നതിനാൽ അത് ആർട്ടിക്കിൾ 21 ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് എന്ന് കണക്കാക്കാം.

ഇനിയെന്താണ് സർക്കാരിന്റെ മുന്നിലുള്ള വഴി
സംസ്ഥാന സർകാരിന്റെ ഫിനാൻഷ്യൽ കോഡിലെ പ്രത്യേക ദിവസങ്ങളിൽ ശമ്പളം നൽകുന്ന പ്രൊവിഷൻ മറ്റൊരു സർക്കാർ ഉത്തരവിലൂടെ റദ്ദാക്കുകയും ശമ്പളം പിടിക്കുന്നതിനായി വ്യക്തമായ ഉത്തരവ് ഇറക്കുകയും വേണം. കൂടാതെ പുതുതായി നിർമ്മിച്ച എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിൽ ദുരന്ത നിവാരണത്തിനുള്ള സമ്പത്തിക ഇടപാടുകൾക്ക് പ്രത്യേക പ്രൊവിഷൻ നൽകി നടപ്പിൽ വരുത്തിയോ, നിലവിലുള്ള ഓർസിനസ് പ്രകാരം കൃത്യമായി വ്യക്തമാക്കിയോ, ദുരന്ത നിവാരണ നിയമപ്രകാരം വ്യക്തമാക്കിയും ശമ്പളം നീട്ടുന്നതിനാവശ്യമായ നടപടികൾ നിയമപരമായി സ്വീകരിക്കണം.
ഇപ്പോഴുണ്ടായ നടപടിയെകുറിച്ചുള്ള അഭിപ്രായം

ഒരു സിംഗിൾ ജഡ്ജ് തന്റെ മുന്നിൽ വന്ന കേസിൽ പൗരന് ഭരണഘടനാപരമായി സ്വത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു എന്ന് അറിയിച്ചപ്പോൾ. പ്രഥമദൃഷ്ട്യാ property ആയി കണക്കാക്കുന്ന ശമ്പളം നൽകാതെ നീട്ടിവെക്കാനുള്ള സർക്കാർ ഉത്തരവ് പരിശോധിച്ചു. എന്നാൽ പ്രസ്‌തുത ഉത്തരവ് നിയമാനുസൃതമല്ല എന്ന് നിയമങ്ങളുടെ സാങ്കേതികത ചൂണ്ടിക്കാണിച്ച് ജഡ്ജ് വ്യക്തമാക്കി എന്നതാണ് കോടതിയിൽ നടന്നത്.

നാട്ടിലെ അവസ്ഥയും, സർക്കാരിന്റെ സാമ്പത്തിക തകർച്ചയുമൊന്നും കണക്കിലെടുക്കാതെ പൗരന്മാരുടെ സ്വത്തവകാശം 300A അനുവദിച്ചുകൊണ്ട് ഇടക്കാല സ്റ്റേ നൽകി. തികച്ചും സാങ്കേതികമായ ഈ ഉത്തരവിനെ “സർക്കാരിന് കനത്ത തിരിച്ചടി ” എന്നപേരിൽ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും കുലംകുത്തികളും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. കേരള സർക്കാരിന് തിരിച്ചടി എന്നാൽ ജനങ്ങൾക്കും അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും തിരിച്ചടി എന്ന് മനസിലാകാത്ത വിഡ്ഢികൾ.
ഇനിയെന്ത്

ഫിനാൻഷ്യൽ കോഡിലെ ശമ്പള വ്യവസ്ഥകൾ മാറ്റി എപ്പിഡമിക് ഡിസ്സെസ് ഓർഡിനൻസ് പ്രകാരം നിയമപരമായ ഉത്തരവിട്ടാൽ പുഷ്പം പോലെ ജീവനക്കാരുടെ ശമ്പളത്തെ നീട്ടുകയോ, നിയന്ത്രിക്കുകയോ ചെയ്യാം. നിലവിലെ സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തി ഇപ്പോൾ വിധി പ്രഖ്യാപിച്ച സിംഗിൾ ബഞ്ചിനു മുകളിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയാലും നിലവിലെ ഹൈക്കോടതി സ്റ്റേ വെക്കേറ്റ് ചെയ്യാൻ സാധിക്കും. കൊറോണ ദുരന്തകാലത്ത് ഹൈക്കോടതിയുടെ പടിക്കൽ കാവലിരുന്ന് കഥകൾ മെനയുന്നവർക്ക് നല്ല നമസ്കാരം.