പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂടക്രൂരതയാണ് ഇന്ത്യ പ്രവാസികളോട് കാണിക്കുന്നത്

    985

    Spread of COVID-19 in the Gulf region is Kerala's newest challenge ...Adv Sreejith Perumana

    നാണമില്ലാത്ത രാജ്യത്തിൻറെ ആസനത്തിൽ മുളച്ച ആല് 🌳
    രണ്ട് വാർത്തകൾ രണ്ട് നിലപാടുകൾ

    🇮🇳ഒന്ന് : വിദേശത്ത് മരണപ്പെട്ട ഇന്ത്യക്കാരുടെ മൃദദേഹങ്ങൾ ഡൽഹിയിൽ എത്തിച്ച ശേഷം കേന്ദ്ര അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് വിദേശത്തേക്ക് തിരിച്ചയച്ചു.

    🇰🇼 രണ്ട് : ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. കുടുങ്ങിക്കിടക്കുന്നവർ, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ, തൊഴിലാളികൾ എന്നിവരെയാണ് എത്തിക്കുക. ഇക്കാര്യം സംബന്ധിച്ച കത്ത് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അൽ നജീം വിദേശകാര്യ മന്ത്രാലയത്തിന് നൽകി.

    പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂട പിത്രുശൂന്യത കാണിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടത്തിനോട്‌ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള രാജഭരണമുള്ള രാജ്യം പറയുകയാണ് സൗജന്യമായി നിങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാമെന്ന്. ഇതിൽപ്പരം ഒരു ഉളുപ്പ് എന്നാണ് ഈ ഭരണകൂടത്തിനുണ്ടാകുക?

    ഈ പോസ്റ്റിനോടൊപ്പമുള്ള മാപ്പിൽ കാവി നിറത്തിലുള്ളത് ഇന്ത്യ, ചുവപ്പ് നിരത്തിലുള്ളത് കുവൈറ്റ്‌.ആ വലിയ കാവി ശവം പോലും കാണിക്കാതെ തിരിച്ചയച്ചത്, ആ ചെറിയ ചുവപ്പ് സൗജന്യമായി മനുഷ്യരെ തിരികെ എത്തിക്കാമെന്ന് പറയുന്നത്.മരണത്തിൽപോലും ജന്മനാട് അന്യമാക്കപ്പെടുന്നവരെക്കുറിച്ച് പറയാതെ പോക വയ്യ !ചെറുത്ത് നിൽപ്പുപോലും അസാധ്യമാക്കി ലോകശക്തികളെ ഉൾപ്പെടെ വേട്ടയാടുന്ന കൊറോണയെന്ന മഹാമാരിക്കെതിരെ കൊച്ചു കേരളം സമാനതകളില്ലാത്ത കരുത്ത് കാണിക്കുമ്പോഴും നാടിനും, വീടിനും, ബന്ധുത്ത്വങ്ങൾക്കും വേണ്ടി കടൽകടന്ന നമ്മുടെ സഹജീവികളുടെ മരണവാർത്തകളും, ദുരിത ജീവിതവും തീരാ നോവാവുകയാണ്.

    അന്യരാക്കപ്പെട്ട ലക്ഷക്കണക്കിന് മലയാളികളെ കുറിച്ച് വിദേശങ്ങളിൽ ജീവിക്കുന്ന മറ്റു മനുഷ്യരെ കുറിച്ച് നിങ്ങളോർക്കാറുണ്ടോ ഓടിപ്പോകാൻ ഇടമില്ലാതെ തളയ്ക്കപ്പെട്ട നിങ്ങളുടെ വീട്ടുകാരനും നാട്ടുകാരനും കൂട്ടുകാരനും ആയ പ്രവാസികളെക്കുറിച്ച് ചിന്തിചിച്ചിട്ടുണ്ടോ ? നാട്ടിലെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവരോടൊപ്പം ഗൾഫിലെ മുറിയിൽ ഒരുമിച്ച് താമസിച്ച ഒരേ മുറിയിൽ അന്തിയുറങ്ങിയ ഒരുമിച്ച് ജോലിചെയ്ത ഒരുമിച്ച് യാത്ര ചെയ്ത പ്രവാസിയെ കുറിച്ച് നിങ്ങൾക്കറിയുമോ? അവരുടെ ഇപ്പോഴത്തെ ഭീതിയും ആധിയും ഹൃദയമിടിപ്പും നിങ്ങൾ കേട്ടിട്ടുണ്ടോ?

    നാട്ടിൽ മൂന്നു ബെഡ്‌റൂമും ഹാളും ഡൈനിങ്ങ് ഹാളും 2 അടുക്കളയും സിറ്റ് ഔട്ടും പോർച്ചും അകത്തും പുറത്തുമായി 5 ബാത്റൂമുകളും എസിയും പ്രിയപ്പെട്ടവർക്കായി ഒരുക്കി നൽകാൻ ആയി ഗൾഫിലെ 15 പേർക്കുള്ള ഒറ്റ ബാത്റൂമിന് മുന്നിൽ ഊഴം കാത്തു നിൽക്കുന്ന പ്രവാസിയെ നിങ്ങളറിയുമോ? സോഷ്യൽ ഡിസ്റ്റൻസിങ് എന്ന് ലോകം ആകെ പറയുമ്പോൾ ഒരേ റൂമിൽ ഇപ്പോഴും ഒരുമിച്ച് കഴിയേണ്ടിവരുന്ന 10 ഉം 12 ഉം 15 ഉം പേർ ഒരുമിച്ച് കഴിയുന്ന മൂന്നുനില കട്ടിലുകളുള്ള പ്രവാസിറൂമുകളായ “ആഡംബര” കൊട്ടാരങ്ങളെ കുറിച്ചറിയുമോ നിങ്ങൾക്ക്?എല്ലാക്കാലത്തും നാടിന്റെ സാമ്പത്തിക നട്ടെല്ലായിരുന്ന വരുമാന സ്രോതസ്സായിരുന്ന പ്രവാസി യെ കുറിച്ച് ഒരിക്കലെങ്കിലും നിങ്ങളോർക്കാറുണ്ടോ?

    കോൺക്രീറ്റ് സൗധങ്ങളും മണിമാളികകളും സൂപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഒക്കെ നാട്ടിലേക്കു കൊണ്ടുവന്നു നാടിന്റെ മുഖച്ഛായ മാറ്റിയ പ്രവാസിയെ നിങ്ങളറിയുമോ?ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി എന്ന് കേൾക്കുമ്പോൾ വീടും വീട്ടുകാരും പ്രായമായ മാതാപിതാക്കളും മക്കളും ഒക്കെ നാട്ടിലാണ് ,ഒരത്യാവശ്യം ഉണ്ടായാൽ ആപത്തുണ്ടായാൽ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ആധിയിൽ എനിക്ക് നാട്ടിലേയ്ക്ക് പോവാനാവില്ലലോ എന്ന് പരിതപിച്ച് തലയിണയിണയിൽ മുഖം ചേർത്ത് വിങ്ങിക്കരയുന്ന പ്രവാസിയെ നിങ്ങൾക്കറിയുമോ?

    ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒരുപാട് അനുഭവിക്കുന്നു ഇന്ന് ആ പ്രവാസികൾ എന്നത് മറന്നുപോകരുത്?
    വിരലിലെണ്ണാവുന്ന ചില പ്രവാസികളുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ അല്ലെങ്കിൽ മനഃപൂർവ്വമുള്ള തെറ്റുകളുടെ പേരിൽ പ്രവാസികളെയെല്ലാം ഒരു മീറ്റർ അകലത്തിൽ മാത്രമല്ല, മൃദദേഹംപോലും തിരക്കിയച്ച് സാമൂഹിക മനസ്സിൽ എന്നെന്നേക്കുമായി അകലത്തിൽ നിർത്തേണ്ടവരാണെന്ന ബോധം സൃഷ്ടിക്കാനുള്ള ശ്രമം നടകുനുണ്ട്. പ്രവാസികൾ കൊറോണ വൈറസ് വാഹകരല്ല.

    ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അവരിൽ ചിലർക്ക് അവർപോലും അറിയാതെ ബോണസ്സായി കിട്ടിയതാണ് ഈ കൊറോണ വൈറസിനെ.പ്ലേഗും നിപയും വസൂരിയും ചിക്കൻ ഗുനിയയും പോലെ യുള്ള വൈറസ് രോഗങ്ങൾ ഒക്കെ വന്നു പോയതുപോലെ നാളെ കൊറോണയും പോകും.അപ്പോഴും പ്രവാസി ഉണ്ടാവും.നാടിന്റെ ഫണ്ടിങ് സ്രോതസ്സായി രാഷ്ട്രീയക്കാർക്ക് ആതിഥ്യം അരുളാനും നാട്ടിലെ അടുപ്പിൽ തീ പുകയ്ക്കാനും സെന്റും അത്തറും മാത്രമല്ല ജീവനും നൽകി നൽകി ജീവിതങ്ങൾക്ക് സുഗന്ധം പരത്താനും
    പ്രവാസി ഇവിടെയുണ്ടാകും ഉണ്ടാകണം എന്നത് മറക്കരുത്.ചേർത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കുകയോ, ഭരണകൂടത്തെപ്പോലെ തന്തയില്ലായ്മയോ കാണിക്കരുത്.. അങ്ങനെ ചിന്തിക്കുക പോലുമരുത്.അതിജീവിക്കും നമ്മളീ മഹാമാരിയെ !